Jump to content

ശ്രീമഹാഭാരതം പാട്ട/മൌസലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
മൌസലം


[ 415 ] മൌസലം

ഹരിശ്രീഗണപതയെനമഃ അവിഘ്നമസ്തു

വരികരികിരികിളിമകളെനീ വരുനെല്ലിന്നവിലരിവറുത്തെള്ളും
നവനാളികെരസലിലവുംപാലും നവനീതമൊടുഗുളകദളിയും മ
ധുസിതാദിയുംതരുവൻവൈകാതെ മധുരമാംവണ്ണംപറെകശെഷ
വും ഹരിമുരവൈരിനരകാരിശൌരി കരിപരിവൃഡപരിതാപഹാരി
ദുരിതനാശനനമരാരിവൈരി ചരിതരിതീകളുര ചെയ്തീടുക വിരവൊ
ടുകാലംകളയാതെവൃഥാ നരജനനംനീസഫലമാക്കണം ശുകതരുണി
കൾമണികളുമായി സുഖംവരുമാറുപറഞ്ഞാളന്നെരം മനസാവിഷ്ണു
രാതനും വൈശംപായ നനാംമുനിവർനൊടുചൊദിച്ചിതു "നയന
ഹീനനാംനരപതിവാനൊ രയനംപ്രാപിച്ചൊരനന്തരംനൃപൻപി
തൃപതിസുതൻ പ്രവൃത്തിച്ചതെന്തു മധുരിപുനാഥനനുഷ്ഠിച്ചവാറുംത
ദനു വൈശംപായനമുനിവരൻ മുദിതനായുടനരുൾചെയ്തീടിനാൻ
ശൃണുനരവരകഥാശെഷംചൊൽവരൻ ഗുണവാനാകിയനൃപതിധ
ൎമ്മജൻ ധരണിമണ്ഡലംപരിപാലിച്ചവാ റുരചെയ്തീടുവാൻപണി
യെത്രെതുലൊം ഭരതഹെഹെയനഹുഷരാഘവ കരുപുരുപുരൂർവാഭാ
ഗീരഥ സഗരമാന്ധാതൃപൃഥുനളശിബിനൃഗനിമിബലിരഘുസുഹൊ
ത്രാദി പലപലദിവ്യനരപതിവീര രലസഭാവംകൈവെടിഞ്ഞുഭൂതലം
പരിപാലിച്ചനാളിവണ്ണംവന്നുതി ല്ലൊരുസൌഖ്യം പ്രജാസമൃദ്ധി
ക്കുനൂനം പ്രഥിവിപാലകൻഗുണവാനെന്നാകിൽ കൃതായുഗത്തിലും
കലിയുഗംനല്ലു അധൎമ്മവിത്തെങ്ങുംമുളയാതെഭുവി സ്വധൎമ്മനിഷ്ഠ
യാവസിച്ചിതുലൊകം അഥമുപ്പത്താറാംവരിഷവുംവന്നു പ്രതിഭയ
ളായുടനുടൻ പെരികദുൎന്നിമിത്തവുംകാണായ്വന്നു പരിതാപം
പൂണ്ടുയുധിഷ്ഠിരനപ്പൊൾഅതുസഹദെവനൊടുപറഞ്ഞപ്പൊൾ കുതു
കംപൂണ്ടുടനവനുരചെയ്തു "ഇനിയുള്ളകാലംകലിയുഗമെത്രെ മുനിജന
ങ്ങളുംമറഞ്ഞുപൊമല്ലൊ മഴയുംപെയ്കയില്ലിനിവെണ്ടുന്നെരം വഴി
യെഭൂമിയും വിളകകയില്ലല്ലൊ കൊടിയകാറ്റുണ്ടായ്മരങ്ങളുംവീഴും പ
ടുതിയുംപിടപെടും ഗൃഹംതൊറും ചതിച്ചുകൊൽകയും പൊളിപറെകയും
വിധിച്ച കൎമ്മങ്ങളവചെയ്യായ്കയും പിതൃക്രിയകളുംവഴിയെചെയ്കയി
ല്ലതിക്രമിച്ചീടും ഗുരുജനത്തെയും നിജകുലവിദ്യാപഠിക്കയില്ലാരും പ്ര
ജകളും നന്നായ്വരികയില്ലല്ലൊ ദ്വിജന്മാർപൂണുനൂൽകളെയില്ലൊരു
ഭജനംമറ്റില്ല കൃപയൂമില്ലാൎക്കും നൃപന്മാർനാട്ടിലുള്ളവരൊടുകട്ടും കവ [ 416 ] ൎന്നമാൎജ്ജിക്കുംവെറുതെവിത്തവുംഉരുട്ടൊഴിഞ്ഞിട്ടില്ലൊതവനമൎത്ഥം
പറിക്കുംകച്ചൊടത്തിനുകളവെത്ര കലിയുഗത്തിലുള്ളവ്യവസ്ഥകളിവ
പലവുമങ്ങിനെപറയുന്നുപാൎത്താൽ പൊറുതിയില്ലെതുമവനിയിലി
നി പുറപ്പെടുകവെണ്ടതുവൈകാതെനാം ഇതുസഹദെവൻപറഞ്ഞി
രിക്കുംപൊൾ യദുകുലനാദംഝടിതികൾക്കായി ഇവണ്ണം താപസ
നരുൾചെയ്തീടിനാ നവനീനായകൻതൊഴുതുചൊദിച്ചു കിമപിവി
സ്തരിച്ചരുളിച്ചെയ്യെണം കമലനെത്രൻതന്നുടെലൊകപ്രാപ്തി യദു
കുലമെല്ലാമൊടുങ്ങിയവാറും കുതുകമൊടുടനരുളിച്ചെയ്യെണം തെ
ളിഞ്ഞു വെശംപായനരുൾചെയ്തു കളികൾകെൾക്കെംകിൽകമലാ
ക്ഷൻതന്റെവിളയാട്ടും മായാമഹിമയുമെല്ലംവിളങ്ങിടും നിജനി
ലയപ്രാപ്തിയും ധരണിവല്ലഭൻകരുണാവാരിധി സരസിജനെത്ര
ൻ തിരുവടിമുദാ വിളങ്ങും ദ്വാരകപുരിയിലാമ്മാറുതെളിഞ്ഞുവാഴുന്നാ
ളകമെചിന്തിച്ചാൻ ഒരുവണ്ണം ഭൂമിഭ്രമരംകളഞ്ഞുഞാ പെരിയഭാര
തസമവ്യാജത്താൽ ഒരുകൂട്ടം ദുഷ്ടാരൊടുങ്ങികെവലമൊരുകൂട്ടം ദുഷ്ട
രുളവായും വന്നുമമസുതന്മാരായവർക്കൊരുനാളുംശമനമാരാലുംവ
രികയുമില്ല അവനെയുംകൂടെഒടുക്കിക്കൊള്ളുവാ നവകാശമെന്നൊ
