ശ്രീമഹാഭാരതം പാട്ട/ആശ്രമവാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീമഹാഭാരതം പാട്ട
ആശ്രമവാസം


[ 413 ] ആശ്രമവാസം

ഹരിഃശ്രീഗണപതയെ നമഃ അവിഘ്നമസ്തു

കഥയമമകഥയമമകനിവിനൊടുശാരികെകാരുണ്യമൂൎത്തികഥാമൃ
തമൊമലെമധുരതരരസകദളിമധുഗുളസിതാദയുംമാനസാനന്ദംവ
രുമാറുസെവിച്ചുമധുമഥനചരിതരസമഴകൊടുരചെയ്കനീമായാവിലാ
സങ്ങൾകെട്ടാൽമതിവരതദനുകിളിമകളമതുപൊഴുതുകുതുകാശയാ താ
ല്പരിയ്യത്തൊടുചൊല്ലിത്തുടങ്ങിനാൾനൃപതികുലതിലകനതി സുമതിജ
നമെജയൻ നിൎമ്മലനായവൈശംപായനനൊടു കഥകളി വപലവു
മതികുതുകമൊടുകെൾക്കയാൽ കൌതുകമൊടുചൊദിച്ചിതുപിന്നെയും
ശമനസുതപവനസുതഹരിഹയസുതാദികൾ താതനൊടെങ്ങിനെ
വൎത്തിച്ചതുശെഷംമുനിവരനുമതുപൊഴുതുചൊല്ലിനാനുത്തരം മൊദെ
നകെട്ടുകൊൾകെങ്കിൽനരാധിപതദനുപിതൃപതിതനായനാദികളൊ
ക്ക വെതാതനാടൊത്തവണ്ണമിന്നീടീനാർ ന്നൊഅമിതബലമുടയകു
രുനൃപതിധൃതരാഷ്ട്രരുംആത്മജന്മാരാടഭെദമായ വിനാൻ നിജതന
യനാടുബതസുയൊധനൻതന്നൊടുനീതിയിൽമുന്നമിരുന്നവണ്ണം
തന്നെ നിജസഹജതനയൊരൊടിരുന്നുതുഭൂപനും ധൎമ്മജന്മാപാതൃശു
ശ്രൂഷയുംചെയ്താൻഅധികരസസുഖമൊടുകഴിഞ്ഞിതുവത്സര മങ്ങി
നെതന്നെപതിനഞ്ചൊരുപൊലെതദനുപുനരൊരുദിവസമനിലസു
തനെത്രയും താപമാമ്മാറുപരുഷാരങ്ങൾ ചൊല്ലിനാൻ പവനസുതകടുവ
ചനനിശമനദശാന്തരെ പാൎത്ഥിവെന്ദ്രന്നുവൈരാഗ്യമുണ്ടായ്വന്നു തു
ഹിനകരകുലമതിലൊരുവനിപതിയായഹം ശൊഭയൊടെപിന്നീടി
നെനിന്നിപ്പൊൾ വിധിവിഹിതമിഹശിരസി ലിഖിതമിതിവിസ്മ
യംവിത്തം പ്രതിക്രിയക്കില്ലെന്നതും മറയവരിലൊരുവനൊടിമലർ
കഴുകിയൂട്ടിയൽ മാനിച്ചൊരുപണം ദക്ഷിണക്കില്ലപൊൽ വിഗതന
യനനുമതി വിരക്തനായപ്പൊഴെ വെഗാൽവനത്തിനുപൊവാൻപു
റപ്പെട്ടുശമനസുതനതുപൊഴുതുജനകനൊടുകൂടവെതാപെനകാനന
ത്തിന്നുപുറപ്പെട്ടുഉപരിചരവസുനൃപതിദുഹിതൃസുതനന്നെരം ഓടിയ
വിടെക്കുടനെഴുനെള്ളിനാൻ കുരുനൃപതനയനൊടുമടിയിണവണ
ങ്ങിനാൻ കൊണ്ടാടിമാമുനിതാതനുമരുൾചെയ്യുന്നിഖിലനൃപകുലതിലക
നീതിജ്ഞനിൎമ്മജനിൎമ്മലബുദ്ധെയുധിഷ്ഠിരകെൾക്കനിക്ഷിപതിക
ളഥചരമവയസിതനയൊദയെ കീൎത്തികലൎന്നുവനത്തിൽവസിക്കെ
ണം അതിനുനരപതിയുമിതുപൊഴുതുകരുതിടിനാനന്യായമിപ്പൊൾ
നിനക്കുവനവാസം അതിനുമൊരുസമയമിനിവരുമരന്നാമെടൊ
അച്ശനെപൊവാനയക്കണമിക്കാലം മുനിവരനുമിവപലവുമഴ
