താൾ:CiXIV280.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശ്വമെധികം ൪൦൫

വൈകാതെ പുത്രനുടെപത്നിചൊല്ലിനാളന്നെരം "ഭൎത്താവുവപജീവി
യാതെരിക്കവെഞാനുപജിവിക്കയെന്നുള്ളതില്ലെല്ലൊദാനംചെ
യ്കെന്നുടെഭാഗമതിഥയെ" തമ്മിലീവണ്ണമന്യൊന്യംപറഞ്ഞൊരു ധ
ൎമ്മാധൎമ്മങ്ങളുംയുക്തിയുക്തങ്ങളും വിസ്തരിച്ചിപ്പൊളിനിക്കുചൊൽവാ
ൻപണിചിത്തമലിഞ്ഞുകാലുംകഴുകിച്ചുടൻ താതൻതനിക്കുള്ളഭാഗം
വിളമ്പിനാനെതുവന്നിലതിഥിക്കലംഭാവം അന്നെരമാശുജന
നിയുംസംഭ്രമാൽ തന്നുടെഭാഗവും കൂടി നൽകിടിനാൾ എന്നിട്ടു വന്നീ
ലതിഥിക്കലംഭാവമെന്നവാറെമകനുംകൊടുത്തീടിനാൻ നന്ദനൻത
ന്നുടെ പത്നിയുമന്നെരം തന്നുടെഭാഗംകനിഞ്ഞുനൽകീടിനാൾ തൃപ്ത
നായാ ചമനാദികളും കഴി ച്ചുത്തമനാംവഴിപ്പൊക്കനിരുന്നിതു യൊ
ഗ്യമായുള്ളൊരതിഥി പൂജക്കിന്നു ഭാഗ്യമെത്രയൊഗം വന്നതൊ
ൎക്കുംവിധൌജന്മസാഫല്യവുമിന്നുവന്നുമഹൽ കൎമ്മസാഫല്യവുംവ
ന്നിതുനിൎണ്ണയംതൃപ്തരായാർപിതൃദെവാദികൾനമു ക്കെത്തുമിനിപ്പര
ലൊകൈകസൗഖ്യവും എന്നവരൊത്തുപറഞ്ഞിരിക്കുംവിധൌ വ
ന്നുതാണു ഭൂവിസ്വൎണ്ണവിമാനവും ശ്രീ വത്സകൌസ്തുഭപീതാംബരമ
ണി ഹാരകിരികടകകടിസൂത്രനൂപുരരത്നമകരാഢ്യകുണ്ഡല ചാരുച
തുൎഭുജശംഖചക്രാദിയാമായുധംപൂണ്ടൊരുവിഷ്ണുദൂതന്മാരും മാധുൎയ്യഗാം
ഭീൎയ്യവാചാപറഞ്ഞിതുസാദരംവന്നുവിമാനമെറീടുവിൻ നാലു തൃക്കൈ
കളാലൻപൊടാരിക്കലെ നാൽവരെയുമെടുത്താശുകരെറ്റിനാൻ
നാരായണസ്വാമിതാനരുളിച്ചെയ്തുപൊരുവിൻവൈകുണ്ഡലൊകത്തു
വൈകാതെ നിങ്ങൾക്കൊരുനാളുമില്ലൊരധൊഗതിഞങ്ങളിലൊന്നാ
യ്ജഗൽസ്വാമിതന്നെയുംനന്നായ്പരിചരിച്ചാനന്ദമുൾക്കൊണ്ടുനന്ദൊ
പനന്ദാകളിലും മാന്ന്യരായ്വാൎക്കെന്നുദെവദൂതന്മാരരുൾചെയ്തു പൊ
കെന്നുമെല്പെട്ടുകൊണ്ടുപൊയീടിനാർപ്പുഴതിഥിയെക്കാൽകഴുകി
ച്ചനീരല്പമെത്രബലാൽഞാനവിടെച്ചെന്നെൻ അപ്പുറമൊക്കെനന
ഞ്ഞൊരനന്തര മപ്പൊഴെപൊൻനിറമായ്വന്നിതപ്പുറം അറ്റമില്ലാ
തൊളം ഭൂസുരെന്ദ്രന്മാരെകുറ്റമൊഴിഞ്ഞുടൻ കാൽകഴുകിച്ചനീരബ്ധി
പൊലെകിടക്കുന്നതുകണ്ടു മറ്റെപ്പുറംപൊൻ നിറമായ്വരുമെന്നൊൎത്തു
വന്നതിൽ ചാടിമുഴുകിയെനാവൊളമെന്നിട്ടുമെതുമൊരുഫവംവന്നീ
ല അന്നുസകൃൽപ്രസ്ഥനാൽ കൃതമായൊരു പുണ്യഫലമിനിമറ്റൊ
ന്നിനുണ്ടാകഎന്നുപറഞ്ഞുമറഞ്ഞിതുകീരിയും നന്നുനന്നെന്നുപറഞ്ഞി
തെല്ലാവരുംധൎമ്മജൻ താനുമധികംവിനിതനാ യ്നിൎമ്മലമാനസനത്യന്ത
ശാന്തനായ്ക്കന്മഷനാശനൻ ചിന്മയനിശ്വരൻകൎമ്മണാമാധാരഭൂത
ൻ ജഗന്മയൻ ധൎമ്മസ്ഥിതികരൻനിൎമ്മലൻ നിൎമ്മമൻ തന്മഹാമായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/411&oldid=185701" എന്ന താളിൽനിന്ന് ശേഖരിച്ചത്