താൾ:CiXIV280.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശ്വമെധികം ൪൦൧

യുംപൂജിച്ചുതൃപ്തിവരുത്തിനാർ പിന്നെക്കുഴിച്ചുനിധികണ്ടനെരത്തു
വന്നൊരുവിസ്മയം ചൊല്ലവതല്ലെതും പൊന്നുകൊണ്ടുള്ള പാത്രങ്ങ
ൾപലതരം ഉന്നതവാരണമാജിപശുവൃഷമെന്നിപ്പൊന്നുകൊ
ണ്ടുള്ള അനവധി മൂല ഫലങ്ങൾപൊലെ ചമച്ചുള്ളതും മാലകളാദിയാ
മാഭരണങ്ങളും അംഗുലീയങ്ങൾകണ്ടാലുമൊരൊന്നിവ യംഗങ്ങളൂ
ടെ കഴിക്കാന്നമുക്കെല്ലാം പണ്ടുള്ള ദെഹങ്ങളെത്രവലുതിവ കണ്ടാലും
നാം കൃമികൾക്കുസമമെല്ലൊ എന്നിവയാരൊന്നുവിസ്മയംപൂണ്ട
വരന്യൊന്യമാലാപവും ചെയ്തുകൌതുകാൽ അറ്റമില്ലാതൊളമുള്ളര
ത്നങ്ങളും മറ്റുമപൂൎവ്വങ്ങളായുള്ള വസ്തുക്കളൊക്കെയെടുത്തൊരു പൊന്നിന്മ
ലപൊലെ പൊക്കത്തിലങ്ങു കൂട്ടീനാരന്നെരം പണ്ടുപണ്ടുള്ളരാജാക്ക
ളിതെങ്ങിനെ യുണ്ടാക്കിയാവാറിതെത്രയുമത്ഭുതം ക്ഷൊണീപതികൾ
സമൃദ്ധിപണ്ടീവണ്ണം നാണമാകുന്നുനമുക്കിതുകാണുംപൊൾ ഇത്ഥം
പറഞ്ഞുപറഞ്ഞവരൊരൊഹസ്തികൾവാജികളൊട്ടകക്കൂട്ടങ്ങൾഅ
സ്തഭാരശ്രമംപൂണ്ടകഴുതകൾനന്നായ്ചുമന്നൊരുലക്ഷത്തിലുംപരംപി
ന്നെയുമൊരൊരൊകിംകരന്മാർചുമന്നൊണ്ണായിരംകൊടിണ്ടല്ലൊ
കാലാളും തെരുകളുള്ളവയൊക്കനിറഞ്ഞാറെ പൊരാഞ്ഞുകാലാൾചുമ
ന്നാർവിശെഷിച്ചും സെനാപതികളും മന്ത്രിവരന്മാരും മാനം വെടി
ഞ്ഞുചുമന്നാരതുനെരം ഭീമസെനൻ താനെടുത്തുനടന്നിതു ഭൂമിയുമൊ
ന്നുചാഞ്ചാടിയതുനെരം ഞങ്ങളൊടൊക്കവന്നൊരുമൂലംനിങ്ങൾ ത
ങ്ങൾതങ്ങൾക്കുവെണ്ടുന്ന പദാൎത്ഥങ്ങൾ തങ്ങൾതങ്ങൾചുമന്നീടുവി
ൻനിങ്ങൾക്കു ഞങ്ങൾകല്പിച്ചുള്ളതങ്ങുചെന്നാൽതരാം എന്നങ്ങയ
ച്ചുകൊടുത്തിതുധൎമ്മജൻ തന്നൊടുകൂടവെപൊയവൎക്കൊക്കവെ ആ
നന്ദമൊടുനിധിയുമെടുപ്പിച്ചു മാനംകലൎന്നമഹീപതിവീരന്മാർ ആന
യുംതെരുംകുതിരയുംകാലാളു മാനക ദുന്ദുഭിശംഖാദിവാദ്യവും ആനന്ദ
മുള്ളിൽ നിറഞ്ഞുവഴിഞ്ഞെഴുമാനനപത്മങ്ങളൊടുമതുനെരം ഘൊഷി
ച്ചുതെക്കു തിരിച്ചുനടകൊണ്ടാർ പൊഷിച്ചിതാകാശവുംവിമാനങ്ങളാ
ൽ വാസുദെവൻദെവദെവൻ ജഗല്പതിവാസവസെവിതൻനന്ദ
ന്മാധവൻവാസവപുത്രപ്രിയവയസ്യൻപരൻ വാസുകിപൂൎവജഭൊ
ഗിശയനന ന്മാനസതാരിലിരുന്നരുളുംകൃഷ്ണൻ മാനമില്ലാതവിഭൂ
തിയുടയവൻ മാനവനായ്പിറന്നൊരുമായാമയൻമാനിനീനാംമനൊ
ധൈൎയ്യചൊരാധിപൻ ഉദ്ധവർസാത്യകിസാരണസാംബാദിഭൃത്യ
പുത്രന്മാരുമഗ്രജൻതാനുമാ യുത്തഗജരഥവാജിപദാതിയുമുത്തമസൈ
ന്യസമെതമെഴുനെള്ളി ഹസ്തിനമായപുരിപുക്കരുളിനാൻ ചിത്തമൊ
ദെനവിദുരുരാദികളാകു മൂത്തമന്മാരെതിരെറ്റുപൂജിച്ചിതു ഭക്തികണ്ടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/407&oldid=185697" എന്ന താളിൽനിന്ന് ശേഖരിച്ചത്