കൊടരുൾ ചെയ്കയാൽ മൊദെതനതാതനൊപ്പൊവതിന്നെകിനാൻ പ്ര [ 414 ] ണയതരഹൃദയമൊടുതനയനുപിതാവുടൻ പ്രിത്യാനയസാരവുമുപ
ദെശിച്ചുധനവുമനവധി ജനകമനസിഹിതരാംവണ്ണം ധൎമ്മജന്മാ
പിതൃപൂജക്കുനൽകിനാൻ കനകമണിവസനബഹുവിധവിഭവജ
ലവുംകാലാത്മജനസംഖ്യകൊടുത്തീടിനാൻ വിമലസമുദയസമയ
മൊടുപുറപ്പെട്ടു വിപ്രൊത്തമന്മാൎക്കുദാനങ്ങളുംചെയ്തു വിശദമതിവി
ദുരരൊടുഗാന്ധാരികുന്തിയും വീറുള്ളസഞ്ജയൻതാനുംപുറപ്പെട്ട വിര
വിനൊടുവിപിനഭുവിചെന്നിരുന്നവരും വിസ്മയമായതപസ്സുതുs
ങ്ങിനാർഫലജലദലാനിലാഹാരഭെദനപൊ യ്ത്തത്രകഴിഞ്ഞുപല
വസംവത്സരംഅഥശമനസുതപവനതനയവിജയാദികൾ അച്ശ
നെക്കാണ്മാനടവിപുക്കീടിനാർ മുനിവരരുമവനിസുരവരമെഴു
നെള്ളിനാർ മുഖ്യനാംവ്യാസനുമപ്പൊളെഴുനെള്ളി പിതൃചരണന
ളിനയുഗളംപ്രാണെമുസദാപിന്നെപ്പരാശരാനന്ദനപാദവും തൊഴുതു
തൊഴുതധികപരിതാപാമൊരൊന്നൊരൊ ന്നൊതിപ്പരിദെവനംചെ
യ്തനന്തരംവിധിതനയസുതതനയനന്ദനൻതന്നുടെവ്യക്തമായുള്ളൊ
രുയൊഗബലത്തിനാൽ കുരുസമരശിരസിമൃതരായജനങ്ങളെ കൂട്ട
മെകാട്ടിക്കൊടുത്തിതുവൈകാതെ നിജതനയശതസഹിതബന്ധുവ
ൎഗ്ഗത്തെയും നിത്യംമരിച്ചപടയുമൊക്കെക്കണ്ടു സുത സുഹൃദരിഭ്രമമുള്ളനൃ
പനപ്പൊൾസ്വപ്നവും ജാഗ്രത്തുമൊക്കുമെന്നും ജനകനൊടുക
നിവിനൊടനുജ്ഞയുംകൗക്കൊണ്ടു ചെമ്മെഗജഹ്വയം പൂക്കിതുപാ
ണ്ഡവർതദനുകുരുപതിയുംജനനികളുമായുടൻ തത്രവനത്തിങ്കൽ
നിന്നുനാകംപുക്കാർ അമരവരപുരിമരവുമവരവൎക്കെല്ലാം ആശു
യുയുത്സുവിനെക്കൊണ്ടുധൎമ്മജൻ പരിചിനാടുഗതിവരുവതിന്നുകൊ
കിയും പാൎത്ഥിവൻ ചെയ്യിച്ചുപിണ്ഡവും നൽകിനാൻ ജനകുജനനി
കൾവിഷയമഴകൊടുസപിണ്ഡിഷം ചെയ്തുസംവത്സരശ്രാദ്ധവുമൂട്ടി
നാർ ധനപുരതിഹിതമൊട്ടുകൊടുത്തിതുവിപ്രൎക്കു ദാനമാനന്ദമൊടാ
ശീൎവ്വചനവും നൃപ്രതികൂലവരനുതെളിവൊടുനൽകീടിനാർ നിൎമ്മലനാ
യവിദുരരതുകാലം ഭഭഗവദനുചരവതാനിശമ്യദ്രുതം ഭക്ത്യാഭഗവ
ൽസ്തുതിയുമുന്തവും മഹസിഭഗവതിഭുവനപരിഹൃദയമാത്മനാ മാ
യാവിഹീനെലയിപ്പിച്ചിതവ്യയെ വിബുധസരിദുപതടമെമൎന്നമിത്ര
സുതൻ വിജ്ഞാനസംയുതാജ്ഞാനാദികളെല്ലാം ഭഗവദുപദെശമാൎഗ്ഗെ
ണകെൾപ്പിച്ചിതുഭാസ്കരപുത്രാംശഭൂതൻ വിദുരരുംമുനികൾവരനായ
മാണ്ഡവ്യശാപംതീൎന്നുമുഖ്യനാം ധൎമ്മനൊടങ്ങുചെൎന്നീടിനാൻ ഇതി
മുനിവരൻനൃപൻതന്നൊടുചൊന്നവ എല്ലാം മുനികൾക്കു സുതനും
ചൊല്ലിനാൻസരസവചനെനചൊന്നാൾകിളിപ്പെതലും സൽക്ക
ഥയാലെങ്ങൊളൊടുക്കാലമെ. (ആശ്രമവാസപൎവ്വംസമാപ്തം.)