ൎത്തിരുന്നരുളുംപൊൾ ഭൃഗുഭരദ്വാജവസിഷ്ഠകശ്യപാ ദ്യഖിലതാപ
സരൊരുമിച്ചെകദാ ഭഗവാനെകാണ്മാനെഴുന്നെള്ളുന്നെരം ഭഗവ
ൽപുത്രന്മാർപലരുമൊന്നിച്ചു മനികളെക്കണ്ടുമനസിചിന്തിച്ചാർ "ഇ
നിയിവരെനാംവലെക്കെണമിപ്പൊൾ" ഝടിതിസാംബനെച്ചമയി
ച്ചീടിനാ തടലുഗൎഭിണിയുടെവെഷമാക്കി മുനിവർന്മാർതൻതിരു
മുൻപിൽവെച്ചു വിനയംഭാവിച്ചുതൊഴുതുചൊദിച്ചാർ "ഇവൾപെ
റുന്നതുപുരുഷനൊപെണ്ണൊദിവസമെതെന്നുമരുളിച്ചെയ്യെണം" അ
തുകെട്ടന്യൊന്യമവരുംനൊക്കിക്ക ണ്ടതിനൊരുത്തരമരുൾചെയ്തീടി
നാർ "അടുത്തിരിക്കുന്നിതിവൾക്കുപെറിപ്പൊൾപടുത്വമെറീടുമിരിംപു
ലക്കയതതിനാലെകുലംമുടിയുംനിങ്ങൾക്കെ ന്നതിനുകില്ലില്ലെന്നതുമ
രുൾചെയ്താർ മുരരിപുതമറിഞ്ഞുമാമുനി വരന്മാരുംവിരിഞ്ഞെഴുനെ
ള്ളീടിനാർ സകലലൊകനായകനെയുംകണ്ടു ഭഗവൽഭക്തന്മാർമറ
ഞ്ഞിതക്കാലം ചിരിച്ചുഭാഷിച്ചുനടന്നുബാലന്മാർ വിറച്ചുസാംബ
നുംപ്രസവിച്ചീടിനാർ യദുരാജൻതന്നൊടറിയിക്കെന്നതു മധു
രിപുതാനുമതകെട്ടന്നെര മവരുംഭൂപാലനൊടുപറഞ്ഞിതു അവനീശ
ൻതാനുംപുനരുംചെയ്താൻ "ഇരിംപുലക്കയതഖിലംനിങ്ങളുടെമരംകൊ
ണ്ടുരാക്കിപ്പൊടിച്ചുവൈകാതെ കലക്കുകാഴിയിൽപുനരെന്നാലുമി [ 417 ] ക്കുലത്തിനുംശമിളകതതെല്ലൊ അതുപൊടിച്ച വരുദധിയിലിട്ടു
രതുപൊഴുതൊരു കഷണംശെഷിച്ചു അതുസമുദ്രത്തിലെറിഞ്ഞതുംമാ
രു പൃഥരൊമംചെന്നു വിഴുങ്ങിരുന്നെരം വലയിൽകിട്ടിമത്സ്യകൈ
വൎത്തന കലചെയ്തുകീറിയതുനെരംകണ്ടു എടുത്തുകാട്ടി താതിയുംപുത
ൻഖണ്ഡംകൊടുത്താൻ കാട്ടാളൻ തനിക്കവൻ താനും ഒരുശരംമീ
ൎത്താനതുകൊണ്ടകാലം . ഇരിംപുലക്കതൻ പൊടിയായുള്ളതും തിരവാ
യുടെവന്നടിഞ്ഞുതീരത്തു വിരവൊടെകത്തൃണമായുണ്ടായി ധനഞ്ജ
യൻതാനും ഭഗവാനെക്കാണ്മാൻതനിയെശ്രീമദ്വാരകയകംപുക്കാൻ
അരവിന്ദൊത്ഭവവപുരഹരാദികളൊടരവിന്ദക്ഷനെസ്തുതിചെയ്തീടിനാർ
തെരുതെരെദ്വാരാവതിയിലക്കാലം പെരികദുൎന്നിമത്തവുംകാണായ്വന്നു
പുരവാസികളൊടരുൾചെയ്തിടിനാൻ "മുരഹരനായ പരമപുരുഷൻ
അടുത്തിതാപത്തിന്നതിന്നായിട്ടെത്രെ കടുപ്പമെറുംമൂന്നമിത്തം കാണുന്നു
ഇവിടംകൈവിട്ടുപുറപ്പെടുകനാം പവിത്രമാംതീൎത്ഥ പ്രവരമാ
ടുവാൻ ഭഗവദുദ്യൊഗംപരിചൊടുകണ്ടുഭഗവവനുഭക്തനുദ്ധവരുംചൊ
ല്ലിനാൻ "തിരുമനസ്സെന്നറിയാഞ്ഞിട്ടുള്ളിൽ പരിതാപംപാരം
മമഭഗവാനെഅടിമലരിണയൊടുചെൎന്നിടൊന്നു മടിയനെപ്പുനരി
നിമടിയാതെവെടിയാതെപൊധൃതിയുമില്ലതും അടിയൻ പി
രിഞ്ഞിരപ്പതിനെതുഅതുകെട്ടുദെവനരുൾചെയ്തീടിനാൻ മതിമാ
നാകുമുദ്ധവരൊടന്നെരം പറഞ്ഞിടാമമപരമാൎത്ഥമെംകിൽ അറി
ഞ്ഞുകൊണ്ടാലും വികല്പം പിരിഞ്ഞിരിക്കയില്ലൊരിക്കലും ഞാ
നൊ നിറഞ്ഞിരിപ്പൊരു പരമാത്മാവുഞാൻ ഇവണ്ണമാത്മാന്മുപ
ദെശിച്ചുട നവനെയും മയച്ചിതു ഭഗവാനും വിദുരരൊടുചൊല്ലുകകൌ
ഷാരവി ഹൃദയെഞാൻപുനരിരിക്കുമെന്നതും അരുൾചെയ്തനെരം
തൊഴുതവൻ താനു നരനാരായണാശ്രമംപ്രതിപൊയാൻ പുനര
ഥയദുവാന്മാരുമായി കനിവിനൊടുകൂടെഴുന്നള്ളിനാഥൻസമുദ്രതീ
തീൎഥസ്നാനവുംകഴിച്ചവ രമൎത്യപൂജയും കനിവൊടു പിതൃക്കൾ
ക്കു തൃപ്തിവരുത്തിവെകാതെ യദുക്കൾദാനവും ദ്വിജന്മാൎക്കുചെയ്താർ
കളഭമാല്യഭൂഷണവസ്ത്രങ്ങളാലലങ്കരിച്ചവരഹംകരിച്ചെറ്റം ഭുജി
ച്ചുമദ്യവുംന്ധിതിസെവിച്ചു ഭുജിച്ചിടുഭഗവതിയെയുംനന്നാ യുദി
ച്ചു തന്നത്താന്മറന്നുയാദവരുദിച്ചൊരുജൊഗുണബലത്തിനാൽ
