കൗടില്യന്റെ അർത്ഥശാസ്ത്രം/പത്താമധികരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൗടില്യന്റെ അർത്ഥശാസ്ത്രം
സാംഗ്രാമികം - പത്താമധികരണം

[ 639 ] സാംഗ്രാമികം. പത്താമധികരണം. ഒന്നാം അധ്യായം.

ഒരുനൂറ്റിനാല്പത്തേഴാം പ്രകരണം. സ്കന്ധാവാരവിനിവേശം *

വാസ്തുശാസ്ത്രപ്രകാരം പ്രശസ്തമായിട്ടുള്ള വാസ്തുവിൽ (ഭൂമിയിൽ) നായകൻ‌ (സേനാപതി), വർദ്ധകി (തച്ചൻ), മൌഹൂർത്തികൻ എന്നിവർ ചേർന്ന് സ്കന്ധാവാരം പണിയിക്കണം. അതു വൃത്തമായോ, ദീർഗ്ഘമായോ, ചതുരശ്രമായോ, ഭൂസ്ഥിതിയനുസരിച്ചു് മറ്റുവിധത്തിലായോ ഇരിക്കണം. നാലു ദ്വാരങ്ങളോടും ആറു വഴികളോടും ഒമ്പതു ഖണ്ഡങ്ങളോടും കൂടിയതുമായിരിക്കണം. ശത്രുഭയമോ അധികകാലത്തെ താമസമോ ഉള്ളപക്ഷം കിടങ്ങും വപ്രവും മതിലും ഗോപുരവും അട്ടാലകവുമുള്ളതായിട്ടുവേണം സ്കന്ധാവാരം നിർമ്മിക്കുവാൻ. മധ്യമത്തിന്റെ (വാസ്തുഹൃദയത്തിന്റെ) വടക്കുള്ള നവഭാഗത്തിൽ നൂറുധനുസ്സു നീളവും അതിൽ പകുതി വിസ്താരവുമുള്ളതായിട്ടു രാജവാസ്തുനിവേശവും (രാജാവിന്നിരിപ്പാനുള്ള സ്ഥാനം) അതിന്റെ പടിഞ്ഞാറു ഭാഗത്തു് അന്തഃപുരവും സ്ഥാപിക്കണം. അന്തഃപുരസമീപത്തിൽ അന്തർവ്വമശികസൈന്യത്തിന്റെ നിവേശസ്ഥാനമായിരിക്കണം. രാജവാസ്തുകത്തിന്റെ പുരോഭാഗത്തിൽ ഉപസ്ഥാനവും (രാജാവിനെ കാണ്മാൻ വരുന്നവർക്കിരിപ്പാനുള്ള സ്ഥാനം) ദക്ഷിണഭാഗത്തു കോശഗൃഹം, ശാസനഗൃഹം (ശാസനലേ

  • സ്കന്ധാവാരമെന്നാൽ പടവീടു് (യുദ്ധഭൂമിയുടെ അടുത്തു സൈന്യങ്ങളോടുകൂടി പാർക്കുവാനുള്ള ഗൃഹം.) [ 640 ] ൬൪൦

