താൾ:CiXIV280.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസ്ഥാനം ൪൨൩

ലംമറിഞ്ഞുനൊക്കിലെന്തൊരത്ഭുതം സൊദരൻവീണതീൻകാരണ
മെന്തെന്നു ചൊദിച്ചുധൎമ്മജൻ തന്നൊടുഭിമനും ഉത്തമനാകിയ ധൎമ്മത
നയനു മുത്തരംഭിമനാടാശുചൊല്ലിടിനാൻ " അസ്ത്രങ്ങൾകൊണ്ടെ
ന്നൊടൊത്തവരില്ലെന്നു വൃത്രാരിപുത്രനുമുണ്ടെരഹംഭാവം എന്നതു
കൊണ്ടവൻ വീണുമരിച്ചിതു നിന്നുടെ പാതവുമുണ്ടിനിനിശ്ചയം ശ
ക്തനാകുന്നതു ഞാനെന്നതെറ്റവു മുൾത്താരിലുണ്ടു നിനക്കും കിടക്കു
ന്നു നീയുമതുകൊവിണുമരിച്ചുപൊം വായുസുതപരിതാപമുണ്ടാ
കൊല ഉണ്ടുജനിച്ചാൽ മരണമെല്ലാവനു മുണ്ടാകി വിഷാദമ
തിനെതും ഇത്ഥം പറഞ്ഞു പിറകെനൊക്കീടാതെ പൃത്ഥ്വീപതിനടന്നീ
ടിനാൻ പിന്നെയും ഉത്തരയാംദിക്കുനൊക്കിനടക്കുംപൊൾ ഉത്തമ
നാം ധൎമ്മപുത്രനുടെപിംപെ പൊകുന്നഭീമനും വീണുമരിച്ചു പൊ
കുന്നിതുവടക്കൊട്ടവൻ പിന്നെയും സാരമെയംപിരിയാതെ വഴിയെ
കൂ ടാരൂഡതാപംനടന്നാനതുനെരംആരുമൊരു ഗതിയില്ലെന്നൊരുഭാ
വം നെരെ മുഖത്തുനൊക്കി കൊണ്ടുഭാവിച്ചു കൂടുനടക്കുന്നതുകണ്ടുധ
ൎമ്മജ നൂടെ വളൎന്നിതു കാ രണ്യമെറ്റവും അംബരംതന്നിൽ നിന്ന
ന്നെരമന്തികെ പൊന്മയമായ വിമാനവുംതാണിതു നിൎമ്മലനാകിയ
ദൈവദൂതൻതാനും ധൎമ്മതനയനെക്കൊണ്ടു പൊവാനായ്പിന്നെ
യുണ്ടായവിശെഷങ്ങൾ ചൊല്ലുവാൻ പന്നഗനായകനുംപണിയു
ണ്ടെന്നു നന്നായ്പറഞ്ഞിരുന്നീടിനാൾധൎമ്മജൻ തന്നുടെമാഹാത്മ്യ
മൊൎത്തൊൎത്തുപിന്നെയും നല്ലകഥയിനിമെലെടം നിങ്ങൾക്കു ചൊല്ലു
വാനെന്നുകിളിമകളും ചൊന്നാൾ.

പ്രസ്ഥാനപൎവ്വം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/429&oldid=185719" എന്ന താളിൽനിന്ന് ശേഖരിച്ചത്