ശമ പ്രധാനമാനസന്മാരാരംഭിച്ചുനാണവുകലെക്കൈവിട്ടാർ
പദകം ഭാരതസമരംമൂലമായ്കൃതവൎമ്മാവും സാത്യകിയുമുണ്ടായി പര
സ്പരമുള്ളിലവിടെസ്പൎദ്ധയും പെരുത്തിതുച്ചത്തിൽ പറഞ്ഞാരെന്നെരം വ
ചനസാവന്നീലജയമതുമൂലം നിശിതമായൂധമ്മെടുത്താന്നെരംപകുത്തു [ 418 ] തങ്ങളിൽകലഹിച്ചൊരെറ്റംപകച്ചിരുത്തിനാരിതകൂറായ്ത്തമ്മിൽ പടു
ത്വമൊടുടനടുത്തുവെട്ടിയും തടുത്തുാംപുമകൾ തൊടുത്തുടനുടൻ മഴപെയ്യും
വണ്ണംപൊഴിഞ്ഞുമന്യൊന്യം പുഴകളെ പൊലെയൊഴുകി ചൊരയും
മുറിഞ്ഞുവീഴ്കയുമുടനെ ചാകയും പുറത്തുനില്ക്കവെ കഴുത്തറുക്കയും ജന
കനെ പുത്രൻമകനത്തൊതനു കനിഷ്ഠനനെജ്യെഷ്ഠൻകനിഷ്ഠൻ ജ്യെ
ഷ്ഠനെ മരുമകനെമാതുലനുംകൊല്ലുന്നു മരുമകനമ്മാമനയും കൊല്ലു
ന്നു ശിവശിവശി ശിവശിവശിവ ഭവഭവഭയഹരമൃഡശിവഹ
രഹരഹരഹരഹരഹര പുരഹസ്മരാഹരമൃതിഹര പെരികന്നുമാധ
വനുടെമായക്കൊരു വസ്തു പുനരുത്താതെയു ണ്ടൊശര ചാപാദികളൊ
ടുങ്ങിയശെഷം വിരാവൊടരകത്തൃണകണിശത്താൽ തെരുതെരത്ത
മ്മിൽ പ്രഹരിക്കുന്നെരം മരണത്തിനെറ്റുമെളുതായി തുലൊം മദപ
രവശ മനസാ സത്വരം യദുകുലവരരമിതെകത്തൃണ മെറ്റുതെരുതെ
രമരിച്ചുടൻ കുണപമായ്വന്നു ശിവശിവ ചിത്രം ഒടുങ്ങിക്കൂടായൊരള
വതു കണ്ടു ദൃഡനായുള്ളൊരുബലഭദ്രരാമൻ സമുദ്രത്തിൽചാടി മുഴുകി
വൈകാതെ സമത്വമൊടവനനന്തനെയും പ്രാപിച്ചു ഭഗവാനഗ്രജ
നുടെ ഗതി കണ്ടു സുഖമെയൊഗപൂണ്ടിരുന്നരുളിനാൻ അവനിഭാര
വുമഖില തീൎന്നുതായാവതാരകാൎയ്യം കൃതമായ്ക്കതും ഇനി വൈകുണ്ഠ
മാംപദം പ്രാപിച്ചീടാമിനിക്കു കാലം വൈകരുതെല്ലൊ വൃഥാ നിനച്ചെ
വം ദെവൻ വലത്തെ ശ്രീപാദ മണച്ചിടത്തെതൃത്തുടതന്മൽവെച്ചുനി
വൃന്നുജുദെഹമിരുന്നരുളിനാൻ "പവനൻ തന്നയുമടക്കി നിശ്ചലം
അടച്ചുമൂലാധാരവുമുറപ്പിച്ചു പടുത്വമൊടുകുണ്ഡലിനിശക്തിയെജ്വ
ലിപ്പിമെന്മെൽസുഷുമ്നയ ചക്രകുലത്തെയുമൊക്കെ ദഹിപ്പിച്ചൊരൊ
ന്നെ ദഹനനൎക്കമണ്ഡലത്തൊടുതട്ടി ദഹനമണ്ഡലത്തിനെയും പി
ന്നിട്ടു സഹാസാമൂന്നഗ്നികളുമായ്പീയൂഷ കിരണമണ്ഡലത്താടുചെ
ന്നുതട്ടി വിയൎത്തൊഴുകീടുമമൃതധാരയാ ലയിച്ചുമൂലാധാരവും കുളുൎപ്പി
ച്ചു സപദി ബ്രഹ്മരന്ധ്രമമൎത്തുള്ളിൽ തപസായൊഗമൊടിരുന്ന
രുളുംപൊൾ ത്രിഭുവനമൊക്കെ നിറഞ്ഞുതെജസാ പവനനെജ്ജയിച്ച
മൃതപ്ലാവനം വിരവൊടുചെൎത്തുനെറുകയിൽ നിന്നു പരിചൊടുധൂമം
പുറെപ്പടും നെരം നിറന്നൊടാരാൽത്തറമുകളിലാമ്മറങ്ങിരുന്നരുളുന്നഭഗ
വല്പാദത്തെ തുടുന്നനെക്കാണായി കാട്ടാളനു മടുത്തിതുമല്ലെമറഞ്ഞു
വൃക്ഷത്തെ വിടപികളുട കിമപി സൂക്ഷിച്ചാ നടവിവാസിനാം
കുലജീവാന്തകൻ മുസലശെഷനിൎമ്മിതിശരധരൻ മുസലിസൊദരപ
ദസരൊജത്തെ ശിതതരമായശരം പ്രയൊഗിച്ചാൻ വിധിവിഹിത
ത്താലതുരതുനെരം ഇരിംപുലക്കതൻകഷണംകൊണ്ടുള്ളശരമായ്വന്നി [ 419 ] തുപുനരതുചെന്നു ഭഗവൽപാദാംഭൊരുഹത്തിനകൊണ്ടു ഭഗവാൻത
ന്നുടെമതമതാകയാൽ വഴിയെകാട്ടാളനടുത്തുചെന്നപ്പൊളഴിനിലപൂ
ണ്ടുതൊഴുതുവീണവൻ തുവീണവൻ "അടിയനതുമൊന്നറങ്ങീലപൊറ്റി ഉടമ
യൊടെന്നപ്പരി പാലിക്കെണംമുനിവരന്മാ ർമാനസത്തിലുംഗൊപ
വനിതമാർമുലത്തടത്തിലുംപത്മകരത്തിലും നല്ല ബലിശിശ്ശിരസ്സിലുംപു
രരിപുരദെവഹൃദയത്തിങ്കലും വിധികരതലങ്ങളിലും ഗൌതമ ഹൃദയ
നായികാദൃഷദ്വപുസ്സിലും വിളങ്ങിടുംതവസാരൊരുഹ തലത്തിം
കൽ മമശരമെല്പിപ്പതിന്നൊതിരുവുള്ളംകലൎന്നതെന്തയ്യൊ മുരഹര
നാരായണനരകാരെ ചരണതാരിണശരണംദൈവമെ കരുണാവാ