സാംഗ്രാമികം പത്താമധികരണം ഖകന്മാർ പണിനടത്തുന്ന സ്ഥാനം), കാര്യകരണം (വ്യവഹാരദർശനസ്ഥാനം) എന്നിവയും വാമഭാഗത്തു് രാജവാഹനങ്ങളായ ഹസ്ത്യശ്വരഥങ്ങളുടെ സ്ഥാനവുമായിരിക്കണം. അതിനു പുറത്തു നൂറുധനുസ്സുവീതം ഇടവിട്ടു ശകടപരിക്ഷേപം (വണ്ടികളുടെ ചുറ്റ്),മേഥീപ്രതതിപരിക്ഷപം (മുള്ളുള്ള വൃക്ഷശാഖകളെക്കൊണ്ടുള്ള ചുറ്റ്), സ്തംഭപരിക്ഷപം (തുണുകളുടെ പുറ്റ്), സാലപരിക്ഷേപം (മതിൽച്ചുറ്റ്) എന്നിങ്ങനെ നാലു പരിക്ഷേപങ്ങൾ ഉണ്ടായിരിക്കണം. ഒന്നാമത്തെ ചുറ്റിന്നുള്ളിൽ പുരോഭാഗത്തു മന്ത്രിപുരോഹിതന്മാരുടെ ഇരിപ്പിടവും ദക്ഷിണഭാഗത്തു കോഷ്ഠാഗാരം, മഹാനസം എന്നിവയും വാമഭാഗത്തു കുപ്യാഗാരം, ആയുധാഗാരം എന്നിവയുമായിരിക്കണം. രണ്ടാമത്തെച്ചുറ്റിൽ മൌലങ്ങളും ഭൃതങ്ങളുമായ സൈന്യങ്ങളുടേയും കുതിരകൾ, തേരുകൾ എന്നിവയുടേയും സേനാപതിയുടേയും സ്ഥാനമായിരിക്കണം. മൂന്നാമത്തെ ചുറ്റിൽ ആനകൾ, ശ്രേണീസൈന്യങ്ങൾ, പ്രശാസ്താവ് എന്നിവരുടെ സ്ഥാനം. നാലാമത്തെച്ചുറ്റിൽ സ്വസ്വനേതാക്കന്മാൽ അധിഷ്ഠിതമായ വിഷ്ടി (കർമ്മകരവർഗ്ഗം), നായകൻ, മിത്രസൈന്യം, അമിത്രസൈന്യം, അടവീസൈന്യം എന്നിവയുടെ സ്ഥാനം. മഹാപഥത്തിന്റെ (രാജമാർഗ്ഗത്തിന്റെ) സമീപത്തു കച്ചവടക്കാരുടേയും വേശ്യകളുടേയും സ്ഥാനമായിരിക്കണം. എല്ലാറ്റിന്നും പുറത്തായിട്ടു ശത്രുസാന്യത്തിന്റെ ആഗമത്തെ കൊട്ടിയറിയിക്കുവാനുള്ള തുര്യവാദ്യങ്ങളോടും അഗ്നിയെ ജ്വലിപ്പിച്ചറിയിക്കുവാനുള്ള അഗ്നിയോടും കൂടി ലുബ്ധകന്മാർ (വ്യാധന്മാർ), ശ്വഗണികൾ (നായ്ക്കളെ സൂക്ഷിക്കുന്നവർ) എന്നിവരും ഗൂഢരായ രക്ഷിജനങ്ങളും താമസിക്കണം. ശത്രുക്കളുടെ ആപാതത്തിൽ (ആഗമനമാർഗ്ഗത്തിൽ) കൂടകൂപങ്ങൾ, അവപാതങ്ങൾ (ഗൂഢഗർത്തങ്ങൾ), കണ്ട [ 641 ] ൬൪൧ ൧൪൮- ൧൪൯ പ്രകരണങ്ങൾ രണ്ടാമധ്യായം നികൾ (ആണിതറച്ച പലകകൾ) എന്നിവയെ സ്ഥാപിക്കണം. *അഷ്ടാദശവർഗ്ഗങ്ങളുടെ ആരക്ഷകന്മാരെ മാറ്റിക്കൊണ്ടിരിക്കുക, ദിവായാമം (ദിവാസഞ്ചാരനിയമം) എന്നിവയും ഏർപ്പെടുത്തണം. വിവാദം, സുരാപാനം, സമാജം (സഭകൂടൽ), ചൂതു് എന്നിവയിൽനിന്നു സൈന്യങ്ങളെ വാരണംചെയ്കയും മുദ്രയെ (അകത്തു കടക്കുന്നതിന്നും പറത്തു പോകുന്നതിന്നും കൊടുക്കുന്ന രാജകീയമുദ്ര) സൂക്ഷിക്കുകയും ചെയ്യണം. സേനാനീവൃത്തവും (സേനാപതിയുടെ നടവടി) സേനാപതി ആയുധീയന്മാർക്കു നൽകുന്ന ശാസനവും ശൂന്യപാലൻ (അന്തപാലൻ) ഉറ്റുനോക്കുകയും ചെയ്യണം.

തച്ചരും കർമ്മകരരു- മായ് പ്രശാസ്താവു മുന്നമേ പോയിച്ചെയ്വൂ മാർഗ്ഗരക്ഷ ജലനിർമ്മാണകർമ്മവും.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, സാംഗ്രാമികമെന്ന പത്താമധികരണത്തിൽ, സ്കന്ധാവാരനിവേശം എന്ന ഒന്നാമധ്യയം.

രണ്ടാം അധ്യായം

ഒരുനൂറ്റിനാല്പത്തെട്ടും നാല്പത്തൊമ്പതും പ്രകരണങ്ങൾ. സ്കന്ധാവാരപ്രയാണം, ബലവ്യസനാവസ്കന്ദ കാലരക്ഷണം.

വഴിയിലെ ഗ്രാമങ്ങളിലും അരണ്യങ്ങളിലും കിട്ടാവുന്ന പുല്ല്, വിറക്, വെള്ളം എന്നിവയനുസരിച്ച് അദ്ധ്വ

  • അഷ്ടാദശവർഗ്ഗങ്ങൾ- പതിനെട്ടു വർഗ്ഗങ്ങൾ മൌലസൈന്യം, ഭൂതസൈന്യം, ശ്രേണീസൈന്യം, മിത്രസൈന്യം, അമിത്രസൈന്യം,

