Jump to content

ശ്രീമഹാഭാരതം പാട്ട/പ്രസ്ഥാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
പ്രസ്ഥാനം


[ 427 ] പ്രസ്ഥാനം

ഹരി ശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു

ബാലകിളിമകളെ കഥാശെഷവും കാലെപരകനീസാനന്ദ
മൊമലെ പാലാഴി വൎണ്ണൻ പരമൻ പരാപരൻ പാലാഴിമാനിനീ
വല്ലഭനീശ്വരൻ കാമസ്വരൂപൻ കരുണാകരൻപരൻ നീലാംബ
ക നിറമുള്ള നിരഞ്ജനൻ നീലാംബുജായത ലൊചകൻമാധവൻ ഭൂ
ലൊകവും പരിപാലനം ചെയ്തുതൻ കാലംകഴിച്ചു വൈകുണ്ഠമകം പുക്ക
കാലം യുധിഷ്ഠിരനാദികളുംകൃഷ്ണ ലീലകൾ ചിന്തിച്ചുസൎവ്വമുപെക്ഷിച്ചു
ബാലനുരാജ്യാഭിഷെകവുംചെയ്തൊരു ശെഷമനുഷ്ഠിച്ചതെന്തന്നു
ചൊല്ലുനി ദൊഷമശെഷമകലുവാന്മാമകം ശെഷം കഥപറഞ്ഞീട
വനെംകിൽഞാൻ എഷണപാശവുംഛെദിച്ചുധൎമ്മജൻ വൃഷ്ണികുലാ
ധിപൻ ജിഷ്ണജസാരഥി ജിഷ്ണുമുഖാമരസമിതന്മാധവൻ കൃഷ്ണൻ
തിരുവടിയും ബലഭദ്രരും വൃഷ്ണികുളം കലികാലമടുത്തപ്പോൾ വിഷ്ണുലൊ
കം ഗമിച്ചാടന്നുകെൾക്കയാൽ വിഷ്ണുഭക്തന്മാരിലഗ്രെസരൻ നൃപ
ൻ ഉഷ്ണെ തരാം ശുകുല സന്തതിയായ വിഷ്ണുമാതന്നഭിഷെകവും ചെ
യ്തറ്റ മുഷ്ണനിശ്വാസംകലൎന്നുനിജഹൃടി കൃഷ്ണനദ്ധ്വാനിച്ചുറപ്പി
ച്ച ഭീമനും ജിഷ്ണുവും സൊദരന്മാർമറ്റിരുവരും കൃഷ്ണയുംകൂടി നിരൂപി
ച്ചകല്പിച്ചു. നന്നല്ലഭൂതലവാസംനമുക്കിനി വന്നകലിയുഗമെന്നതുനി
ൎണ്ണയം രാജാവുധൎമ്മജനെവമ്പറഞ്ഞുടൻ പ്രാജാപത്യാഖ്യയാമി
ഷ്ടിയും ചെയ്തുടൻ ക്ഷിപ്രമാത്മരൊപിതാഗ്നിയായെകദാ സപ്രകാ
ശം പുറപ്പെട്ടിതുശാന്തനാ യിശ്ചലാത്മാ മഹാപ്രസ്ഥാനമാശ്രിച്ചു സ
ച്ചിൽ പരബ്രഹ്മമൂൎത്തിസനാതന നച്യുതനവ്യയനവ്യക്തനദ യൻ
നിശ്ചയിച്ചാൎക്കുമറിഞ്ഞുകൂടാതവൻ നാരായണൻ നരമൂൎത്തിമാനീശ്വ
രൻ നാരദസെവിതൻനാനാജഗന്മയൻ നീദെവിഗ്രഹന്നീരജ
ലൊചനൻ നിരജസംഭവകാരണൻകൊമളൻ നിത്യൻനിരഞ്ജന
ൻ നിൎമ്മലൻ നിൎമ്മമൻ നിത്യവിരക്തൻ പ്രകൃതിപരാത്മകൻ സ
ത്വാ ദിഹീനൻ സനകാദിസെവിതൻ തത്വസ്വരൂപൻ സകല ലൊ
കെശ്വരൻ നിഷ്കളങ്കൻനിശ്ചലൻനിസഹൻനിഷ്ക്രിയൻ നിൎഗ്ഗുണ