രിധെശരണം ദൈവമെ തിരുമൈകണ്ടുള്ളിലവനാന്ദവും ശരമെ
ല്പിച്ചതുനിനച്ചുഭീതിയും കനിവു കൊണ്ടൊരത്ഭുതവും കൈക്കൊണ്ടു വ
ണങ്ങിനാൻതെരുതെരക്കിതാതനുംഭയപ്പെടെണ്ട ഞാനറിഞ്ഞെത്രെനിന
ക്കുയുക്തമല്ലിതുവിധിവശാൽവന്നു ചതിച്ചെയ്തെൻ നിന്നെക്കഴിഞ്ഞ
ജന്മനി പ്രതിക്രിയപുനരതിന്നിതുമെടൊനിനക്കിനിച്ചിരാമരമൊലൊ
കത്തു മനഖെദംതിൎന്നു വസിക്കാമെന്നുടെ മനപ്രിയത്തിനുഫലമ
താകയാൽ കനക്കുനിന്നിലുണ്ടിനിക്കുവാത്സല്യം അറിയാതെയൊരു
ശരംകൊണ്ടച്യുത ചൎണമിച്ചനിമിത്തംകാട്ടാളൻ ഒ രുനാളുമൊരു
ലയംവരാതരുപരഗതിവന്നുശിവശിവചിത്രം ഖഗമുഖബുദ്ധ്യാ
വിശിഖമൎച്ചിച്ചു ഖഗപ്രവരനായ്ചമഞ്ഞു കാട്ടാളൻ ധരണിദെവന്മാര
തിശയഭക്ത്യാ സരസിജസമതുളസിപത്രങ്ങൾ ചരണതാരിലാനഹ
മാരാധിച്ചാൽ അവരുന്നൊരു ഫലമിനിക്കുചൊല്ലാമാഹരികൾ വാരി
ധികിരാതനുസുരലൊക പ്രാപ്തികൊടുത്ത നന്തരം തിരഞ്ഞുദാരുകൻഭ
ഗവാനക്കാണാഞ്ഞുരുഖെദംപൂണ്ടുനടന്നങ്ങൊടിങ്ങൊ ട്ടുഴന്നുതെ
രുമായവനുംവന്നുക ണ്ടഴന്നുവീണുടൻ നമസ്കാരം ചെയ്യാൻ ചതി
ച്ചതെന്തെന്റെഭഗവാനെമമ മതിഭ്രമംപാരം മുഴത്തിരിക്കുന്നു മൃദുമൃദു
ലമായ തണമായൊരു പദതളിരിലെന്തൊരുശരമെല്പാൻ അവകാശം
വന്നതിഹഭഗവാനെ ഭവദനുമതമറിയാരുന്നു ഉള്ളിൽ പരിതാപം
പാരംവള തന്നുപൊറ്റി ശരണം മാറില്ലകരുവാരിധെ പിരിഞ്ഞ
റിയുന്നീലൊരുനാളുമിനി പിരിഞ്ഞിരിപ്പാനുമതുദൈവമെ ചതി
പ്പാനല്ലല്ലിതുങ്ങുന്നുനാഥായദുപ്രവരമാധവ ജഗന്നാഥതിരുമനസ
ചിന്തിതമെന്തെന്നു തിരിയാഞ്ഞുദു:ഖംപെരുതാകുന്നുമെ നിറഞ്ഞ ദു:
ഖത്താലടിത്താരിൽവീണ പറഞ്ഞുദാരുകൻകരയുന്നനെരം തെരുന്നന
ത്തെരുമുയൎന്നുമെല്പെട്ടു വിളങ്ങുമായുധങ്ങലുമായന്നെരം നടുങ്ങിദാരുക
നതുകണ്ടനെരം പൊടുന്നനകൃഷ്ണനരുൾചെയ്തീടിനാൻ തെരിക്ക [ 420 ] നെദ്വാരവതിക്കുചെന്നുനീ പറഞ്ഞിടണമീയവസ്ഥകളെല്ലാം പ
ടുതാമെറീടുമൊരു കാലത്തിന്റെ തടുത്തുകൂടാതബലത്താലിക്കാലം ഒടു
ങ്ങിപണ്ടുള്ള ജനങ്ങളെ പാര വെടിത്തിതഗ്രജൻ ധരണിതന്നെയും
അവനിതന്മിതെവസിച്ചതിന്നിനി യവഹിതമായിവസിക്കുമാറാ
യി അധികംസ്വസ്ഥനായിരുന്നഞാൻതാനു മധുനാ ദുസ്ഥനായ്ച
മഞ്ഞിതിനിയും വിരവിൽ സ്വസ്ഥാനായമയുമാറെത്രെ വരുന്നിതെ
ന്നതുമറിയിച്ചീടെണം ഒരുത്തനുംദ്വാരാവതിയിലാമ്മാറങ്ങിരിക്കൊ
ലാപാരംപിഴ മിന്നിപ്പൊൾസമുദ്രരാജൻവന്നതിക്രമിച്ചീടുംഗമിച്ചു
കൊള്ളെണമതിന്നുമന്നമെ ധനധാന്യാദ്യുപകരണങ്ങളൊടുംതനയ
ദാരങ്ങളെയുംകടത്തിക്കൊണ്ടുടനെപൊകെണംകിമപിവൈകാതെഝ
ടിതിവാരിധതൎക്കംവന്നിപ്പൊൾ സുമതിയായവജ്രനെ വാഴി
ക്കെന്നുമമനിയൊഗമൎജ്ജുനനൊടുചൊൽക വിധിവിഹി
തമിതൊഴിക്കരുതാൎക്കു മതിന്നൊരുംഖെദിക്കരുതെന്നും ചൊൽകസക
ല ലൊകെശവചനമെവം കെട്ടുകമെവന്നൊരു പരിതാപംകൊണ്ടു ക
ഴൽ തളിരിണപലവുരു കൂപ്പിമുഴുത്ത ചിന്തയാനടന്നുദാരുകൻ സനക
നാരംഭമുഖന്മാരായ മുനികളൊടുംദെവകളൊടുംകൂ ടി കമലനൊ
ടൂ ഗിരിസുതയൊടു വിമലനിശ്വരൻ ത്രിഭുവനാശനൻ
പതിഹരിസുരപതിവിഭൂമഖപതികമലജപതി ധരണിഭാരവുമഖിലം
തീൎത്തൊരാ തരുണീമാരുമായമിച്ചനാരതം യദുകുല കിൎത്തി ജഗതി
ച്ചെൎത്തുള്ളിൽസദൃഡബ്രഹ്മചൎയ്യവുംദിക്ഷിച്ചു കൊണ്ടളവില്ലാതൊരു
കളി കളാലകതളിരഖിലജന്മികൾക്കുംമൊദിപ്പി ച്ചിന്മെലിൽ കലിയു
ഗത്തിലുള്ളമനുജൎക്കു ഗതിവരുത്തീക്കൊള്ളുവാൻ പവിത്രകീൎത്തി