81* [ 642 ] ൬൪൨ സാംഗ്രാമികം പത്താമധികരണം നിവേശങ്ങളെ (വഴിത്താവളങ്ങൾ) യും അവയിലെ സ്ഥാനാസനഗമനകാലങ്ങളേയും മുൻകൂട്ടി പരിഗണിച്ചിട്ടുവേണം യാത്രപുറപ്പെടുവാൻ. ആവശ്യമുള്ളതിലിരട്ടി ഭക്ഷ്യപദാർത്ഥങ്ങളും ഉപകരണങ്ങളും കൂടെ കൊണ്ടു പോകണം. അതിന്നു കഴിവിലല്ലെങ്കിൽ അവ സൈന്യങ്ങളുടെ കയ്യിൽ ഏല്പിക്കയോ, അന്തരങ്ങളിൽ (ഇടകളിൽ) ശേഖരിക്കുകയോ ചെയ്യണം. മുമ്പിൽ നായകൻ, മധ്യത്തിൽ കളത്രവും സ്വാമിയും, പാർശ്വങ്ങളിൽ കുതിരകളും ബാഹൂത്സാരന്മാരും (അംഗരക്ഷകന്മാർ), ചക്രാന്തങ്ങളിൽ (വ്യൂഹത്തിന്റെ അറ്റങ്ങളിൽ) ആനകൾ, സർവ്വഭാഗങ്ങളിലും പ്രസാരവൃദ്ധി- ഇങ്ങനെയാണ് യാത്രയുടെ ക്രമം. വനത്തിൽനിന്നു കിട്ടുന്ന ഉപജീവനദ്രവ്യം പ്രസാരം; സ്വദേശത്തുനിന്നു കൊണ്ടുവരുന്ന ഉപജീവനദ്രവ്യം വീവധം; മിത്രസൈന്യം ആ സാരം. സ്വഭൂമിയിലൂടെ യാനംചെയ്യണം. എന്തുകൊണ്ടെന്നാൽ, സ്വഭൂമിയിൽ സ്ഥിതിചെയ്യുന്നവർ അഭൂമിഷ്ഠനമാർക്ക് (അനനുഗുണഭൂമിയിൽ നിൽക്കുന്നവർക്കു) പ്രതിലോമന്മാരായിരിക്കും. ദിവസം ഒരു യോജനവീതമുള്ള ഗതിഅധമ; ഒന്നരയോജന മധ്യമ; രണ്ടു യോജന ഉത്തമ. ഇത്ര യോജനവീതമാണു് ഗതി എന്നു മുൻകൂട്ടി സംഭാവനം ചെയ്യണം. സേനയുടെ പിൻഭാഗത്തു സേനാപതി യഥാക്രമം യാനംചെയ്യണം. മുമ്പിൽ അഭ്യാഘാതത്തിന്റെ (ആക്രമണം) ശങ്കയുള്ളപ്പോൾ മകരവ്യൂഹമായും, പിന്നിൽ ശങ്കയുള്ളപ്പോൾ ശകടവ്യൂഹമായും, പാർശ്വങ്ങളിൽ ശങ്കയുള്ളപ്പോൾ വജ്ര

അടവീസൈന്യം എന്നിങ്ങനെ ആറുവിധമുള്ള സൈന്യങ്ങൾക്കു് ഓരോന്നിന്നും പദികൻ, സേനാപതി, നായകൻ എന്നു മൂമ്മൂന്നു നേതാക്കന്മാർ ഉണ്ടാകയാൽ ആകെ പതിനെട്ടു വർഗ്ഗങ്ങൾ. [ 643 ] ൬൪൩ ൧൪൮-൧൪൯ പ്രകരണങ്ങൾ രണ്ടാമധ്യായം വ്യൂഹമായും, ചുറ്റും ശങ്കയുള്ളപ്പോൾ സർവ്വതോഭദ്രവ്യൂഹമായും, വഴിയിൽ രണ്ടായിതിരിയേണ്ടിവരുമ്പോൾ ഏകായനത്തിൽ (ഏകമാർഗത്തിൽ) സൂചീവ്യൂഹമായും യാനം ചെയ്യണം.* ആശ്രയകാരിയും സമ്പന്നഘാതയുമായ പാർഷ്ണി ഗ്രാഹന്റെയോ ആസാരന്റെയോ മധ്യമന്റേയോഉദാസീനന്റെയോ പീഡനത്തിന്നു പ്രതിവിധി ചെയ്യേണ്ടിയിരിക്കുക, സങ്കടം (വിഷമം) ആയ വഴി നേരെയാക്കേണ്ടതായിരിക്കുക, കോശമോ സൈന്യമോ മിത്രാമിത്രാടവീ സൈന്യങ്ങളോ വിഷ്ടിയോ യുദ്ധയോഗ്യമായ കാലമോ വരുന്നതു പ്രതീക്ഷക്കേണ്ടിയിരിക്കുക, ശത്രുവാൽ ചെയ്യപ്പെട്ട ദുർഗ്ഗകർമ്മത്തിന്നും ധ്യാനാതിസഞ്ചയത്തിന്നും രക്ഷകൾക്കും ക്ഷയവും അവന്റെ ക്രീതസൈന്യത്തിന്നും മിത്രസൈന്യത്തിന്നു ചെറുപ്പുമുണ്ടാകുമെന്നിരിക്കുക, ഉപജപിതാക്കൾ ( ശത്രുവിന്റെ നോരെ പുറപ്പെടുവാൻ ഉപജാപം ചെയ്യുന്നവർ) അധികം ധൃതിപ്പെടുത്താതിരിക്കുക, കുറച്ചു താമസിച്ചാൽ ക്ഷത്രു സ്വാഭീഷ്ടത്തെ നിറവേറ്റമെന്നിരിക്കുക എന്നീ കാരണങ്ങൾ ഉള്ളപ്പോൾ പതുക്കെ യാനം ചെയ്യണം; വിപരീതമായ സംഗതിയിൽ വേഗത്തിൽ യാനം ചെയ്യണം. ആനകൾ, സ്തംഭസംക്രമങ്ങൾ (തൂണുകളിന്മേലുണ്ടാക്കിയ പാലങ്ങൾ), ചിറകൾ, തോണികൾ, കാഷ്ഠസംഘാതങ്ങൾ (കൂട്ടികെട്ടിയ മരത്തടികൾ), മുളകൂട്ടങ്ങൾ, അലാബുകൾ (ചുരങ്ങകൾ), ചർമ്മകരണ്ഡങ്ങൾ (തോല‍ കൊണ്ടുകെട്ടിയ പാത്രങ്ങൾ), ഓലകൾ , പൊങ്ങുതടികൾ, ചങ്ങാടങ്ങൾ, കയറുകൾ എന്നിവയെ കൊണ്ടു വെള്ളങ്ങളെ തരണം ചെയ്യണം. തീർത്ഥത്തിൽ (കടവിൽ) ശത്രു

