താൾ:CiXIV280.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി ൩൨൯

ഗ്രഹിച്ചാജ്ഞയെച്ചെയ്തനെരം നന്നായിത്തളിരിതാത്മാവുശാന്ത
നവനും സ്വധൎമ്മംമുൻപിലറിയൊണ്ടുന്നതെന്നൊൎത്തുടൻ മുതിൎന്നരാ
ജധൎമ്മംചൊദിച്ചുയുധിഷ്ഠരൻ പരമൊധൎമ്മൊരാജാവിതിവെദജ്ഞ
ന്മാരു മുരചെയ്യുന്നാരതുകാരണംഗംഗാദത്തൻ ഉരചെയ്തിതുരാജധ
ൎമ്മപ്പെരുമാളുരചെയ്തിന്നെളുതല്ലിനിക്കവയെല്ലാംരാജാവിനെ
ല്ലായിലുംപരമമായധൎമ്മം വ്യാജമെന്നിയെയുള്ളപരിപാലനമെല്ലൊ
അതിനുവിരൊധികളായുള്ളശത്രുക്കളെ വധവൂംചെയ്തുനന്നായ്പരിപാ
ലിച്ചീടെണം ദുഷ്ടരായമധൎമ്മിഷ്ഠന്മാരായുള്ളൊനെ നഷ്ടമായമ
ച്ചു ധൎമ്മിഷ്ഠന്മാരായുവീടും ശിഷ്ടവഴിപൊലെ രക്ഷിച്ചുദിനം
തൊറും പുഷ്ടിയുംനിജവിഷയത്തിംകൽ വളൎത്തുസ ന്തുഷ്ടരായ്പുത്ര
മിത്രകളത്രാദികളൊടും ഇഷ്ടന്മാരായ നീജസെവകജനത്തൊടും ഭൃ
ത്യസാമന്തപുരൊഹിതസത്ഭടരൊടും വൃത്തവാന്മാരാമമാത്യപ്രധാന
ന്മാരൊടുംശുദ്ധരാംഗണി കലെഖകന്മാരൊടുംസദാസത്വനചാരികളായു
ള്ളചാരന്മാരൊടും ശക്തരായുള്ള സെനാനായകന്മാരൊടുമത്യുത്തമന്മാ
രായ്മെവും നായുംപ്രാഡ്വിപാകന്മാരൊടും ശുദ്ധചെതസാപരിപാലിച്ചുമ
ഹിതലം ശുദ്ധാന്തത്തീങ്കൽസുഖിച്ചിരുന്നിടെണംനൃപൻ സമസ്ത
പ്രാണികൾക്കും വിഷയെന്ദ്രിയദെഹ സമത്വമുണ്ടെങ്കിലുംനൃപ
ശാസനയാലെ ഭവനരനാകുലതരമായ്വൎത്തിക്കെണ മവനീശ്വരൻ
ജഗൽപ്രത്യക്ഷെശ്വരനെല്ലൊ ബ്രഹ്മവക്ത്രത്തിംകൽനിന്നുത്ഭവി
ച്ചിതുവിപ്രൻ കൎമ്മങ്ങളാറുണ്ടവനറികയുധിഷ്ഠിര അദ്ധ്യയനവുമ
ദ്ധ്യാപാനവുംയജനവും ഭദ്രയാജനവുംദാനപ്രതിഗ്രഹങ്ങളും ആ
റുംചൊല്ലവനഹമറിവാൻതക്കവണ്ണം വെറെനീകെട്ടുകൊൾകവി
പ്രഷൾകൎമ്മമെല്ലാം വെദങ്ങൾപഠിക്കയുംപഠിപ്പിക്കയുംപര മാദ
രവൊടുയജ്ഞംചെയ്യുകയുംചെയ്യിക്കുക യും ദാനംചെയ്കയുംദാതാൻപരി
ഗ്രഹിക്കയുംഇങ്ങിനെഷൾക്കൎമ്മങ്ങളുള്ള ഭൂദെവന്മാൎക്കുമംഗലംനൽകി
കിടുവാനാശ്രമംനാലുണ്ടെല്ലൊ എന്നതിൽ ബ്രഹ്മചാരിമുൻപിലെതന്നെ
വെദംനന്നായിപ്പഠിക്കണമാചാൎയ്യകുലംപ്രാപിച്ചന്നന്നു ഭിക്ഷ
യെറ്റുഗുരുവിൻകാക്കൽനൽകി തന്നിയൊഗത്താല്വൃത്തികഴിച്ചൊ
രൊരൊതരം സന്ധ്യാവന്ദനംകഴിച്ചഗ്ന്യുപസ്ഥാനംചെയ്തു സന്തത
മാചാൎയ്യൻ തന്നന്തികെവസിക്കെണം ഭക്തിപൂണ്ടനുശയനാസനാ
ദിയുംവെണം നിത്യവുംബ്രഹ്മചൎയ്യചിഹ്നവുംധരിക്കെണം സുമുഹൂ
ൎത്തംകൊണ്ടുപനിച്ചനാൾമുതൽ പിന്നെ ക്രമമൊത്തൊരൊവ്രതംവ
ഴിയെകഴിക്കെണം ആചാൎയ്യശുശ്രൂഷയുംചെയ്യെണം നീരാശയാ
സ്വാചാരനിരതനായിങ്ങിനെഗുരുഭക്ത്യാ ഗൊത്രവുംപ്രവരവുംശാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/395&oldid=185685" എന്ന താളിൽനിന്ന് ശേഖരിച്ചത്