Jump to content

ശ്രീമഹാഭാരതം പാട്ട/സ്വർഗ്ഗാരൊഹണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
സ്വർഗ്ഗാരൊഹണം


[ 431 ] സ്വൎഗ്ഗാരൊഹണം

ഹരിഃശ്രീഗണപതയെ നമഃ അവിഘമസ്തു

ചൊല്ലചൊല്ലിനിയും നി നല്ലസൽകഥയെല്ലാം കല്യാണംവരു
വാനായൊന്നൊടുകിളിപ്പെണ്ണെ നല്ലപൈന്തെനുംപാലുമ്പകാവു
ശൎക്കരയും വെല്ലവുംവെറെപഞ്ചതാരയുംതഅവൻ ഞാൻ ചൊല്ലിനാ
ളതുകെട്ട ബാലപ്പൈം കിളിമകൾ മല്ലാരിയുടെ ഭക്തവാത്സല്യംകെൾ
പ്പിൻ. നിങ്ങൾ ഭക്തരായുയുള്ളവരിലുത്തമൻ ധൎമ്മപുത്രൻ വക്രപംക
ജംപാൎത്തുചൊല്ലിനാൻ ദെവദൂതൻ ദെവരാജ്ഞയാലെ വന്നിതുഞാ
നുമിപ്പൊൾ ദെവലൊകത്തിങ്കക്കാശുപൊരികവെണംവന്നുടൻ
വിമാനമെറിടുകവൈകാതെകണ്ടെന്നുദെവദൂതൻ ചൊന്നതുകെ
ട്ട നെരം എന്നൊടുകൂടപ്പൊന്നസൊദരന്മാരും വീണാർ തന്വംഗിയാ
യമഭാൎയ്യയും വീണാളെല്ലാപിന്നെയുംപിരിയാതെ വാണിതെന്നൊ
ടുകൂടത്തന്നെയിശ്വാപുമിവൻ തന്നെയുമുപെക്ഷിച്ച വിണ്ണവർ
പുരിക്കിനിക്കെന്നുമെപൊന്നുകൂട പിന്നെയിവിനെന്തൊരാശ്ര
യരെന്നുചൊൽനീ സൎവ്വതൊരക്ഷച്ശുനശ്വപചാനിമഹുതൎവ്വിപാ
ലകനായാലാശ്രിതനെന്നുണ്ടല്ലൊ നിശ്ചയമരക്ഷിതാ ബ്രഹഹാ
ദവെദിഹ രക്ഷിതാഹയമെധകൎത്താവെന്നുണ്ടല്ലൊകെൾക്കാശ്രിത
പരിത്യാഗമെന്നുംഞാൻ ചെയ്കയില്ലശാശ്വതമായധൎമ്മമെങ്ങിനെവെ
ടിയുന്നു എന്നെയുംകൊണ്ടുവിണ്ണിൽ പൊകണമെന്നാകിലൊ മുന്ന
മിശ്വാപുതന്നെക്കരെയറ്റുക വെണം എന്നതുകെട്ടു ചെവിപൊത്തി
നാന്ദെവദൂതൻ എന്നെകഷ്ടമെഭവാനെന്തിതുതൊന്നിടുവാൻ ധ
ൎമ്മാധൎമ്മങ്ങളറിഞ്ഞിവാനാരുള്ളതു ധൎമ്മനന്ദനനിന്നൊടൊത്തിഹ
വിശ്വ ത്തിങ്കൽ കുത്സിതജന്തുക്കളിൽവെച്ചതിനി കൃഷ്ണമാസ്സസമവാ
മനിന്ദ്യമായതി ശ്വാവല്ലയൊകണ്ടാൽകാ കഴുകണംതൊട്ടതുംകളയെ
ണം ദൃഷ്ടമായതുംപിന്നശുദ്ധമല്ലെന്നുനൂനംദുഷ്ടജന്തുകളിരുവെ
ച്ചെത്രയും നികൃഷ്ടമായ്ക്കഷ്ടമായുള്ളതിശ്വാവെന്നതുമറിയെണംസ്വ