  • ഈ വ്യൂഹങ്ങളെക്കുറിച്ച് ഈ അധികാണത്തിലേ അന്തിമാധ്യായത്തിൽ വിവരിക്കുന്നതാണു്. [ 644 ] ൬൪൪

സാംഗ്രാമികം പത്താമധ്യായം വിന്റെ നിരോധമുള്ള പക്ഷം ആനകളോടും കുതിരകളോടും കൂടി വേറെ ഒരു ഭാഗത്തൂടെ രാത്രിയിൽ വെള്ളം കടന്നു സത്രത്തെ (ഗൂഢസഞ്ചാരസ്താനത്തെ) അവലംബിക്കണം. വെള്ളം കിട്ടാത്ത പ്രദേശത്തൂടെ യാത്ര ചെയ്യുമ്പോൾ അങ്ങനെയുള്ള വഴിയുടെ പ്രമാണമനുസരിച്ചു വേണ്ടതായ വെള്ളം വണ്ടികളിലും ചതുഷ്പദങ്ങളുടെ പുറത്തുമായി ചുമപ്പിച്ചു കൊണ്ടുപോകയും വേണം. * ദീർഗ്ഘമായ കാന്താരതതോടു കൂടിയതോ വെള്ളം കിട്ടാത്തതോ പുല്ലും വിറകും വെള്ളവുമില്ലാത്തതായ കൃച്ഛ്രമാർഗ്ഗത്തിൽ സഞ്ചരിക്കുമ്പോഴും, അഭയോഗത്താൽ പ്രസ്കുന്നം(ക്ഷീണം) ക്ഷുൽപിപാസകളാലും മാർഗ്ഗഖേദത്താലും തളർന്നിരിക്കുമ്പോഴും, അഗാധമായ ചളിയും വെള്ളവുമുള്ള നദികളോ ഗുഹകളോ മലകളോ കയറുകയുമിറങ്ങുകയും ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുമ്പോഴും, ഏകായനമാർഗ്ഗത്തിലോ ശൈലവിഷമമായ വഴിയിലോ സങ്കടമാർഗ്ഗത്തിലോ പെട്ടു തിക്കിതിരിക്കുമ്പോഴും, നിവേശത്തിലിരിക്കുമ്പോഴും, യാത്രപുറപ്പെടുമ്പോഴും, സന്നാഹം( ആവരണാദികൾ)ഇല്ലാതിരിക്കുമ്പോഴും, ഭോജനം ചെയ്യുമ്പോഴും, ദീർഘമായ യാത്രകൊണ്ടു തളർന്നിരിക്കുമ്പോഴും, ഉറങ്ങിക്കിടക്കുമ്പോഴും, വ്യാധികൊണ്ടോ മരകം കൊണ്ടൊദുർഭിക്ഷംകൊണ്ടൊ പീഡിതമായിരിക്കുമ്പോഴും, കാലാളുകൾക്കോ കുതിരകൾക്കോ ഗജങ്ങൾക്കോ വ്യാധി പിടിപെട്ടിരിക്കുമ്പോഴും, അനു ചിത്ര ഭൂമിയിൽ സ്ഥിതിടെയ്യുമ്പോഴും, ബലവ്യസനങ്ങളുള്ളപ്പോഴും സ്വസൈന്യത്തെ സവിശേഷം രക്ഷിക്കണം; പരസൈന്യത്തെ ഈ വക കാര്യങ്ങളിൽ അഭിഹനിക്കുകയും ചെയ്യെണം. ശത്രുതന്റെ സേനയോടു കൂടി ഏകായനമാർഗ്ഗത്തൂടെ

  • ഇങ്ങനെ സ്കന്ധാവാരപ്രയാണം. [ 645 ] ൬൪൫

൧൫൧-൧൫൨ പ്രകരണങ്ങൾ മൂന്നാമധ്യായം പോകുമ്പോൾ ആ സേനയേയും ഗ്രാസ (ഗജാദിഭോജ്യം) ത്തെയും ആഹാരത്തെയും ശയ്യ്യാസ്തരണത്തെയും അഗ്നിനിധാന (അടുപ്പ)ത്തെയും ധ്വജത്തെയും ആയുധത്തെയും എണ്ണി നോക്കി ശത്രുബലത്തെ അറിയണം. തന്റെ സംഗതിയിൽ അവയെ ഗോപനം ചെയ്കയും വേണം.

