താൾ:CiXIV280.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വൎഗ്ഗാരൊഹണം ൪൨൭

പിച്ചപ്പൊൾ സവ്യസാച്യാദി ഭ്രാതൃജനത്തെക്കാണായ്വന്നു ദ്രൌപ
ദെയന്മാരെയുംദ്രൌപദിയെയുംകണ്ടു ഭൂപതികൎണ്ണനെയുംകണ്ട സ
ന്തൊഷംപൂണ്ടാൻ ബന്ധുക്കളായവിരാടഭൂപദാദകളും കുന്തിനന്ദന
ൻതന്നെക്കണ്ടു സന്തൊഷംപൂണ്ടാർ ധൎമ്മജാദികൾതങ്ങൾതങ്ങൾക്കു
ള്ളൊരുണാനാ കൎമ്മങ്ങളുടെ ഫലമൊടുങ്ങിക്കൂടുവൊളം സ്വൎഗ്ഗഭൊഗ
ങ്ങളനുഭവിച്ചു വസിച്ചിതു സൽഗുണവാന്മാരായപാണ്ഡവാദിക
ൾ പിന്നെ എല്ലാരും തന്റെതന്റെകാരണത്തിംകൽതന്നെ നില്ലിന
ന്മാരായ്വന്നിതിനിശ്വരനിയൊഗത്താൽ ശ്രീവൈശംപായനനും ജന മെ
ജയൻ തന്നൊ ടെവമാദരപൂൎവ്വമരുളിചെയ്താനല്ലൊ ശ്രീമഹാഭാരതം
മായിടിനൊരഞ്ചാംവെദം ശ്രീവെദവ്യാസമുനിതാനരുൾചെയ്തതെ
ല്ലൊ സൂതനുമതുശ്വൗനകാദികൾക്കറിയിച്ചു വെദാന്തപ്രകരണമാ
യു ള്ളൊരിതിഫാസം ജനമെജയനായനൃപനുമസ്കീകനാം മുനിവൎയ്യ
നുവരം കൊടുത്തസൎപ്പസത്രം സമൎപ്പിച്ചിതുപുനരതിനാലസ്തീകനും
പ്രമദംനിജമാതൃമാതുലന്മാൎക്കു നൽകി കുണ്ഡലീകുലത്തെയുംരക്ഷിച്ചാ
നെതുമൊരു ദണ്ഡമെന്നിയെപുനരസ്കീകമുനീന്ദ്രനും അസ്കീകന്ന
ഹികുലംനൽ കിനാരനുഗ്രഹം , അസ്മികമന്ത്രചരിത്രാദികൾസന്ധ്യാ
കാലെ ചിന്തിക്കും ജനങ്ങൾക്കു സൎപ്പവംശത്താലൊരു സന്താപമൊ
രു നാളുമുണ്ടാകയില്ലയെന്നും ജനമെജയനഹി സത്രവുംസമൎപ്പിച്ചു. മു
നികൾക്കെല്ലാംവെണ്ടുംദക്ഷിണചെയ്തുനന്നാ യാശീൎവാദവും പരി
ഗ്രഹിച്ചുപുറപ്പെട്ടാ നാശുതൻ പുരൊഹിതാമാത്യാദി ജനത്തൊടും ത
ക്ഷകശിലയിംകൽനിന്നുപൊയ്വെഗത്തൊടെ പുക്കിതുശൊഭതെടും
ഹസ്തിനാപുരത്തിംകൽ ജനമെജയനുടെ സൎപ്പസത്രത്തിംകൽ നി
ന്നനുമൊദെനവെദവ്യാസൻ തന്നിയൊഗത്താൽ വൈശംപായന
മുഖാംഭൊരുഫത്തിംകൽ നിന്നു വൈശിഷ്യമെറും മഹാഭാരതമിതിഹാ
സം വിശ്രുതമായതെല്ലാംശൌനകാദികളൊടു നിശ്ശെഷമുഗ്രശ്രവ
സ്സായ സുതനുംചൊന്നാമൻ കല്യാണംനൽകുംഫലശ്രുതിയുമറിയിച്ചാ
നെല്ലാമതുരചെയ്വാൻ വെലയുണ്ടിനിക്കിപ്പോൾ നല്ലതുവരുമിതുകെട്ടാ
ലെന്നാഴിഞ്ഞിനി ക്കില്ലമറെറാന്നു പറയാവതുനിരൂപിച്ചാൽ ചൊ
ല്ലുകിലതിൽപരമുണ്ടല്ലോഫലമതി നല്ലാരുംപാത്രമല്ലെന്നാകിലൊ
കെട്ടുകൊൾവിൻ ശ്രീമഹാഭാരതത്തിംകൽ പ്രതിപാദ്യനായ താമര
സാ ക്ഷൻവാസുദെവനാംകൃഷ്ണൻതന്നെ വാങ്മനഃകായങ്ങളാൽഭ
ക്ത്യവനമസ്കരി ച്ചാത്മനിസകളരൂപംധ്യാനിച്ചനന്തരം നിഷ്കള
ത്തിംകൽതന്നനിതരാംലയിച്ചഥ മുക്തനായ്ത്തെളിഞ്ഞുപസംഹരി
ച്ചിതുസൂതൻ തല്പ്രകാരത്തെയറിയിക്കുന്നതെന്നുനന്നാ യ്ശില്പമായു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/433&oldid=185723" എന്ന താളിൽനിന്ന് ശേഖരിച്ചത്