ല്ലൊകവാസമൊരുകാലവുമൊന്നിനാലു മില്ലെല്ലൊശ്വാവിന്നതുനീ
യറിഞ്ഞിരിക്കുന്നു പിന്നെയിസ്സഹൊദരഭാരസംഗാദികളും സന്നമാ
യ സ്സൎവ്വവിഷയങ്ങളുമുപെക്ഷിച്ചു മുക്തനായിശുദ്ധാത്മാവായനീയെന്തീ
വണ്ണം യുക്തിയുക്തങ്ങളല്ലാതുള്ളതുചൊല്ല ന്നതുശ്വാവിങ്കിതനിൎബ്ബന്ധ
മാമ്മമത മുക്ഷിച്ചു ദെവയാനത്തിന്മെലെറിടുക വൈകിയാതെ
കുന്തിനന്ദനൻ താനുംചിന്തിച്ചുചൊല്ലീടിനാൻ എന്തിനെന്നൊടിത്തരം [ 432 ] വെറുതെ പറയുന്നു സന്ത്യജിച്ചീടുക യില്ലാശ്രിതന്മാരെയതി നന്തര
മെതുമില്ല പൊയാലുംഭവാനെങ്കിൽ ബന്ധമറ്റീലെന്നതെകെവലമി
നിക്കുള്ളു സന്ധിക്കുമിനിയൊരു കാലമെന്നതെവെണ്ടുസ്വധൎമ്മമുപെ
ക്ഷിച്ചിട്ടുള്ളൊരുഭൊഗമൊന്നും സുധൎമ്മാവാസംപൊലുമിനിക്കുവെ
ണ്ടയല്ലൊ ദെവദൂതനും ചൊന്നാനന്നരമിനിശ്രാൎദ്ധ ദെവനന്ദന
പുനരൊന്നറിയണംഭവാൻമമത്വംകൊണ്ടു ബന്ധംവെറിട്ടുകൂടായി
ന്നു സമത്വംകൊണ്ടുതന്നെമൊക്ഷവും വന്നീടുന്നു ഗാംഗെയൻ വെ
ദവ്യാസൻമാൎക്കണ്ഡയനുംപിന്നെശാൎങ്ഗപാണിയും ബൃഹദശ്വനും
മൈത്രയനും നാരദൻസനൽകുമാരാഖ്യനുംധൌമ്യൻ താനു മൊ
രൊരാതരം മറ്റുമിത്യാദിദിവ്യജനംനിനക്കു ദിവ്യജ്ഞാനമുപദെശിച്ചാര
തു നിനച്ചാലിനിക്കെറ്റമത്ഭുതമുണ്ടാകുന്നു ഇനിക്കുമവരുപദെശി
ച്ചതൊൎത്തുതന്നെ മനക്കാംപിനുചെറ്റുമിള ക്കമില്ലായൂന്നുപൊയാലും
ഞാനിശ്വാവുകൂടാതെ പൊരികയില്ലയതവിലൊചനനാകുമെൻകൃ
ഷ്ണനാണ ധൎമ്മനന്ദനനുടെനിശ്ചലവാക്കുകെട്ടു ധൎമ്മരാജനുമപ്പൊൾ
പ്രത്യക്ഷനായാനല്ലൊ ധൎമ്മദെവനമനുഗ്രഹിച്ചുതനയന ധൎമ്മ
ജൻ വിമാനവുമെറിപ്പൊസ്വൎഗ്ഗംപൂക്കാൻ എൻ പ്രിത്യാപൂൎണ്ണൈശ്വൎയ്യഭൊ
ഗാദികളൊടുംകൂടി ധാൎത്തരാഷ്ട്രജ്യെഷ്ഠനെക്കണ്ടിതുധൎമ്മാത്മജൻ എ
ത്രയും ദുഷ്ടനായാരധൎമ്മിഷ്ഠനുപുന രിത്രസൌഖ്യങ്ങളുണ്ടായ്വണ്ടായെന്നതും
ചിത്രമെത്ര മനസികതുകമില്ലിവിടെ വാഴ്വാനിനി ക്കനുജന്മാരു