       നദീപർവ്വതദുർഗ്ഗങ്ങൾ 
$   സാപസാരപ്രതിഗ്രഹം
       സ്വഭൂമിയിൽത്താൻ പിൻനിർത്തി-
       ച്ചെയ്യവ്വൂ യുദ്ധം നിവേശവും.  

കൌടില്യന്റെ അർത്ഥശാസ്ത്രത്തി,സാംഗ്രാമികമെന്ന പത്താമധികരണത്തിൽ,സ്കന്ധവാരപ്രയാണം- ബല വ്യസനം വസ്കന്ദകാലരക്ഷണം എന്ന രണ്ടാമധ്യായം മൂന്നാം അധ്യായം ഒരുനൂറ്റയമ്പതു മുതൽ അയമ്പത്തിരണ്ടുകൂടി പ്രകരണങ്ങ. കുടയുദ്ധവികല്പങ്ങ, സ്വസൈന്യോത്സാഹനം, സ്വബലാന്യബലവ്യായോഗം. ശത്രുവിനെക്കൾ സൈനശക്തിയേറയും തക്കവിധത്തിൽ ഉപജാപം ചെയ്തും ഋതുവിനു തക്ക വണ്ണമുള്ള ചെയ്തുമിരിക്കുന്ന വിജിഗീഷു സ്വഭൂമിയിൽ (സ്വയോഗ്യമായ ദേശത്തിൽ) പ്രകാശ യുദ്ധം ചെയ്യ്വാൻ പുറപ്പെടണം; ഇതിൽ നിന്നു വിപരീതമായിട്ടുള്ളവൻ കൂട്ടയുദ്ധത്തിന്നുമൊരുങ്ങണം. ബല വ്യസനമുള്ളപ്പോഴും അവസ്തന്ദകാലങ്ങളിലുമോ, $അപസാരം= തോൽക്കുമ്പോൾ ഓടി രക്ഷപ്പെടാനുള്ള സ്ഥാനം; പ്രതിഗ്രഹം= പരസൈന്യത്തെ പിടിപ്പാനുള്ള സ്ഥാനാ. [ 646 ] ൬൪൬ സാംഗ്രാമികം പത്താമധികരണം താൻ സ്വഭൂമിയിലും പരൻ അഭൂമിയിലും സ്ഥിതി ചെയ്യുമ്പോഴോ വിജിഗീഷു ശത്രുവിന അഭിഹനിപ്പൂ; സ്വഭൂമിസ്ഥിതനായ അവന്റെ പ്രകൃതികളെ സ്വാധീനിച്ചോ, ദൂഷ്യാമിത്രാടവീബങ്ങൾ മുഖേന തനിക്കു തോല്മ ഭവിച്ചതായിത്തോന്നിച്ച് വിഭൂമിയിൽ പ്രാപ്പിച്ചോ അഭിഹനിപ്പൂ; സംഹതമായി നിൽക്കുന്ന ശത്രുസൈന്യത്തെ ഗജങ്ങളെ കൊണ്ടു ഭേദിപ്പിപ്പൂ. തനിക്കു തോല്മ പിണഞ്ഞതായിദ്ധരിച്ചു ശത്രു സൈന്യം ഭേദിച്ചു ചിന്നി ചിതറിയാൽ അതിനെ വിജിഗീഷുവിന്റെ സൈന്യം ഭേദിഇളകി പിൻ തിരിഞ്ഞക്കാതെ പ്രതിനിവർത്തിച്ചുഹനിപ്പൂ; മുൻ ഭാഗത്തു അഭിഹനിച്ചതിനാൽ ഇളകി പിൻ തിരിഞ്ഞ പര സൈന്യത്തെ തന്റെ ആനകളെകൊണ്ടും കുതിരകളെ കൊണ്ടു പ്രഷ്ഠഭാഗത്ത് അഭിഹനിപ്പൂ; പ്രഷ്ഠഭാഗത്തു അഭിഹനിച്ചതിനാൽ ഇളകി വിമുഖമായി തീർന്ന പരസൈന്യത്തെ തന്റെ സാരസൈന്യത്തെകൊണ്ട് മുൻഭാഗത്തും പിൻഭാഗത്തും അഭിഹനിപ്പൂ; ഇവയെ കൊണ്ടു പാർശ്വങ്ങളിലുള്ള അഭിഘാതങ്ങളേയും പറഞ്ഞുകഴിഞ്ഞൂ. ശത്രുപൿത്തിൽ എവിടെയാണോ ദൂഷ്യരും ശക്തികുറഞ്ഞവരുമായ സൈന്യങ്ങളുള്ളതു അവിടെ അഭിഹനിപ്പൂ. പിൻബാഗത്തു വിഷമ ഭൂമിയാണെങ്കിൽ മുൻഭാഗത്തും, ഒരു പാർശ്വത്തിൽ വിഷമഭൂമിയാണെങ്കിൽ മറു പാർശ്വത്തിലും അഭിഹനിപ്പൂ. ആഗ്യം ദൂഷ്യസൈന്യങ്ങളെ കൊണ്ടു യുദ്ധം ചെയ്യിച്ചിട്ട്, ശത്രു ശ്രാന്തനായെന്നു കണ്ടാൽ വിജഗീഷു അശ്രാന്തനായിട്ട് അവനെ അഭിഹനിപ്പൂ. അഥവാ ദൂഷ്യസൈന്യം മുഖേന തനിക്കു തോല്മ പിണഞ്ഞതായി