വരുത്തിമല്ല മെൽക്കുമെരുത്രി വൎഗ്ഗവും ഭക്തജനത്തിനു നൽകി പരമമാ
യുള്ള പദത്തെപ്രാപിപ്പാ നൊരുമിച്ചനെരം തൊഴുതുസെവിച്ചാ
രപുരഹരതാനും കമലജൻതാനും പുന്ദരാദിയുംമുനിവര ന്മാരും
മുദിതരായ്വെദങ്ങളെക്കൊണ്ടുനന്നാസ്തുതിച്ചുസെവിച്ചുതൊഴുതുകുമ്പി
ട്ടാർ ഋജുശരീരനായിരുന്നുടൻപ്രാണ വിജയമൊടഗ്നിനുതന്നു
ടവിരൊടുമെല്പട്ടുടൻ ജ്വലിപ്പിച്ചു കരയെറ്റിചക്രങ്ങളുംദഹിപ്പി
ച്ചുസ്ഥിരയായൊരു ധാരണയാമൃദ്ധി ഹിരണ്യരെതസ്സുംഝടിതിദീ
പിച്ചു പുറപ്പെട്ടൊരഗ്നിദഹിപ്പിച്ചുദെഹംകുറച്ചിൽകൂടാതെ നിറഞ്ഞൊ
രാഭയുംജഗത്തിങ്കലൊക്കവിളങ്ങിക്കാണായി സുഖിച്ചുദിവ്യന്മാരതു
ക ണ്ടെറ്റവുംപുരുഹൂതനീലമണിരുചിപൊലെ തിരുനിറംപപൂണ്ടുപു
രുഷരൂപവും ഭവിതമായ്ക്കാണായിതുസുരന്മാൎക്കു മതിമറന്നൊരുപര [ 421 ] മാനന്ദത്താൽവളരെകല്പകപൂതുമലർകൊരി തളിരൊടെചൊരിഞ്ഞി
തുമഴപൊലെ തുടങ്ങിവാദ്യങ്ങളറിച്ചുംപുന രൊടുങ്ങാതെപാട്ടും
പലതരംകുത്തും നടിക്കുനല്ലനടന്മാരും കൊത്തു പിടിക്കുന്ന കൂടി
സ്തുതിക്കയുമെല്ലാം കമലസംഭവപുരഹരാദികള മണ്ടന്മാരുമാ യ്നടനാ
മെല്ലവെപരമാത്മാവായപരബ്രഹ്മമൂൎത്തി പരമാനന്ദരൂപനെ
ഭജിപ്പാനായ്നിജനിജലൊകം ഗമിച്ചാരക്കാലം ഭജനിയൻത
ന്നെഭജിക്കയുംചെയ്താർ പുനരുടൻദ്വാരാവതിയിൽമെവിടുംജ
നനിതന്നുടെ പതിയായുള്ളൊരുവസുദെവൻ തന്നൊടൂരചെയ്തി
ടിനാൾ "കുസുമിതലതതരിനിരകളും പെരികമാഴ്വാനൊരുമൂലമെന്തു ന
രണി ബിംബവുംകറുത്തിരിക്കുന്നു തെളിവില്ലെതുംദിക്കുകൾക്കും ദിപ
വും വിളങ്ങുന്നില്ലെതും മനസ്സുംമാഴ്കന്നു പവനനും മാന്ദ്യം കുറഞ്ഞുകാണു
ന്നു ഭവനങ്ങൾക്കുമില്ലെതുനിറമെതും ഉദധിതിൎത്ഥത്തിൽ കുളിപ്പാൻ
പൊയൊരുയമുകുലവൃത്താന്തവുംകെട്ടില്ലെതും വരുവാനിത്രവൈകിയ
തുമെ ന്തവനുരുകുന്നു ചിത്തമതുനിരൂപിച്ചം ഹിമകിരണമംണ്ഡലംപ
ണിയുന്നാമതനയൻ തൻമുഖസഖതൊരുഹംവിളങ്ങിക്കാണാഞ്ഞില്ലിനി
ക്കൊരുന്മെഷംക്കളഞ്ഞതെന്തെന്നാകണക്കെതൊന്നുന്നു തളരുന്നുകാലും
കരണങ്ങളുമെല്ലംവളരുന്നുതാപമിനിക്കുമെൽക്കമെൽവലത്തുകണ്ണാടു
ന്നിതു തെരുതരവിറക്കുന്നു തൊളുംതുടയുമപ്പുറം പലവുംദെവകിപ
തിതന്നൊടുന്നങ്ങലസഭാവംചൊന്നളവുകാണായിപിരിഞ്ഞുപൊയ
ധീരതയുമായെറ്റം കരിഞ്ഞഭാവവുംകലൎന്നുകാണായിയതിമന്ദംവമന്ദം
' തന്നദാരുകൻ അതുകൊണ്ടൊന്നുമസിതൊന്നുന്നു പിറകെയുണ്ടെ
ന്റെമകനതു കൊണ്ടുപെരികമന്ദിച്ചുവരുന്നിതുമവൻഅതുകെട്ടുവൈ
രഭിയുംതെളിവൊടുസദനം പ്രാപിച്ച വിരിച്ചുശയ്യയും ഉദകവുംഭൃംഗാ
രകങ്ങളിൽനിറച്ചദിതാനന്ദം പാൎത്തിരുന്നിടും നെരം പുരവാസിജന
മെഴുന്നള്ളത്തുകെട്ടിരുന്നൊരററവുംപരമാനന്ദം പൂണ്ടതിനുചിലരൊ
ടിപെരുവഴിക്കുചെന്നതിപ്രമൊദനവഴിക്കുനൊക്കിയുംസ്തനിതംകെ
ട്ടചിതകങ്ങളെപൊലെമനസിസന്തൊഷംകലൎന്നുമെവിനാർ അതുനെ
രമൊട്ടങ്ങടുത്തുദാരുകൻമൃതദെഹംനടന്നണയുന്നുപൊലെഭഗവദ്വൃത്താ
ന്തം പലരുംചൊദിച്ചരകമെവെന്തുവെന്തവനുമന്നെരംചെറുതുമണ്ടി
നാനവിടെവീണാനങ്ങുതണ്ടുതന്നെഞാൻപെരികത്താഡിച്ചാന്മഴ
പെയ്യും പൊലെ നയനവാരിയുമൊഴുകുന്നുകരഞ്ഞുരുളുന്നുപാരിതുശിവ
വശിവശിവപുനരപ്പൊൾ വന്നവിവശതയെന്തുപറയാമെല്ലെതുംചി
ലരൊടൊന്നിതുചിലർ വീഴുന്നിതു ചിലർ മൊഹിക്കുന്നു ചിലർകരയുന്നു
ച്ചിലരിരിക്കുന്നുചിലർകിടക്കുന്നു. ചിലർവിറക്കുന്നു ചിലരതെ [ 422 ] ഴിക്കുന്നുചിലർ ചിലരെയുംപിടിച്ചുകെഴുന്നു ചിലർ ചിലരെചെന്നുട
