താൾ:CiXIV280.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൬ അനുശാസനകം

യിച്ചതുഗംഗാതനയനുംദാനധൎമ്മാദികൾ അവ്യക്തനവ്യയൻദിവ്യ
നനാകുലൻ സവ്യസാചിപ്രിയൻ നാരായണൻപരൻ തന്ത്രിരുമെ
നിയും കണ്ടുകണ്ടന്തികെ സന്തതംചിന്തിച്ചുചിന്തിച്ചുതരൂപം വ്യാസ
ധൌമ്യാദി മുനീന്ദ്രപ്രവരരും ഭൂസുരവൃന്ദവും പാണ്ഡവരാദിയാം ബ
ന്ധുവൎഗ്ഗങ്ങളുംകണ്ടങ്ങിരിക്കവെ ശാന്തനുനന്ദനൻഭാഗീരഥീ സുതൻ
നാരായണൻനളിനായതലൊചനൻ കാരുണ്യവാരിധികംസനി
സൂദനൻ സാക്ഷാൽസമിപെവസിക്കുന്നതുംമുദാ വീക്ഷ്യസംവീ
ക്ഷ്യസ്തുതിച്ചുനാമാമൃതംപാനവും ചെയ്തുപരമാനന്ദം പൂണ്ടഭാനുകൊടി
പ്രഭൻഭക്തപരായണന്ദെവദെവന്വാസുദെവൻ ജഗൽപതി ദെ
വകി നന്ദനൻതന്നെയുംതന്നെയു മെകീഭവിപ്പിച്ചുതാതവരത്തിനാ
ൽഎകസ്വരൂപംമനസിചിന്തിച്ചിഥ സ്വച്ശന്ദമൃത്യുവായുള്ളദെവപ്ര
തൻ സ്വച്ശമാമച്യുതാംഘ്രിദായപകജം നിശ്ചലസച്ചിന്മയമമൃതംപ
രം സത്യനന്തമനാദ്യമയാകുലം സത്വാപരബ്രഹ്മസച്ചിന്മയ പരമാ
ത്മാനമാത്മനാകണ്ടുകൊണ്ടാത്മകനിസ്വാത്മാനമായൊഗിലയി
പ്പിച്ചു കാരണത്തിംകൽനിലീനനാംഭീഷ്മരെ ധീരനാംധൎമ്മസുതൻ
വണങ്ങീടിനാൻ നാരായണഹരെ നാരായണഹരെനാരായണതി
ജപിച്ചിതെല്ലാവരുംപിന്നെമുഹൂൎത്ത രാത്രം പുനരെവരു മന്നെരംനി
ശ്ചലനായിരുന്നടിനാർഎന്നിതെല്ലാമനുശ്വാസനീകകംപൎവ്വം തന്നിലു
ള്ളതാകഥകളാകുന്നിതും വിസ്തരിച്ചൊക്കെഞാൻ ഭാഷയായ്ചൊല്ലിയാ
ൽ സിദ്ധമല്ലായ്മയെന്നാകയല്ലിയെന്നു സംശയിച്ചിങ്ങിനെചൊല്ലി
യെൻ ഞാനെന്നുസംശയംകൂടാതെപൈംകിളിയും ചൊന്നാൾ.

അനുശാസനീകപൎവ്വംസമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/402&oldid=185692" എന്ന താളിൽനിന്ന് ശേഖരിച്ചത്