തോന്നിച്ചു്"നാം ജയിച്ചൂ" എന്നു വിശ്വസിച്ച ശത്രുവിനെ അവിശ്വസ്തനായ വിജിഗീഷു സത്രത്തെ (ഗൂഢസഞ്ചാര [ 647 ] ൬൪൭ ൧൫൧-൧൫൨ പ്രകരണങ്ങൾ മൂന്നാമധ്യായം സ്ഥാനത്തെ) ആശ്രയിച്ചു് അഭിഹനിപ്പൂ. വണിക്സംഘങ്ങളേയും വ്രജങ്ങളേയും സ്കന്ധാവാരത്തേയും വഴിപോലെ സംരക്ഷി ക്കുന്നതിൽ പരന്മാരുടെ കൊള്ളകൊണ്ട് പ്രമത്തനായിട്ടുള്ള ശത്രുവിനെ വിജിഗീഷൂഅപ്രമത്തനായിട്ട് അഭിഹനിപ്പൂ. അഥവാ ശക്തി കുറഞ്ഞ സൈനികരൊക്കൊണ്ടു് ശക്തികൂടിയ സൈനികരെ മറിച്ചുനിറുത്തി പരസൈന്യത്തിലുൾപ്പുക്കു സത്രുവിന്റെ വീരന്മാരെ ഹനിപ്പൂ. ഗോഗ്രഹണം ചെസ്തോ ശ്വാപദങ്ങളെ വധിച്ചോ ശത്രു പക്ഷത്തിലെ വീരന്മാരെ ആകർഷിച്ചു വിജിഗീഷു സത്രച്ഛന്നനായിരുന്ന് ആഭിഹനിക്കുകയും ചെയ് വൂ. രാത്രിയിൽ ശത്രു സൈന്യങ്ങളെ അവസ്കന്ദം(ആക്രമണം) ചെയ്തുറക്കൊഴിച്ചു്പകൽ അവർ നിദ്രാക്ലാന്തരായി കിടന്നുറങ്ങുമ്പോൾ അഭിഹനിപ്പൂ. രാത്രിയിൽ കാൽക്കു ചർമ്മ കോശം(തോൽപ്പട്ട) കെട്ടിയ ഗജങ്ങളെ കൊണ്ടു സൌപ്തികം (സുപ്തവധം)ചെയ്യിപ്പൂ. പൂർവ്വാഹ്നത്തിലുള്ള സന്നാഹം കൊണ്ടു തളർന്നിരിക്കുന്ന ശത്രുസൈന്യത്തെ അപരാഹ്നതിൽ അഭിഹനിപ്പൂ. ഉണങ്ങിയ തോൽകൊണ്ടു വൃത്തശർക്കര (വൃത്താകാരമായ കല്ല്) യുടെ ആ ക്രതിയിലുള്ള ഉണ്ടകൾ ഉള്ളിൽ നിറച്ചുണ്ടാക്കിയ സഞ്ചികൾ "വിറളി" യുള്ള ഗോക്കളുടേയും മഹഷങ്ങളുടേ ഒട്ടകങ്ങളുടേയും കഴുത്തിൽക്കെട്ടി വിട്ടു ശത്രുവിന്റെ ആനകളേയും കുതിരകളേയും ചെറുപ്പിച്ച് അണി മുറിച്ചോടിക്കുകയും വിജിഗീഷുവിന്റെ സൈന്യം ഭേദിക്കാതെ നിന്നു ശത്രുസൈന്യത്തെ ഹനിക്കുകയും ചെയ്യ് വൂ. സൂരയ്യന്നോ കൊടുങ്കാറ്റിന്നോ അഭിമുഖമായി നിൽക്കുമ്പോൾ സർവ്വസൈന്യത്തേയും അഭിഹനിപ്പൂ. ധാന്വനം (മരുദുർഗ്ഗം), വനം(വനദുർഗ്ഗം), സങ്കട പ്രദേശം, പവ്വതം, കുണ്ടുപ്രദേശം, വിഷമപ്രദേശം, തോണി, ഗോവ്രജം, ശകടവ്യൂഹം. മഞ്ഞ്, ഇരുട്ടുള്ള രാത്രി [ 648 ] ൬൪൮ സാംഗ്രാമികം പത്താമധികരണം എന്നിവയത്രെ സത്രങ്ങൾ‌. ഇവയും മേൽപറഞ്ഞ പ്രകരണകാലങ്ങളും കൂടയുദ്ദത്തിന്നു ഹേതുക്കൂളാകുന്നു. [ഇങ്ങനെ കൂടയുദ്ധവിസല്പങ്ങൾ.] ഇന്ന സ്ഥലത്തു ഇന്ന സമയത്തു യുദ്ധം തുടങ്ങുകയെന്നു് നിശ്ചയിച്ചിട്ടുള്ള യുദ്ധമാണു് ധർമ്മയുദ്ധം . അതിന്നു പുറപ്പെടുന്ന വിജിഗീഷു തൽ നിർദ്ദേശിക്കപ്പെട്ടന്റെ സൈന്യത്തെ വിളിച്ചു കൂട്ടി ഇങ്ങനെ പറവൂ:- " എന്റെ ലാഭം നിങ്ങളുടേതിനു തുല്യമാണു്; നിങ്ങളോടു കൂടി അനുഭവിക്കേണ്ടതാണു് ഈ രാജ്യം. ആകയാൽ എന്നാൽ നിർദ്ദേശിക്കപ്പെട്ട