നെപുൽകുന്നുകട ൽവൎണ്ണകരിമുകിൽവൎണ്ണ കടൽമകൾപുൽകുംമ
ണിവൎണ്ണനാഥചതിക്കയൊ ചെയ്തതതിനിയാരുള്ളതെന്മതിക്കാനന്ദം
നൽകുവതിന്നിശ്വരപൊറുക്കുന്നുഞങ്ങളിനിയതെങ്ങിനെ മരിക്കു
ന്നെൻ വല്ലകണക്കിലുമയ്യൊപരിണത ശശമൃഗധരബിംബം പരി
ചൊടുകൂപ്പുംതിരുവദനവും തെളിഞ്ഞവെൺനിലാവഴലെറുംവണ്ണം
വിളങ്ങുംപുഞ്ചിരിപ്പുമതുമയുമയ്യൊമധുരമായുള്ളൊരമൃതത്തെക്കാളും അ
തിമനൊജ്ഞമാമതളപ്പാടുകൾ ചെവികളിക്കെളാതിരിക്കുന്നാകി
ലാശിവശിവപൊറ്റിപൊറുതിയെങ്ങിനെ നിറന്നമഞ്ഞപ്പട്ടുട
യുംകാഞ്ചിയും മറന്നുകൂ ടൂമൊതുടയിണക്കാമ്പുംപലരുമൊരൊരൊവി
ധമീവണ്ണമെപലതരംചൊല്ലിക്കരയുന്നനെരംഅസുരവൈരിയെമ
നസി ചിന്തിച്ചു വസുദൈവൎക്കുംദെവകിക്കുമന്നെരം ജനിച്ചസന്താപം
പറഞ്ഞകൂടുവാൻജനിച്ചുവർകളി ലൊരുത്തരില്ലെല്ലൊ വിദൎഭജാതി
വല്ലഭന്മാൎക്കുമപ്പൊടുദിച്ചസന്താപമതിൽപരമെത്രെ പുരന്ദരാത്മജനി
വയെല്ലാം കണ്ടു. പരൻപുരുഷനെമനസിചിന്തിച്ചും ഇരുന്നു ത
ന്നത്തെന്മറന്നൊരിത്തിരി പറഞ്ഞുലാകനരുകരുളപ്പാടെല്ലാം യദുവര
നാമാഹുകൻതന്നൊടതി ഭൂതംചൊല്ലണമെന്നതുമരുൾചെയ്തു കൂട
നെപാരിജാതവുമതുനെരം നടകൊണ്ടുമെല്പെട്ടയൎന്നുവെരൊടെ നട
ന്നൊരാഹുകൻ വഴിയെപൊയ്ചെന്നു കിടന്നയാദവരുടലെല്ലാംകണ്ടു
ചിതയുരൎജ്ജുനൻചമച്ചാതന്നെരം അതിസുഗന്ധചന്ദനതരുക്കളാൽ
ചിതയിലാ മ്മാറുമടിയാതെചാടി മധുരിപുരിതവുടലൊടുചെൎത്തു മധു
മൊഴികളാംപ്രണയിനി മാരുംമധുമഥനൻതന്നുടലൊടുചെൎന്നു ലഭി
ച്ച സായൂജ്യമവക്കതുകാ ലംതപസ്സപണ്ടെററംചരിച്ചതുമൂലം തനയനാ
യന്നുപിറന്നകൃഷ്ണനെമനസിച്ചിന്തിച്ചുമരണംപ്രാപിച്ചു വസുദെ
വാഖ്യാനായഴാംപ്രജാപതിവസുമതിപതിയൊടുചെൎന്നീടിനാ ൻ
ചിതയിലാമ്മാറുപതിച്ചദെവകിപതിയും താനുമാ യതൊന്നൊട്ടുചെൎന്നാ
ർപതിനാറായിരംപ്രണയിനിമാരും പതിയൊടുചെൎന്നാർപുനരതു
കാലംമുഴകിമെല്ലവെകരെറിനാമെന്ന തഴകൊടുതൊന്നിമുഹുരവൎക്കെ
ല്ലംയദുക്കൾ ക്കെല്ലൎക്കുമുരകപിണ്ഡങ്ങൾവിധിച്ചവണ്ണമെകഴിച്ച
പാൎത്ഥനുംസമുദ്രംദ്വാരകപുരത്തെയും മുക്കിസമസ്തംമാധവഗ്രഹമൊ
ഴിഞ്ഞല്ലാം ഒഴിഞ്ഞുനാരീജനത്തെയുംകൊണ്ടു വിഷണ്ഡനായ്പാ
ൎത്ഥൻനടന്നുവൈകാതെവരുന്നകാട്ടുടെനടക്കുന്നനെരം ഉരത്തകാട്ടാ
ളരടുത്തൊരുനെരം കരുത്തെറുംസിംഹത്തൊടുകലഹിപ്പാൻ കുരച്ചു നാ
യ്ക്കൾ കന്നടുക്കുന്നപൊലെഝടിതിക്രുദ്ധനായ്പുരുഹൂതരാജ നടത്തു [ 423 ] യുദ്ധത്തിനൊരുമിച്ചനെരംകുലക്കായീലവില്ലെടുക്കായിലൊട്ടും വലി
ക്കായിലസ്ത്രങ്ങ ളുംതൊന്നിലെതും വിഷഭിഷങ്മന്ത്രനിരുദ്ധനായൊ
രുവിഷധരനെന്നകണക്കെഫല്ഗുനൻ നിരുദ്യൊഗം പൂണ്ടുകിമപിനി
ർക്കുംപൊൾകരുത്തെറുംകാട്ടാളരുമടുത്തററം പറിച്ചു കൊണ്ടാ ർന്നാ
രികളെയുപഹരിച്ചാരൎത്ഥമുള്ളതുംബലാലപ്പൊൾ "ഇതുവരുമതിന്ന
വകാശമെന്തുമധുരീപൊമുരമഥനദൈവമെ നിഖിലംനിന്തിരുവടി
യുടെമായാ വികൃതിയെത്രനിശ്ചയജഗത്തെല്ലാം അശക്തനായ്ക്കു
ന്നനിവരെരക്ഷികാപ്പാ നശ ത്രു വായൂന്നമിരുന്നനെല്ലൊഞാൻ ഇ
നിഞാൻ ഭൂമിയിലിരുന്നതുമതിവനചരന്മാരാൽപരിഭൂതനായൻ ക
രഞ്ഞുമൊരൊ ന്നെപറഞ്ഞുമിങ്ങനെ പിരിഞ്ഞുനാഥനെനിനച്ചുലെ
ദിച്ചും നടക്കുന്ന നെരം വിധിവശാശാൽപുന മടുത്തുവെദവ്യാസനയും
കാണായി കരുണാപീയൂഷനിധിയെകണ്ടവൻ ചരണതാരിണിവ
ണങ്ങിവീഴ്ചയും പൊടുപൊടപൊട്ടിക്കരയുകയുംകണ്ണി തടനുടൻവീണ
ങ്ങൊലിക്കയും മററീല്ലു ടയവരെന്നുപറകയുള്ളിൽ കിടുകിടുക്കയും മു
