താൾ:CiXIV280.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൌസലം ൪൧൯

ൎത്തങ്ങൾകണ്ടും വലതിപുസുതൻവരവുകാണാഞ്ഞും ധരണിമണ്ഡല
മണിമയദീപം ധരണിയടിഞ്ഞുടൻ മറഞ്ഞുതെ ന്നകതാരിൽ തൊ
ന്നിവരുന്നിതുരമമ സകലലൊകനായകസനാതന ഭഗവാനെപരൻ
പുരുഷമാധവ ശരണമന്നുധൎമ്മജൻമനതാരിൽ കരുതിമാരുതിയൊ
ടുപറഞ്ഞപ്പോൾ വരുന്നതു കണ്ടുധനഞ്ജയൻ തന്നെ കരിഞ്ഞഭാവവും
കലൎന്നതുനെരം കരഞ്ഞവൻചെന്നുയുധിഷ്ഠിരന്തന്റെ ചരണതാ
രിൽ വീണവസ്ഥയെല്ലാമെ പറഞ്ഞുഭാവംകൊണ്ടതുനെരമുള്ളിൽ അ
റിഞ്ഞുധൎമ്മജനവസാമിക്കതും കരഞ്ഞുകണ്ണുനീർതുടച്ചുഫല്ഗുനൻ പി
രിഞ്ഞവനാഫനെമനസി ചിന്തിച്ചു പറഞ്ഞുഭൂമിക്കൊരലംകാരമായിപ്പിറ
ദെവകിതിരുമകൻകൃഷ്ണൻ വെടിഞ്ഞുഭൂമിദെവിയെയുമെന്നെയും
പൊടുന്നനവെപൊയ്മറഞ്ഞുരുളിനാൻ ഇവൎണ്ണമെന്നെയും കരയുമാറാ
ക്കി സുവൎണ്ണ്യംവൈകുണ്ഠംത്വരിതംപ്രാപിച്ചാൻ യദുകുലരെല്ലാം മു
ടിഞ്ഞുതങ്ങളിൽ മധുപാനംചെയ്യുമതിമറന്നെറ്റം കലഹിച്ചുമുനിജന ശാപവാക്യ ബലംകൊണ്ടുണ്ടായമുസത്താലുടൻ അതുകെട്ടുധൎമ്മത
നയൻതന്നുള്ളി ലധികം വച്ചൊരുപരിതാപംചൊൽവാനരുതൊരു
വനുമതുമനതാരി ലുരുവിചാരംകൊണ്ടടക്കിമെല്ലവെഭഗവല്പാദ
ങ്ങൾമുഴഞ്ഞഭക്തിപൂണ്ടകതാരിൽനന്നായുറപ്പിച്ചന്നെരം വിരഹം
കൊണ്ടുഗൽഗദവൎണ്ണങ്ങളാൽ പെരികബാഷ്പവും തെരുതെരെവാൎത്തു
നയനവുംതുടച്ചമിതരൊമാഞ്ചംനയനവും ജയജയകൃഷ്ണജയജയകൃഷ്ണ ജയജ
യരാമജഗദഭിരാമ ജയജയദെവകരുണാവാരിധെ ജയജയദെവ
സുദെവാത്മജജയമുകുന്ദദെവകിസൂനൊജയ ജയ യനന്ദതന
യഗൊവിന്ദജയയശൊദാനന്ദനജനാൎദ്ദന ജയ ജഗത്യഷ്ടീസ്ഥിതി
ലയകരവിരിഞ്ചമാധവശിവമയജയ ജയധൃത ഗുണത്രയ മൂൎത്തജ
യജയജഗൽപവിത്ര.സൽകിത്തെ ജയജയചിത്രചരിത്രകെശവ
ജയജയവൃഷ്ണി പ്രവരകംസാരെ ജയജയബാണക രമദഹര ജയജയ
ജനിമൃതിഭയഹരജയ ജയവീതഭവമൃഞ്ജയ ജയജയധരാധരമുരഹ
യജയധരധർധരജയജയധ്രധരകളെബരജയ ജയജയധരമു
മഹരജയസുരാസുരനമസ്തതജയജയചരാചരഗുരൊചയ ജയ
പരാശരസുതനമസ്ത തജയവരാവനസദാധാരജയ ജയജയധൎമ്മ
ധരാവാസപ്രിയജയപരാപരസദാധാരജയ ജയപരപരമപാ
ഹിമാംജയപരമാത്മൻപരബ്രഹ്മാത്മക ജയജയനാരായണനരക
രെജയജയഭക്തജനപരായണജയജയനാഥാശരണംദൈവമെ ശ
മദമയനിയമചെതസാശമനനന്ദനങ്കുരുകുലവരൻ നൃപതിയാ
യ്പുനരഥപരീക്ഷിത്തി ന്നഭിഷെക ചെയ്തുസചിവന്മരൊടും പടഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/425&oldid=185715" എന്ന താളിൽനിന്ന് ശേഖരിച്ചത്