ശത്പുവിനെ നിങ്ങൾ അഭിഹിക്കണം. " തന്റെ മന്തിപൂരോഹിതൻമാരെക്കൊണ്ടും യോധൻമാരെ ഇങ്ങനെ പ്രോൽത്സാഹിപ്പിപ്പൂ:- "വേദങ്ങളിൽ ദക്ഷിണാസമാപ്തി കഴിഞ്ഞ യജ്ഞങ്ങളുടെ അവഭൃദങ്ങളിൽ 'യുദ്ധത്തിൽ മരണം പ്രാപിച്ച ശൂരന്മാരുടെ ഗതിയേതോ ആ ഗതി അങ്ങയ്ക്കു ഭവിക്കും' എന്നു ശ്രവിക്കപ്പെടുന്നു. ഈ വിഷയത്തിൽ പ്രമാണമായി രണ്ടു ശ്ലോകങ്ങളുണ്ടു്- നേടുന്നു നാകൈഷികളേവ യജ്ഞ- തപോമഹാദാനവഴിക്കു വിപ്രർ കവിച്ചുപോമായവയെ ക്ഷണത്തിൽ പ്രാണൻ സുയുദ്ധത്തിൽ വിടുന്ന ശൂരർ. ജലം നറച്ചോരു നവം ശരാവം സുമതസംസ്കാരയുതം കുശാഢ്യം കിട്ടാത്തവൻ വീഴ്വിതു നാരകത്തി- ലാർഭർത്തൃപിണ്ഡത്തിനു യുദ്ധമേൽക്കാ" കാർത്താന്തികന്മാർ തുടങ്ങിയുള്ളവർഗ്ഗം തങ്ങളുടെ സർവ്വജ്ഞതയേയും ദൈവദർശനത്തേയും ഉൽഘോഷിച്ചു കൊണ്ടു് വ്യൂഹഗുണങ്ങളെ പുകഴ്ത്തി പറഞ്ഞു സ്വപക്ഷത്തെ ഉദ്ധർക്ഷണം ചെയ്കയും, പരപക്ഷത്തെ ഉദ്വേജനം ചെയ്ക [ 649 ] ൬൪൯ ൧൫൧- ൧൫൨ പ്രകരണങ്ങൾ മൂന്നാമധ്യായം യും ചെയ് വൂ. യുദ്ധത്തിൽ തലേ ദിവസം വിജിഗീഷു ഉപവാസം ചെയ്തു് തന്റെ ആയുധങ്ങളുടേയും വാഹനങ്ങളുടേയും അരികത്തു ശയിക്കുകയും അഥർവ്വമന്ത്രങ്ങളെ കൊണ്ടു് ഹോമം ചെയ്കയും. ബ്രാഫ്മണരെ കൊണ്ടു വിജയപ്രദങ്ങളും സ്വർഗ്ഗപ്രദങ്ങളുമായ ആശീസ്സുക്കളെ പറയിക്കുകയും, ബ്രാഫ്മണർക്കായിക്കൊണ്ടു് ആത്മാവിനെ അർപ്പിക്കുകയും ചെയ് വൂ. ശൌരയ്യവും അഭ്യാസവും വംശമഹാത്മ്യവും സ്വാമി ഭക്തിയുമുള്ളവരും അർത്ഥമാനങ്ങളെ കൊണ്ടു നിത്യസൽകൃതന്മാരുമായ സൈനികന്മാരെ സേനാഗർഭം (മധ്യസൈന്യം) ആക്കി ചെയ് വൂ. രാജാവിനോട് പിതൃപുത്രഭ്രാതു സംബന്ധമുള്ളവരും രാജരക്ഷയ്ക്കായി ആയുധമെടുത്തവരുമായവരുടെ സൈന്യത്തെ ധ്വജം (രാജസംബന്ധിയാണെന്നതിന്റെ ചിഹ്നം) കൂടാതെ രാജാവിന്റെ അരികത്തു മുണ്ഡാനീക * മാക്കി നിറുത്തൂ. രാജവാഹനം ഹസ്തിയോ, അശ്വങ്ങൾ അധികമുള്ല പക്ഷം രഥമോ ആയിരിക്കണം; ഏതു വാഹനമാണോ സൈന്യത്തിൽ അധികമുള്ളതു്, ഏതിന്റെ പുറത്തു കയറുവാനാണോ രാജാവിനധികം അഭ്യാസമുള്ളതു് ആ വാഹനത്തിന്റെ പുറത്തു കയറുകയുമാകാം. രാജവേഷധാരിയായ ഒരു പുരുഷനെ വ്യൂഹത്തിന്റെ ശിരസ്സിൽ നിറത്തുകയും ചെയ് വൂ. സൂതന്മാര, മാഗധന്മാർ, എന്നിവർ ശൂരന്മാർക്കു സ്വർഗ്ഗവും ഭീരുക്കൾക്കു അസ്വർഗ്ഗവും (നരകം) ഭവിക്കുമെന്ന് വർണ്ണിക്കുകയും യോഘന്മാരുടെ ജാതി, സംഘം, കുലം, കർമ്മം, വൃത്തം എന്നിവയെ സ്തുതിക്കുകയും ചെയ് വൂ. പുരോബിതന്മാർ ശത്രുജയാർത്തമുള്ള കൃത്യാഭിചാരം തുടങ്ങി