ള്ളെടത്തുടനെപൊകവെണം ഇത്തരം ധൎമ്മപുത്രൻ ചൊന്നതുകെട്ട
നെരം വൃത്രാരിനിയൊഗത്താൽ ദൂതനും വന്നു ചൊന്നാൻ പൊരികം
കിലൊതവസൊദരന്മാരുംകൂടെ ത്താ രൂഡാ നന്ദമെന്നുകെട്ടവനൊ
ടും കൂട ഭ്രാതാക്കളുള്ളെടത്തു ചെന്നതും നെരമെറ്റം വെദനതെടിടി
നാൻ നരകം കണ്ടമൂലം യാരനാദു ഖംകണ്ടുധൎമ്മജനതിവെഗാൽ
യാതനായിടുവതിനാരംഭിച്ചതു നെരം ധൎമ്മശരീരത്തെത്തടവിമന്ദം
മന്ദം കന്മഷമകന്നൊരുതെന്നൽ ചെന്നെറ്റനെരംആശ്വാസമുണ്ടാ
യ്വന്നുസൊദരന്മാൎക്കുമെറ്റ മാശ്ചര്യം പൂണ്ടുചൊന്നാരവരുമതുനെരം
നിൽക്ക ണമിവിടെയൊട്ടാവൊളം ഞങ്ങൾക്കുള്ള ദു:ഖമൊട്ടകന്നി
തുനിന്തിവടിയുടെ തിരുമൈതടവി വന്നീടിനകാറ്റുതട്ടി പെരിക
യുണ്ടാശ്വാസാമഖി ഗുണാംബുഡെ' എന്നതുകെട്ടു തത്രനിന്നിതുധൎമ്മാ
ത്മജൻ ഇന്ദ്രാദിദെവഗണമന്നരമുഴറിയ ധൎമ്മജൻതന്നെസ്വൎഗ്ഗ
ത്തിന്നങ്ങു കൊണ്ടുപൊയാർ ചിന്മയനായകൃഷ്ണൻ തന്നുടഭക്തൻ ത
ന്നെ ധൎമ്മദെവന്റെ നിയൊഗത്താലഞ്ജസാമാഭാ ലംബരഗംഗ
തന്നിൽസ്നാനവുംചെയ്തുനന്നായ്ദിവ്യവിഗ്രഹനായിസ്വൎഗ്ഗത്തെപ്രാ [ 433 ] പിച്ചപ്പൊൾ സവ്യസാച്യാദി ഭ്രാതൃജനത്തെക്കാണായ്വന്നു ദ്രൌപ
ദെയന്മാരെയുംദ്രൌപദിയെയുംകണ്ടു ഭൂപതികൎണ്ണനെയുംകണ്ട സ
ന്തൊഷംപൂണ്ടാൻ ബന്ധുക്കളായവിരാടഭൂപദാദകളും കുന്തിനന്ദന
ൻതന്നെക്കണ്ടു സന്തൊഷംപൂണ്ടാർ ധൎമ്മജാദികൾതങ്ങൾതങ്ങൾക്കു
ള്ളൊരുണാനാ കൎമ്മങ്ങളുടെ ഫലമൊടുങ്ങിക്കൂടുവൊളം സ്വൎഗ്ഗഭൊഗ
ങ്ങളനുഭവിച്ചു വസിച്ചിതു സൽഗുണവാന്മാരായപാണ്ഡവാദിക
ൾ പിന്നെ എല്ലാരും തന്റെതന്റെകാരണത്തിംകൽതന്നെ നില്ലിന
ന്മാരായ്വന്നിതിനിശ്വരനിയൊഗത്താൽ ശ്രീവൈശംപായനനും ജന മെ
ജയൻ തന്നൊ ടെവമാദരപൂൎവ്വമരുളിചെയ്താനല്ലൊ ശ്രീമഹാഭാരതം
മായിടിനൊരഞ്ചാംവെദം ശ്രീവെദവ്യാസമുനിതാനരുൾചെയ്തതെ
ല്ലൊ സൂതനുമതുശ്വൗനകാദികൾക്കറിയിച്ചു വെദാന്തപ്രകരണമാ
യു ള്ളൊരിതിഫാസം ജനമെജയനായനൃപനുമസ്കീകനാം മുനിവൎയ്യ