നെകുനെകജിവാത്മകൻ ഭുക്തിമുക്തിപ്രഭൻഭക്തപ്രിയൻപരൻ
ശക്തിയുക്തൻപരമാത്മാശിവാത്മകൻ വെദാൎത്ഥഭിന്നമൂൎത്താത്മക
ൻശാശ്വതൻ വെദസ്വരൂപൻ വിരിഞ്ചാദിവന്ദിതൻ വെദാന്തവെ
ദ്യനന്തനനാമയൻ വെദജ്ജനുത്തമനാദ്യനനാദ്യന ത്യാനന്ദരൂ [ 428 ] പനമൃതാത്മകൻ വിള ചെതനഭൂതനുജനാൎദ്ദനൻവൈകുണ്ഠൻ ഇന്ദീ
വരെ ക്ഷണനിന്ദുബിംബാനന നിന്ദുകുലൊത്ഭഭവനിന്ദുകലാചൂഡ
വന്ദ്യനുകുന്ദനാനപ്രദൻ മുച കുന്ദപ്രിയൻകൈടഭാന്തകൻ ഗൊ
വിന്ദൻ നന്ദനൻദെവകിനന്ദനൻയാദവൻ വാസുദെവൻ ദെവ
ദെവൻ മുരാന്തകൻനാരായണൻതന്നെ നന്നായ്നിരൂപിച്ചുധീരനാംധ
ൎമ്മജൻനിൎഗ്ഗമിച്ചീടിനാൻ സൊദരന്മാരുംദ്രുപദരനൂജയും സാദരം
കൂടിപ്പിറകെനടകൊണ്ടാർ ഉത്തമമാരായധൎമ്മപുത്രാദികളുത്തരയാം
ദിക്കുനൊക്കിനടക്കുംപൊൾ കൃഷ്ണവൎത്മാവുടൻ പ്രത്യക്ഷരൂപെണ
ജിഷ്ണുതന്നൊടരുൾചെയ്തുകനിവൊടെ പാണ്ഡുതനൂജമഹാവീരഫല്ഗു
നഗാണ്ഡീവമായധനുരത്നമിപ്പൊഴെ യാദസാം നായകൻ കയ്യിൽ
ക്കൊടുക്കനീ സാദരംപൊയ്ക്കൊൾ വിനാകുലംകൂടാതെ എന്നരുൾചെ
യ്തൊരുവഹ്നിദെവൻപദം നന്നായ്വണങ്ങിവഴങ്ങിച്ചുയാത്രയും അത്ഭു
തമാകിയ ഗാന്ധിപചാവു മപ്പതികയ്യി ൽക്കൊടുത്തുകൊണ്ടാ
ൻ ധൎമ്മരാജാത്മജൻ തന്നപ്പരീക്ഷിപ്പാൻ ധൎമ്മരാജൻ താനുമാശു
പുറപ്പെട്ടു ശ്വാവായനുഗമനം ചെയ്തിതുകൂടെ ഭാവവുമെറ്റം ക്ഷയി
ച്ചതിദീനനായ്സെവയുംഭാവിച്ചഗതിമാനായ്ശ്രാൎദ്ധ ദെവനും പിൻ
പെനടകൊണ്ടിതക്കാലം അങ്ങിനെപൊകുന്നനെരത്തു കൃഷ്ണയുമെങ്ങി
നെയെന്നറിഞ്ഞില്ല വീണീടിനാൾ അപ്പൊൾവൃകൊദരൻധൎമ്മജൻ
തന്നൊടൊരത്ഭുതംപൂണ്ടുചൊദിച്ചരുളീടിനാൻ ദ്രൗപദിവീണതിനെ
ന്തൊരുകാരണം, ഭൂപതെചൊൽകെന്നതുകെട്ടു ധൎമ്മജൻ പിന്നിൽ
നൊക്കാതെ പറഞ്ഞാനുടനവൾ തന്നുള്ളിലുണ്ടൊരുദൊഷമതുകെൾ
നീ വല്ലഭന്മാരെവതള്ളതിലെവരും തുല്യമല്ലതാനുമുഭലംസദാ
പക്ഷഭെദംതനിക്കൎജ്ജുനന്തങ്കലു ണ്ടുൾപ്പൂവിലെന്നതിനാലിവ
ൾ വീണിതും പിന്നെസ്സഹദെവനുംപതിച്ചീടിനാൻ ചൊന്നാനതി
ന്മൂലവും ധൎമ്മനന്ദനൻ വാതാത്മജൻ പറയാ സഹദെവ പാതമ
റിഞ്ഞതുനെരംവൃകൊദര ശാസ്ത്രങ്ങൾകൊണ്ടെന്നെത്താഴ്ത്തിനിന്നിടു
