താൾ:CiXIV280.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൮ അശ്വമെധികം

ഷ്ണുഭക്തന്മാൎക്കുമുട്ടുകയില്ലെതും കൃഷ്ണൻതിരുവടിസാക്ഷാൽജഗന്മയൻ
ബന്ധുവായുണ്ടെല്ലൊസന്തതമന്തികെ ചിന്തിച്ചതക്കവെസാധി
ച്ചുകൊള്ളുവാൻ എന്നാലുമൊന്നുണ്ടുഞാനൊന്നുചൊല്ലുന്നു മുന്നംമ
രുത്തനാകുന്നനരപതി നീഹാരകുന്നിൻവടക്കെപ്പുറത്തുപ ണ്ടെറി
യൊരൎത്ഥംനിധിവെച്ചിരിക്കുന്നു നീയതുകൊണ്ടുപൊന്നശ്വമെധം
ചെയ്ക മായഭ്രമങ്ങളുംതീരുംനിനക്കെന്നാൽ എന്നതുകെട്ടുയുധിഷ്ഠി
രൻചൊദിച്ചു മന്നവനായമരുത്തൻകഥയെല്ലാം എന്നൊടരുൾചെ
യ്കവെണംകൃപാനിധെ മന്നവകെൾക്കന്നരുൾചെയ്തുകൃഷ്ണനും എം
കിലൊപണ്ടുമരുത്തനാകുംനൃപൻ ശംകാവിഹീനൻപുരൊഹിതകാം
ക്ഷയാ ചെന്നപക്ഷിച്ചതുകെട്ടുധിഷണനു മിന്ദ്രെഷ്ടമെംകിലുമി
പ്പൊളരുതെന്നാൻ ആചാൎയ്യസൊദരനായസംവൎത്തനെ യാചാര
വുംചെയ്തുയാചിച്ചുഭൂപനും ഉൎവ്വീപതെനിനക്കിഷ്ടകൎമ്മങ്ങളെ നിൎവ്വ
ഹിപ്പിക്കുന്നതുണ്ടുഞാൻനിൎണ്ണയം എന്നതുകെട്ടുതെളിഞ്ഞുമരുത്തനു
മന്നുതുടങ്ങിയനെകംമഖംചെയ്താൻ അൎത്ഥമതീവശെഷിച്ചിതുപി
ന്നെയും പൃത്ഥ്വീപതിനിധിവെച്ചാനതൊക്കവെ ഉണ്ടിരിക്കുന്നുപ
നിമലമെലതു കൊണ്ടുപൊന്നാലുമിങ്ങെതുംമടിക്കെണ്ട പൃത്ഥ്വീപതി
കൾ നിധിയെടുത്തെത്രയു മുത്തമമായധൎമ്മ ചെയ്തുകൊള്ളെണം എ
ന്നാലതുവെച്ചവനുംഗതിവരും മന്നവന്മാൎക്കുംഗതിവരുംനിൎണ്ണയം
എന്നരുൾചെയ്തെഴുനെള്ളിപരാശര നന്ദനാനാകിയകൃഷ്ണന്മുനിവ
രൻ ദെവദെവൻ വാസുദെവൻജഗല്പതി ദെവകീനന്ദനൻനന്ദജ
ൻമാധവൻ ഭക്തനാംധൎമ്മാത്മജനൊടുപിന്നെയും ചിത്തംതെളിവ
തിനായരുളിച്ചെയ്തു ധൎമ്മെണരാജ്യംനിനക്കായ്ചമഞ്ഞിതു ധൎമ്മജവ
ഞ്ചനംകിഞ്ചനകൂടാതെ ദൈവാജ്ഞയാപരിപാലിക്കനീതെളിഞ്ഞുൎവ്വീ
തലമധൎമ്മംവന്നണയാതെ ഗൊബ്രാഹ്മണാദിപ്രജാപരിപാലനം
താല്പൎയ്യമൊടുചെയ്യെണംധരാപതെ ഞാനായതൊൎക്കിൽപശുക്കളുംവി
പ്രരും ജ്ഞാനമാകുന്നതതിനെയറികയും മല്പ്രസാദംകൊണ്ടുതന്നെ
വരുംഗതി മല്പ്രസാദംഗൊദ്വിജപ്രസാദംതന്നെ ചിന്മയനായജഗ
ന്മയൻമാധവൻ കൎമ്മൈകസാക്ഷിമുകുന്ദൻതിരുവടി ധൎമ്മജൻത
ന്നൊടരുൾചെയ്തതൊരൊന്നെ നിൎമ്മലൻപിന്നെ നരനൊടുകൂടവെ
വാസവപ്രസ്ഥത്തിനാമ്മാറെഴുനെള്ളി വാസുദെവൻതന്നൊടന്നു
ധനഞ്ജയൻ അത്യന്തമിഷ്ടനായൊരുവയസ്യനാ യ്ഭൃത്യനായ്ശ്രീപാദ
ഭക്തനായ്ദാസനായ്സെവകനായ്ത്തവശിഷ്യനായൊരുഞാൻ ചാവ
തിനായ്നരനായ്പിറന്നെൻ വൃഥാ മൎത്ത്യജന്മത്തെലഭിച്ചാൽവരെണ്ട
തൊ തത്വാൎത്ഥമായുള്ളൊരാത്മജ്ഞാനംപരം സിദ്ധിക്കവെണം രമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/404&oldid=185694" എന്ന താളിൽനിന്ന് ശേഖരിച്ചത്