താൾ:CiXIV280.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൮ മൌസലം

ൎത്തൊളംചിരിയാകുന്നുകൾ മരിക്കയുമില്ലജനിക്കയുമില്ല മുരദ്വെഷി
ജഗപ്പതിനാരായണൻധരിച്ചിരിക്കുന്നുമനസിനീയുമാതിരിക്കെശ്ശൊ
കിപ്പാനവകാശമില്ല ജഗദഖിലവും നിറഞ്ഞിരിക്കുന്ന ഭഗവാനില്ല
ജന്മവുംമരണവും ധരണിഭാരവുംകളഞ്ഞുതന്നുടെ പരിവാരങ്ങളാംയ
ദുകുലത്തെയും ഒടുക്കത്തൊക്കവെമുനിശാപവ്യാജാൽ ഒടുക്കിക്കൂട്ടി
ത്തങ്ങളിൽ പിണങ്ങിച്ചു പരനുടെ മായാമഹിമയൊൎത്തൊള മൊരുവ
നുമുള്ളി പറിഞ്ഞുകൂടുമൊ ആമരകൾകുലപ്പെരുമാൾതാന്മുന്നം സമര
ത്തിന്നു പണ്ടടുക്കുന്നെരത്തു രഥത്തിന്മെൽനിന്നുപറഞ്ഞുതന്നീലെ മ
ധുൎദ്വൊഷിനിനക്കുടനാത്മജ്ഞാനം നിനക്കുവിശ്വാസംവരുവാനല്ല
യൊ തനിച്ച വിശ്വരൂപവുംകാട്ടിത്തന്നു ജലരെഖയാടുസമമായ്വ
ന്നിതൊവലരിപുസുതനിനക്കതൊക്കവെപരമാത്മജ്ഞാനമുപദെശിച്ച
തും പരമാത്മാവായഭഗവാനല്ലയൊ കുരുവീരനിന്നൊടിനിമറ്റാരാ
നും സുരവരാത്മജപറഞ്ഞിടണമൊ ജഗദശെഷവും നിറഞ്ഞിരി
പ്പൊരു ഭഗവാൻതന്മായാവിലസിതമെല്ലാം ഇനിനിങ്ങൾഭൂമിപ്ര
ദക്ഷിണംചെയ്ക മനസാസന്യസിച്ചഖിലകൎമ്മവും നിയതികൊണ്ടു
ള്ളപൃഥഗ്ഭാവംതീൎന്നു ലയിക്കകാരണമിതിങ്കൽ നിങ്ങളും മുനിവരൻ
ദ്വൈപായനൻവെദവ്യാസൻ കനിവൊടിവണ്ണമരുൾചെയ്തനെരം
ഉണൎന്നചിത്തമൊടമരെന്ദ്രാത്മജൻ വണങ്ങിനാൻമറഞ്ഞിതു മുനി
ന്ദ്രനും അതുകാലംധൎമ്മാത്മജനും ഭീമനൊ ടതിഖെദംപൂണ്ടുപറഞ്ഞിതീ
വണ്ണം അനുജൻ ദ്വാരകാപുരിക്കുപോയവൻഇനിയുംവന്നീലെന്തതി
ന്ദകാരണം കഴിഞ്ഞിതുമാസമ്മുഴുവൻനാലിപ്പൊൾ വഴങ്ങീലിങ്ങു
പൊരുവാനെന്നൊനാഥൻ പിഴച്ചുകാണുന്നുനിമിത്തങ്ങളെല്ലാം കു
ഴപ്പമെതാനും വരികകൊണ്ടത്രെ പെരികമങ്ങിപ്പൊയിതുധരാതലം
നിറന്നദീപവും പൊലിഞ്ഞെറ്റംമങ്ങി മരുവുംമന്ദിരംകണക്കെയായ്വ
ന്നു പരുഷമായ്വീയൂന്നിതുപവനനും കൃതികളുള്ളിലും കുറഞ്ഞിതുന്മെഷം
ഹൃദി മുനിജനത്തിനുമില്ലാനന്ദം പശുക്കളും ചെവികളും കൂൎപ്പിച്ചെറ്റം
വിശപ്പുമൊരാതെ മുഴുത്തചിന്തയാ കരഞ്ഞങ്ങൊടിങ്ങൊടുഴന്നുനി
ല്ക്കുന്നു പിരിഞ്ഞൊരുപൈതങ്ങളെയുംവെണ്ടീല പശുക്കിടാങ്ങളും കു
ടിക്കുന്നീലപാൽ പശുക്കൾതങ്ങളും കുടിപ്പിക്കുന്നീല ശഠന്മാരാനനം
തെളിഞ്ഞുകാണുന്നു സ്ഫുടങ്ങളാകുന്നീലരവിന്ദങ്ങളും ദലങ്ങളുംമാക്കി
മരങ്ങളുമെല്ലാം ഫലങ്ങളുംകൊഴിഞ്ഞിതെല്ലൊകാണുന്നു തെളിഞ്ഞതീ
ൎത്ഥങ്ങൾ കലങ്ങിക്കാണുന്നു വിളങ്ങീടുംജ്യൊതിൎഗ്ഗണങ്ങളും മങ്ങിജ്വ
ലിക്കുന്നിലാജ്യാഹുതികൊണ്ടഗ്നിയും ജ്വലിക്കിലൊപൊട്ടിപ്പൊരിഞ്ഞി
ടത്തൂട്ടു വലത്തുഭാഗത്തെവെടിഞ്ഞുകാണുന്നു പലവുമെവം ദുൎന്നിമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/424&oldid=185714" എന്ന താളിൽനിന്ന് ശേഖരിച്ചത്