താൾ:CiXIV280.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൦ മൌസലം

ൎന്നമാൎജ്ജിക്കുംവെറുതെവിത്തവുംഉരുട്ടൊഴിഞ്ഞിട്ടില്ലൊതവനമൎത്ഥം
പറിക്കുംകച്ചൊടത്തിനുകളവെത്ര കലിയുഗത്തിലുള്ളവ്യവസ്ഥകളിവ
പലവുമങ്ങിനെപറയുന്നുപാൎത്താൽ പൊറുതിയില്ലെതുമവനിയിലി
നി പുറപ്പെടുകവെണ്ടതുവൈകാതെനാം ഇതുസഹദെവൻപറഞ്ഞി
രിക്കുംപൊൾ യദുകുലനാദംഝടിതികൾക്കായി ഇവണ്ണം താപസ
നരുൾചെയ്തീടിനാ നവനീനായകൻതൊഴുതുചൊദിച്ചു കിമപിവി
സ്തരിച്ചരുളിച്ചെയ്യെണം കമലനെത്രൻതന്നുടെലൊകപ്രാപ്തി യദു
കുലമെല്ലാമൊടുങ്ങിയവാറും കുതുകമൊടുടനരുളിച്ചെയ്യെണം തെ
ളിഞ്ഞു വെശംപായനരുൾചെയ്തു കളികൾകെൾക്കെംകിൽകമലാ
ക്ഷൻതന്റെവിളയാട്ടും മായാമഹിമയുമെല്ലംവിളങ്ങിടും നിജനി
ലയപ്രാപ്തിയും ധരണിവല്ലഭൻകരുണാവാരിധി സരസിജനെത്ര
ൻ തിരുവടിമുദാ വിളങ്ങും ദ്വാരകപുരിയിലാമ്മാറുതെളിഞ്ഞുവാഴുന്നാ
ളകമെചിന്തിച്ചാൻ ഒരുവണ്ണം ഭൂമിഭ്രമരംകളഞ്ഞുഞാ പെരിയഭാര
തസമവ്യാജത്താൽ ഒരുകൂട്ടം ദുഷ്ടാരൊടുങ്ങികെവലമൊരുകൂട്ടം ദുഷ്ട
രുളവായും വന്നുമമസുതന്മാരായവർക്കൊരുനാളുംശമനമാരാലുംവ
രികയുമില്ല അവനെയുംകൂടെഒടുക്കിക്കൊള്ളുവാ നവകാശമെന്നൊ
ൎത്തിരുന്നരുളുംപൊൾ ഭൃഗുഭരദ്വാജവസിഷ്ഠകശ്യപാ ദ്യഖിലതാപ
സരൊരുമിച്ചെകദാ ഭഗവാനെകാണ്മാനെഴുന്നെള്ളുന്നെരം ഭഗവ
ൽപുത്രന്മാർപലരുമൊന്നിച്ചു മനികളെക്കണ്ടുമനസിചിന്തിച്ചാർ "ഇ
നിയിവരെനാംവലെക്കെണമിപ്പൊൾ" ഝടിതിസാംബനെച്ചമയി
ച്ചീടിനാ തടലുഗൎഭിണിയുടെവെഷമാക്കി മുനിവർന്മാർതൻതിരു
മുൻപിൽവെച്ചു വിനയംഭാവിച്ചുതൊഴുതുചൊദിച്ചാർ "ഇവൾപെ
റുന്നതുപുരുഷനൊപെണ്ണൊദിവസമെതെന്നുമരുളിച്ചെയ്യെണം" അ
തുകെട്ടന്യൊന്യമവരുംനൊക്കിക്ക ണ്ടതിനൊരുത്തരമരുൾചെയ്തീടി
നാർ "അടുത്തിരിക്കുന്നിതിവൾക്കുപെറിപ്പൊൾപടുത്വമെറീടുമിരിംപു
ലക്കയതതിനാലെകുലംമുടിയുംനിങ്ങൾക്കെ ന്നതിനുകില്ലില്ലെന്നതുമ
രുൾചെയ്താർ മുരരിപുതമറിഞ്ഞുമാമുനി വരന്മാരുംവിരിഞ്ഞെഴുനെ
ള്ളീടിനാർ സകലലൊകനായകനെയുംകണ്ടു ഭഗവൽഭക്തന്മാർമറ
ഞ്ഞിതക്കാലം ചിരിച്ചുഭാഷിച്ചുനടന്നുബാലന്മാർ വിറച്ചുസാംബ
നുംപ്രസവിച്ചീടിനാർ യദുരാജൻതന്നൊടറിയിക്കെന്നതു മധു
രിപുതാനുമതകെട്ടന്നെര മവരുംഭൂപാലനൊടുപറഞ്ഞിതു അവനീശ
ൻതാനുംപുനരുംചെയ്താൻ "ഇരിംപുലക്കയതഖിലംനിങ്ങളുടെമരംകൊ
ണ്ടുരാക്കിപ്പൊടിച്ചുവൈകാതെ കലക്കുകാഴിയിൽപുനരെന്നാലുമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/416&oldid=185706" എന്ന താളിൽനിന്ന് ശേഖരിച്ചത്