താൾ:CiXIV280.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി

ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു

അയ്യയ്യാനന്നുനന്നുഭാരതകഥയിതു നീയിന്നുമ്മടിയാതെ ചൊ
ല്ലണമെല്ലാശെഷം പയ്യുംദാഹവുംതീൎത്തുപൎയ്യായത്തൊടെമമ പ
യ്യവെസംക്ഷെപിച്ചുചൊല്ലുനല്ലിതിഹാസം ചൊല്ലുവാൻ വെലയി
തിന്മെലടംകഥയെല്ലാം നല്ലനല്ലദ്ധ്യാത്മജ്ഞാനാദികളാകയാലെ മ
ല്ലാരിമധൂവൈരിമാധവനനുഗ്രഹാൽ ചൊല്ലുവൻചുരുക്കിഞാൻകെ
ട്ടുകൊള്ളൂവിനെംകിൽമാൎത്താണ്ഡാത്മജനൊടുംധാൎത്തരാഷ്ട്രന്മാരെല്ലാം
മാൎത്താണ്ഡാത്മജപുരം പ്രാപിച്ചൊരനന്തരം മാൎത്താന്ധാത്മജൻകൂ
ടെമരിച്ചുപൊയതൊൎത്തു മാത്താന്ധാത്മജസുതനാൎത്തിയായിതുതു
ലൊംമാൎത്താണ്ഡാദയം കണ്ടുധാത്രീനിൎജ്ജരന്മാരും മാത്താണ്ഡാസ
മന്മാരാം താപസശ്രെഷ്ഠന്മാരുംസന്ധ്യാവന്ദനംചെയ്തുകുന്തീനന്ദനഭൂ
പാലാന്തികെചെന്നനെരമാസനപാദ്യൎഘ്യാദികൊണ്ടുപൂജിച്ചുനമസ്ക
രിച്ചും നൃപാധിപൻ കുണ്ഠനായ്നിന്നീടിനാനനുജാദികളൊടും ഒന്നൊ
ഴിയാതെമമദുൎന്നയമെറുകയാൽ കൎണ്ണനുംമരിച്ചിതുരാജ്യലൊഭത്താലെ
ല്ലൊ കൎണ്ണനെനിരൂപിച്ചു കണ്ണുനീരാടുമെവം ഖിന്നനായ്ശ്രീനാര
ദനൊടിതുചൊന്നനെരം കൎണ്ണൻ തന്നുദന്തമാകൎണ്ണ്യതാമെന്നാലെന്നു
മന്നവൻതന്നെനൊക്കിനാരദനരുൾചെയ്തു ബ്രഹ്മാസ്ത്രമപെക്ഷി
ച്ചാനാചാൎയ്യനൊടുകൎണ്ണൻ ബ്രഹ്മജൻഭരദ്വാജനന്നെരം ചൊല്ലി
ടിനാൻ വെദജ്ഞന്മാൎക്കെയതിന്നധികാരതയുള്ള സൂതനാകിയനി
നക്കരിനില്ലധികാരം എന്നതുകെട്ടു ഗുരുതന്നൊടുപിണങ്ങിപ്പൊയെ
ന്നുസെവിച്ചീടിനാൻപരശുരാമൻതന്നെ ബ്രാഹ്മണനെന്നുകല്പി
ച്ചവനും പഠിപ്പിച്ചാൻ കാമുകവെദമെല്ലാംഭാൎഗ്ഗവന്മടിയാതെ ഗുരു
ശുശ്രൂഷയുംചെയ്തരികെദിനമനു മരുവീടിനകാലംഭാൎഗ്ഗവൻകൎണ്ണ
നുടെ മടിയിൽ തലയുംവെച്ചുറങ്ങീടിനനെരം തുടാമെലൊരുകീടംകടി
ച്ചാൻകൎണ്ണനപ്പൊൾ ഉറക്കമുണൎന്നുപൊംഗുരുവിനെന്നുപെടിച്ചുറ
പ്പിച്ചിരുന്നാൻ കാലിളക്കംവരുത്താതെ ചൊരയുമൊലിപ്പിച്ചിതപാരമാ
യതുനെരം ധീരത കണ്ടുപുനരുണൎന്നനെരംരാമൻ അന്തണനല്ലഭവാ
നസത്യമെന്നൊടുവ ന്നെന്തി പറഞ്ഞിതുവറുതെമൂഡാത്മവെചാ
തിച്ചു പഠിച്ചുള്ളാരസ്ത്രങ്ങൾത്രുക്കളൊ ടെതീർത്തുമുട്ടുന്നെരം തൊ
ന്നാതെപൊകയന്നാൻ ഭീതിപൂണ്ടവിടെനിന്നപ്പൊഴെപൊയകൎണ്ണ
നാധിയായിതുപാരംപിന്നെയുമിതുകെൾനീ ഭൂദെവനുടെപശുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/385&oldid=185675" എന്ന താളിൽനിന്ന് ശേഖരിച്ചത്