വാൻ ധാത്രിയിലാ രുമില്ലെന്നൊരഹംഭാവം ഉള്ളിലുണ്ടാകയാൽ വീ
ണുസഹദെവനുളള വണ്ണംനീധരിക്കവാതാത്മജ പിന്നെയുംമെല്ലെ
നടന്നാരതുനെരം പിന്നാലെ പൊകും നകുലൻ പതിച്ചിതു ചൊന്നാന
തുനൃപൻ തന്നൊടുഭീമനും മന്നവനുമതിൻ കാരണംചൊല്ലിനാൻ
ആരുകരരൂപലാവണ്യമാൎക്കുവിധൌ പാരിലെന്നൊടുക്കുനെരായവ
രില്ലെന്ന മാനംനകുലനുപാരമുണ്ടെപ്പൊഴും മാനസതാരിലതുകൊ
ണ്ടവനുവീണു പുത്രാരിപുത്രനുംവീണാനതുമഥ പൃത്ഥിപതിയാടു
ചൊന്നാൻവൃകൊദരൻ കാലാത്മജൻ ജിഷ്ണുവീണതുകെട്ടൊരു കാ [ 429 ] ലംമറിഞ്ഞുനൊക്കിലെന്തൊരത്ഭുതം സൊദരൻവീണതീൻകാരണ
മെന്തെന്നു ചൊദിച്ചുധൎമ്മജൻ തന്നൊടുഭിമനും ഉത്തമനാകിയ ധൎമ്മത
നയനു മുത്തരംഭിമനാടാശുചൊല്ലിടിനാൻ " അസ്ത്രങ്ങൾകൊണ്ടെ
ന്നൊടൊത്തവരില്ലെന്നു വൃത്രാരിപുത്രനുമുണ്ടെരഹംഭാവം എന്നതു
കൊണ്ടവൻ വീണുമരിച്ചിതു നിന്നുടെ പാതവുമുണ്ടിനിനിശ്ചയം ശ
ക്തനാകുന്നതു ഞാനെന്നതെറ്റവു മുൾത്താരിലുണ്ടു നിനക്കും കിടക്കു
ന്നു നീയുമതുകൊവിണുമരിച്ചുപൊം വായുസുതപരിതാപമുണ്ടാ
കൊല ഉണ്ടുജനിച്ചാൽ മരണമെല്ലാവനു മുണ്ടാകി വിഷാദമ
തിനെതും ഇത്ഥം പറഞ്ഞു പിറകെനൊക്കീടാതെ പൃത്ഥ്വീപതിനടന്നീ
ടിനാൻ പിന്നെയും ഉത്തരയാംദിക്കുനൊക്കിനടക്കുംപൊൾ ഉത്തമ
നാം ധൎമ്മപുത്രനുടെപിംപെ പൊകുന്നഭീമനും വീണുമരിച്ചു പൊ
കുന്നിതുവടക്കൊട്ടവൻ പിന്നെയും സാരമെയംപിരിയാതെ വഴിയെ
കൂ ടാരൂഡതാപംനടന്നാനതുനെരംആരുമൊരു ഗതിയില്ലെന്നൊരുഭാ
വം നെരെ മുഖത്തുനൊക്കി കൊണ്ടുഭാവിച്ചു കൂടുനടക്കുന്നതുകണ്ടുധ
ൎമ്മജ നൂടെ വളൎന്നിതു കാ രണ്യമെറ്റവും അംബരംതന്നിൽ നിന്ന
ന്നെരമന്തികെ പൊന്മയമായ വിമാനവുംതാണിതു നിൎമ്മലനാകിയ
ദൈവദൂതൻതാനും ധൎമ്മതനയനെക്കൊണ്ടു പൊവാനായ്പിന്നെ
യുണ്ടായവിശെഷങ്ങൾ ചൊല്ലുവാൻ പന്നഗനായകനുംപണിയു
ണ്ടെന്നു നന്നായ്പറഞ്ഞിരുന്നീടിനാൾധൎമ്മജൻ തന്നുടെമാഹാത്മ്യ
മൊൎത്തൊൎത്തുപിന്നെയും നല്ലകഥയിനിമെലെടം നിങ്ങൾക്കു ചൊല്ലു
വാനെന്നുകിളിമകളും ചൊന്നാൾ.

പ്രസ്ഥാനപൎവ്വം സമാപ്തം.