താൾ:CiXIV280.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൨ പ്രസ്ഥാനം

പനമൃതാത്മകൻ വിള ചെതനഭൂതനുജനാൎദ്ദനൻവൈകുണ്ഠൻ ഇന്ദീ
വരെ ക്ഷണനിന്ദുബിംബാനന നിന്ദുകുലൊത്ഭഭവനിന്ദുകലാചൂഡ
വന്ദ്യനുകുന്ദനാനപ്രദൻ മുച കുന്ദപ്രിയൻകൈടഭാന്തകൻ ഗൊ
വിന്ദൻ നന്ദനൻദെവകിനന്ദനൻയാദവൻ വാസുദെവൻ ദെവ
ദെവൻ മുരാന്തകൻനാരായണൻതന്നെ നന്നായ്നിരൂപിച്ചുധീരനാംധ
ൎമ്മജൻനിൎഗ്ഗമിച്ചീടിനാൻ സൊദരന്മാരുംദ്രുപദരനൂജയും സാദരം
കൂടിപ്പിറകെനടകൊണ്ടാർ ഉത്തമമാരായധൎമ്മപുത്രാദികളുത്തരയാം
ദിക്കുനൊക്കിനടക്കുംപൊൾ കൃഷ്ണവൎത്മാവുടൻ പ്രത്യക്ഷരൂപെണ
ജിഷ്ണുതന്നൊടരുൾചെയ്തുകനിവൊടെ പാണ്ഡുതനൂജമഹാവീരഫല്ഗു
നഗാണ്ഡീവമായധനുരത്നമിപ്പൊഴെ യാദസാം നായകൻ കയ്യിൽ
ക്കൊടുക്കനീ സാദരംപൊയ്ക്കൊൾ വിനാകുലംകൂടാതെ എന്നരുൾചെ
യ്തൊരുവഹ്നിദെവൻപദം നന്നായ്വണങ്ങിവഴങ്ങിച്ചുയാത്രയും അത്ഭു
തമാകിയ ഗാന്ധിപചാവു മപ്പതികയ്യി ൽക്കൊടുത്തുകൊണ്ടാ
ൻ ധൎമ്മരാജാത്മജൻ തന്നപ്പരീക്ഷിപ്പാൻ ധൎമ്മരാജൻ താനുമാശു
പുറപ്പെട്ടു ശ്വാവായനുഗമനം ചെയ്തിതുകൂടെ ഭാവവുമെറ്റം ക്ഷയി
ച്ചതിദീനനായ്സെവയുംഭാവിച്ചഗതിമാനായ്ശ്രാൎദ്ധ ദെവനും പിൻ
പെനടകൊണ്ടിതക്കാലം അങ്ങിനെപൊകുന്നനെരത്തു കൃഷ്ണയുമെങ്ങി
നെയെന്നറിഞ്ഞില്ല വീണീടിനാൾ അപ്പൊൾവൃകൊദരൻധൎമ്മജൻ
തന്നൊടൊരത്ഭുതംപൂണ്ടുചൊദിച്ചരുളീടിനാൻ ദ്രൗപദിവീണതിനെ
ന്തൊരുകാരണം, ഭൂപതെചൊൽകെന്നതുകെട്ടു ധൎമ്മജൻ പിന്നിൽ
നൊക്കാതെ പറഞ്ഞാനുടനവൾ തന്നുള്ളിലുണ്ടൊരുദൊഷമതുകെൾ
നീ വല്ലഭന്മാരെവതള്ളതിലെവരും തുല്യമല്ലതാനുമുഭലംസദാ
പക്ഷഭെദംതനിക്കൎജ്ജുനന്തങ്കലു ണ്ടുൾപ്പൂവിലെന്നതിനാലിവ
ൾ വീണിതും പിന്നെസ്സഹദെവനുംപതിച്ചീടിനാൻ ചൊന്നാനതി
ന്മൂലവും ധൎമ്മനന്ദനൻ വാതാത്മജൻ പറയാ സഹദെവ പാതമ
റിഞ്ഞതുനെരംവൃകൊദര ശാസ്ത്രങ്ങൾകൊണ്ടെന്നെത്താഴ്ത്തിനിന്നിടു
വാൻ ധാത്രിയിലാ രുമില്ലെന്നൊരഹംഭാവം ഉള്ളിലുണ്ടാകയാൽ വീ
ണുസഹദെവനുളള വണ്ണംനീധരിക്കവാതാത്മജ പിന്നെയുംമെല്ലെ
നടന്നാരതുനെരം പിന്നാലെ പൊകും നകുലൻ പതിച്ചിതു ചൊന്നാന
തുനൃപൻ തന്നൊടുഭീമനും മന്നവനുമതിൻ കാരണംചൊല്ലിനാൻ
ആരുകരരൂപലാവണ്യമാൎക്കുവിധൌ പാരിലെന്നൊടുക്കുനെരായവ
രില്ലെന്ന മാനംനകുലനുപാരമുണ്ടെപ്പൊഴും മാനസതാരിലതുകൊ
ണ്ടവനുവീണു പുത്രാരിപുത്രനുംവീണാനതുമഥ പൃത്ഥിപതിയാടു
ചൊന്നാൻവൃകൊദരൻ കാലാത്മജൻ ജിഷ്ണുവീണതുകെട്ടൊരു കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/428&oldid=185718" എന്ന താളിൽനിന്ന് ശേഖരിച്ചത്