നികണ്ടന്നെരം അരുളിച്ചെയ്തിതുകരുണായനവരനാമൎജ്ജു നൊടു
കനിവൊടെ നിനക്കിതുകൊണ്ടൊരിളമില്ലതു നിനച്ചുടിയായ്മ
മരെന്ദ്രാത്മജത്രിഭുവനംതന്നിലൊരുവരുണ്ടൊചൊ ല്ലഭിമാനക്ഷയ
മനുഭവിയാതെഒരുകാലംമാനം വരുമപമാനം വരുമൊരു കാലമിടക
ലൎന്നുള്ളുജനിമൃതിസ്വൎഗ്ഗനരകയാമിനി ദിനസുഖദു:ഖാദ്യഖിലദ്വന്ദ്വ
ങ്ങൾജഗതിസംപത്തുംവിരവൊടാപത്തും ഭഗവാനുപൊ ലു ഭവിക്കു
ന്നുനൂനം ഒരുവരിഷത്തിനുടനെവെനലും വരുമതിനില്ലവികല്പമെ
തു മെ ദശദിശികീൎത്തിപരത്തീടുന്നൊരു ദശരഥപപ്രവരനന്ദനൻ
ദശമുഖകാല നമിതവിക്രമൻ ദശശതച്ശദസുഹൃൽകുലജാതൻ അഭി
മതികുവശമനനീശ്വരൻ അഭിമാനമുള്ളപുരുഷരിൽ മുൻപൻ സ്വ
ധൎമ്മളാരാപഹരണവുമവന്നധിഗതമായി യിതുധരിക്കനീ അവന്നി
യിലൊരുനരനുമവ്വൎണ്ണ മപമാനമനുഭവിച്ചീലാലൊൎക്കണം വനിത
മാരിവർവളഞ്ഞദെഹനാം മുനിവരൻതന്നപ്പരിഹസിക്കയാൽ ച
തിച്ചുകാട്ടാളരവനിയിലാക്കി യപഹരിച്ചുപൊകൊരുനാളെന്നെല്ലാ
ദ്വിജശാപംതടുക്കരുതൊരുവൎക്കും വിജയകണ്ടതില്ലയൊനീതാനിപ്പൊ
ൾ തവശൌൎയ്യത്തിനുകുറവുണ്ടാകയല്ല വനിരെവെശനുടെശാപത്തി
നാൽ അബലമാ ക്കിനിന്നകപ്പെട്ടഭവാ നബലനാകയല്ലതുധരിച്ച
ലും പ്രിയസ്വഭാവനായുറച്ച ബന്ധുവാ യയസ്യനായിരുന്നൊരു
ജനാൎദ്ദനൻ മരിച്ചുപോയിതെന്നതുനിച്ചൊനിൻ കരച്ചിലാകുന്നു
ശിവശിവ ചിത്രം നിനക്കു മൂഢത്വംപെരുതെത്രപാരം ഇനിക്കതൊ [ 424 ] ൎത്തൊളംചിരിയാകുന്നുകൾ മരിക്കയുമില്ലജനിക്കയുമില്ല മുരദ്വെഷി
ജഗപ്പതിനാരായണൻധരിച്ചിരിക്കുന്നുമനസിനീയുമാതിരിക്കെശ്ശൊ
കിപ്പാനവകാശമില്ല ജഗദഖിലവും നിറഞ്ഞിരിക്കുന്ന ഭഗവാനില്ല
ജന്മവുംമരണവും ധരണിഭാരവുംകളഞ്ഞുതന്നുടെ പരിവാരങ്ങളാംയ
ദുകുലത്തെയും ഒടുക്കത്തൊക്കവെമുനിശാപവ്യാജാൽ ഒടുക്കിക്കൂട്ടി
ത്തങ്ങളിൽ പിണങ്ങിച്ചു പരനുടെ മായാമഹിമയൊൎത്തൊള മൊരുവ
നുമുള്ളി പറിഞ്ഞുകൂടുമൊ ആമരകൾകുലപ്പെരുമാൾതാന്മുന്നം സമര
ത്തിന്നു പണ്ടടുക്കുന്നെരത്തു രഥത്തിന്മെൽനിന്നുപറഞ്ഞുതന്നീലെ മ
ധുൎദ്വൊഷിനിനക്കുടനാത്മജ്ഞാനം നിനക്കുവിശ്വാസംവരുവാനല്ല
യൊ തനിച്ച വിശ്വരൂപവുംകാട്ടിത്തന്നു ജലരെഖയാടുസമമായ്വ
ന്നിതൊവലരിപുസുതനിനക്കതൊക്കവെപരമാത്മജ്ഞാനമുപദെശിച്ച
തും പരമാത്മാവായഭഗവാനല്ലയൊ കുരുവീരനിന്നൊടിനിമറ്റാരാ
നും സുരവരാത്മജപറഞ്ഞിടണമൊ ജഗദശെഷവും നിറഞ്ഞിരി
പ്പൊരു ഭഗവാൻതന്മായാവിലസിതമെല്ലാം ഇനിനിങ്ങൾഭൂമിപ്ര
ദക്ഷിണംചെയ്ക മനസാസന്യസിച്ചഖിലകൎമ്മവും നിയതികൊണ്ടു
ള്ളപൃഥഗ്ഭാവംതീൎന്നു ലയിക്കകാരണമിതിങ്കൽ നിങ്ങളും മുനിവരൻ
ദ്വൈപായനൻവെദവ്യാസൻ കനിവൊടിവണ്ണമരുൾചെയ്തനെരം
ഉണൎന്നചിത്തമൊടമരെന്ദ്രാത്മജൻ വണങ്ങിനാൻമറഞ്ഞിതു മുനി
ന്ദ്രനും അതുകാലംധൎമ്മാത്മജനും ഭീമനൊ ടതിഖെദംപൂണ്ടുപറഞ്ഞിതീ
വണ്ണം അനുജൻ ദ്വാരകാപുരിക്കുപോയവൻഇനിയുംവന്നീലെന്തതി
ന്ദകാരണം കഴിഞ്ഞിതുമാസമ്മുഴുവൻനാലിപ്പൊൾ വഴങ്ങീലിങ്ങു
പൊരുവാനെന്നൊനാഥൻ പിഴച്ചുകാണുന്നുനിമിത്തങ്ങളെല്ലാം കു
ഴപ്പമെതാനും വരികകൊണ്ടത്രെ പെരികമങ്ങിപ്പൊയിതുധരാതലം
നിറന്നദീപവും പൊലിഞ്ഞെറ്റംമങ്ങി മരുവുംമന്ദിരംകണക്കെയായ്വ
ന്നു പരുഷമായ്വീയൂന്നിതുപവനനും കൃതികളുള്ളിലും കുറഞ്ഞിതുന്മെഷം
ഹൃദി മുനിജനത്തിനുമില്ലാനന്ദം പശുക്കളും ചെവികളും കൂൎപ്പിച്ചെറ്റം
വിശപ്പുമൊരാതെ മുഴുത്തചിന്തയാ കരഞ്ഞങ്ങൊടിങ്ങൊടുഴന്നുനി