നുവരം കൊടുത്തസൎപ്പസത്രം സമൎപ്പിച്ചിതുപുനരതിനാലസ്തീകനും
പ്രമദംനിജമാതൃമാതുലന്മാൎക്കു നൽകി കുണ്ഡലീകുലത്തെയുംരക്ഷിച്ചാ
നെതുമൊരു ദണ്ഡമെന്നിയെപുനരസ്കീകമുനീന്ദ്രനും അസ്കീകന്ന
ഹികുലംനൽ കിനാരനുഗ്രഹം , അസ്മികമന്ത്രചരിത്രാദികൾസന്ധ്യാ
കാലെ ചിന്തിക്കും ജനങ്ങൾക്കു സൎപ്പവംശത്താലൊരു സന്താപമൊ
രു നാളുമുണ്ടാകയില്ലയെന്നും ജനമെജയനഹി സത്രവുംസമൎപ്പിച്ചു. മു
നികൾക്കെല്ലാംവെണ്ടുംദക്ഷിണചെയ്തുനന്നാ യാശീൎവാദവും പരി
ഗ്രഹിച്ചുപുറപ്പെട്ടാ നാശുതൻ പുരൊഹിതാമാത്യാദി ജനത്തൊടും ത
ക്ഷകശിലയിംകൽനിന്നുപൊയ്വെഗത്തൊടെ പുക്കിതുശൊഭതെടും
ഹസ്തിനാപുരത്തിംകൽ ജനമെജയനുടെ സൎപ്പസത്രത്തിംകൽ നി
ന്നനുമൊദെനവെദവ്യാസൻ തന്നിയൊഗത്താൽ വൈശംപായന
മുഖാംഭൊരുഫത്തിംകൽ നിന്നു വൈശിഷ്യമെറും മഹാഭാരതമിതിഹാ
സം വിശ്രുതമായതെല്ലാംശൌനകാദികളൊടു നിശ്ശെഷമുഗ്രശ്രവ
സ്സായ സുതനുംചൊന്നാമൻ കല്യാണംനൽകുംഫലശ്രുതിയുമറിയിച്ചാ
നെല്ലാമതുരചെയ്വാൻ വെലയുണ്ടിനിക്കിപ്പോൾ നല്ലതുവരുമിതുകെട്ടാ
ലെന്നാഴിഞ്ഞിനി ക്കില്ലമറെറാന്നു പറയാവതുനിരൂപിച്ചാൽ ചൊ
ല്ലുകിലതിൽപരമുണ്ടല്ലോഫലമതി നല്ലാരുംപാത്രമല്ലെന്നാകിലൊ
കെട്ടുകൊൾവിൻ ശ്രീമഹാഭാരതത്തിംകൽ പ്രതിപാദ്യനായ താമര
സാ ക്ഷൻവാസുദെവനാംകൃഷ്ണൻതന്നെ വാങ്മനഃകായങ്ങളാൽഭ
ക്ത്യവനമസ്കരി ച്ചാത്മനിസകളരൂപംധ്യാനിച്ചനന്തരം നിഷ്കള
ത്തിംകൽതന്നനിതരാംലയിച്ചഥ മുക്തനായ്ത്തെളിഞ്ഞുപസംഹരി
ച്ചിതുസൂതൻ തല്പ്രകാരത്തെയറിയിക്കുന്നതെന്നുനന്നാ യ്ശില്പമായു [ 434 ] രചെയ്താൾപൈംകിളിമകൾതാനും വിദ്യാവെദ്യായനമൊവിദ്യെ
ണ്ട്യാനമൊനമൊ ധൎമ്മെഭ്യൊനമൊധൎമ്മധാരിണ്ടെനമൊനമഃ ദെ
വദ്യൊനമൊവാസുദെവായമൊനമഃ കൃഷ്ണായവൎണ്ണ്യായാസ്മൈ
നാരായണായനമഃ നാരായണായനമൊനാരായണായനമോ നാ
രായണായനമൊനാരായണായനമഃ,

സ്വൎഗ്ഗാരൊഹണപൎവ്വംസമാപ്തം.

7922 & 9992