ല്ക്കുന്നു പിരിഞ്ഞൊരുപൈതങ്ങളെയുംവെണ്ടീല പശുക്കിടാങ്ങളും കു
ടിക്കുന്നീലപാൽ പശുക്കൾതങ്ങളും കുടിപ്പിക്കുന്നീല ശഠന്മാരാനനം
തെളിഞ്ഞുകാണുന്നു സ്ഫുടങ്ങളാകുന്നീലരവിന്ദങ്ങളും ദലങ്ങളുംമാക്കി
മരങ്ങളുമെല്ലാം ഫലങ്ങളുംകൊഴിഞ്ഞിതെല്ലൊകാണുന്നു തെളിഞ്ഞതീ
ൎത്ഥങ്ങൾ കലങ്ങിക്കാണുന്നു വിളങ്ങീടുംജ്യൊതിൎഗ്ഗണങ്ങളും മങ്ങിജ്വ
ലിക്കുന്നിലാജ്യാഹുതികൊണ്ടഗ്നിയും ജ്വലിക്കിലൊപൊട്ടിപ്പൊരിഞ്ഞി
ടത്തൂട്ടു വലത്തുഭാഗത്തെവെടിഞ്ഞുകാണുന്നു പലവുമെവം ദുൎന്നിമി [ 425 ] ൎത്തങ്ങൾകണ്ടും വലതിപുസുതൻവരവുകാണാഞ്ഞും ധരണിമണ്ഡല
മണിമയദീപം ധരണിയടിഞ്ഞുടൻ മറഞ്ഞുതെ ന്നകതാരിൽ തൊ
ന്നിവരുന്നിതുരമമ സകലലൊകനായകസനാതന ഭഗവാനെപരൻ
പുരുഷമാധവ ശരണമന്നുധൎമ്മജൻമനതാരിൽ കരുതിമാരുതിയൊ
ടുപറഞ്ഞപ്പോൾ വരുന്നതു കണ്ടുധനഞ്ജയൻ തന്നെ കരിഞ്ഞഭാവവും
കലൎന്നതുനെരം കരഞ്ഞവൻചെന്നുയുധിഷ്ഠിരന്തന്റെ ചരണതാ
രിൽ വീണവസ്ഥയെല്ലാമെ പറഞ്ഞുഭാവംകൊണ്ടതുനെരമുള്ളിൽ അ
റിഞ്ഞുധൎമ്മജനവസാമിക്കതും കരഞ്ഞുകണ്ണുനീർതുടച്ചുഫല്ഗുനൻ പി
രിഞ്ഞവനാഫനെമനസി ചിന്തിച്ചു പറഞ്ഞുഭൂമിക്കൊരലംകാരമായിപ്പിറ
ദെവകിതിരുമകൻകൃഷ്ണൻ വെടിഞ്ഞുഭൂമിദെവിയെയുമെന്നെയും
പൊടുന്നനവെപൊയ്മറഞ്ഞുരുളിനാൻ ഇവൎണ്ണമെന്നെയും കരയുമാറാ
ക്കി സുവൎണ്ണ്യംവൈകുണ്ഠംത്വരിതംപ്രാപിച്ചാൻ യദുകുലരെല്ലാം മു
ടിഞ്ഞുതങ്ങളിൽ മധുപാനംചെയ്യുമതിമറന്നെറ്റം കലഹിച്ചുമുനിജന ശാപവാക്യ ബലംകൊണ്ടുണ്ടായമുസത്താലുടൻ അതുകെട്ടുധൎമ്മത
നയൻതന്നുള്ളി ലധികം വച്ചൊരുപരിതാപംചൊൽവാനരുതൊരു
വനുമതുമനതാരി ലുരുവിചാരംകൊണ്ടടക്കിമെല്ലവെഭഗവല്പാദ
ങ്ങൾമുഴഞ്ഞഭക്തിപൂണ്ടകതാരിൽനന്നായുറപ്പിച്ചന്നെരം വിരഹം
കൊണ്ടുഗൽഗദവൎണ്ണങ്ങളാൽ പെരികബാഷ്പവും തെരുതെരെവാൎത്തു
നയനവുംതുടച്ചമിതരൊമാഞ്ചംനയനവും ജയജയകൃഷ്ണജയജയകൃഷ്ണ ജയജ
യരാമജഗദഭിരാമ ജയജയദെവകരുണാവാരിധെ ജയജയദെവ
സുദെവാത്മജജയമുകുന്ദദെവകിസൂനൊജയ ജയ യനന്ദതന
യഗൊവിന്ദജയയശൊദാനന്ദനജനാൎദ്ദന ജയ ജഗത്യഷ്ടീസ്ഥിതി
ലയകരവിരിഞ്ചമാധവശിവമയജയ ജയധൃത ഗുണത്രയ മൂൎത്തജ
യജയജഗൽപവിത്ര.സൽകിത്തെ ജയജയചിത്രചരിത്രകെശവ
ജയജയവൃഷ്ണി പ്രവരകംസാരെ ജയജയബാണക രമദഹര ജയജയ
ജനിമൃതിഭയഹരജയ ജയവീതഭവമൃഞ്ജയ ജയജയധരാധരമുരഹ
യജയധരധർധരജയജയധ്രധരകളെബരജയ ജയജയധരമു
മഹരജയസുരാസുരനമസ്തതജയജയചരാചരഗുരൊചയ ജയ
പരാശരസുതനമസ്ത തജയവരാവനസദാധാരജയ ജയജയധൎമ്മ
ധരാവാസപ്രിയജയപരാപരസദാധാരജയ ജയപരപരമപാ
ഹിമാംജയപരമാത്മൻപരബ്രഹ്മാത്മക ജയജയനാരായണനരക
രെജയജയഭക്തജനപരായണജയജയനാഥാശരണംദൈവമെ ശ
മദമയനിയമചെതസാശമനനന്ദനങ്കുരുകുലവരൻ നൃപതിയാ
യ്പുനരഥപരീക്ഷിത്തി ന്നഭിഷെക ചെയ്തുസചിവന്മരൊടും പടഹ [ 426 ] ശംഖാദിവിവിധവാദ്യങ്ങൾപുടപുഴങ്ങവെസഹജന്മാരുമായ്ധരണീ
ദെവതാപസവരൎക്കല്ലാം പൊരുളുംമാനംചെയ്തഭിമതവസ്തു സച്ചി
വഭൃത്യാദിജനത്തിനുനൽകി സ്വജനതൃപ്തിയുംവരുത്തിമെല്ക്കുമെൽ നി
വൃത്തനായാശുപുറപ്പെടുവാനായ്സുവൃത്തവാൻകല്പിച്ചിതുമുഹൂൎത്തവും
വിചിത്രപാണ്ഡവചരിത്രംമെലെടം വലിപ്പതിന്നാറംപണിയു
ണ്ടൊൎത്തൊളം ൎപവിത്രമെത്രയുമതുകെൾക്കെണ്ടുകിൽ സവിസ്താരം
ചൊല്വാനതുനിങ്ങൾക്കു ചുരുക്കിച്ചൊല്ലാം വെണ്ടുകിൽഞാനെ
ന്നെല്ലാം ഉരത്താൾപൈംകിളിമകളുമക്കാലം.

മൌസലപൎവ്വംസമാപ്തം.