  • മൂണ്ഡമെന്നാൽ ശിരസ്സ്; ശിരസ്സു പോലെ പ്രധാനമായിട്ടുള്ള സൈന്യം മുണ്ഡാനീകം.

82* [ 650 ] ൬൫ഠ സാംഗ്രാമികം പത്താമധികരണം യതായി അവരുടെ പുരുഷൻമാർരാജാവിനോടു പറവൂ. സത്രി,തച്ചൻ, മൌഹൂർത്തികൻ എന്നിവർ സ്വകത്മങ്ങൾക്കു സിദ്ധിയും ശത്രുകർമ്മങ്ങൾക്ക് അസിദ്ധിയും സംഭവിക്കുന്നതായി രാജാവിനോട പറവൂ. സേനാപതി സൈന്യങ്ങളെ അർത്ഥമാനങ്ങളെ കൊണ്ടു് പൂജിച്ചു ഇങ്ങനെ പറവൂ:- "രാജാവിനെ (ശത്രുവിനെ) കൊന്നാൽ നൂറായിരം; സേനാപതിയേയും കുമാരനയെയും കൊന്നാൽ അയമ്പതിനായിരം;പ്രവീരന്മാരിൽ വച്ചു മുഖ്യനായകനെ കൊന്നാൽ പതിനായിരം; ആനയേയോ രഥത്തേയോ വധിച്ചാൽ അയ്യായിരം; കുതിരയെ കൊന്നാൽ ആയിരം; കാലാൾപ്പടയിലെ മുഖ്യ നായകനെ കൊന്നാൽ നൂറുപണം; ഒരുത്തന്റെ തലയെടുത്തു കൊണ്ടുവന്നാൽ ഇരുപതുപണം. ഇതിന്നുപുറമെ അവർക്കുള്ള ഭോഗം( ചെലവും ശമ്പളവും) ഇരട്ടിച്ചു കൊടുക്കുന്നതും, അവരവർ പിടിച്ചെടുക്കുന്നതിനെ അവരവർ എടുത്തു കൊൾവാൻ അനുവധിക്കുന്നതുമാണു്." ഈ ആജ്ഞയെ ദശവർഗ്ഗാധിപതികൾ സൈനികന്മാരുടെ ഇടയിൽ അറിയിക്കുകയും ചെയ് വൂ. ചികിത്സകന്മാർ ശസ്ത്രങ്ങളും യന്ത്രങ്ങളും മരുന്നുകളും എണ്ണയും വസ്ത്രവും കൈയ്യിലെടുത്തും, സ്ത്രീകൾ അന്നപാനോപകരണങ്ങളേന്തിയും, പുരുഷന്മാർക്കു് ഉദ്ധർഷണം വരത്തക്ക വാക്കുകൾ പറഞ്ഞും കൊണ്ടു പൃഷ്ടഭാഗത്തിങ്കൽ സ്ഥിതി ചെയ് വൂ. [ ഇങ്ങനെ സ്വസൈന്യോത്സഹനം.]. സൈന്യങ്ങളെ തെക്കോട്ടു മുഖമാകാതേയും സൂരയ്യൻ പൃഷ്ടത്തിലാകുമാറും കാറ്റിന്നനുകൂലമായും സ്വഭൂമിയിൽ സേവനം ചെയ് വൂ. പരഭൂമിവ്യൂഹത്തിങ്കൽ അശ്വങ്ങളെ ഓടിക്കുകയും ചെയ് വൂ. എവിടെ അധികനേരം നിൽക്കുകയോ പൊടുന്നനവെ ഓടുകയോ വേണ്ടതായും നിൽ [ 651 ] ൬൫൧ ൧൫൧- ൧൫൨ പ്രകരണങ്ങൾ മൂന്നാമധ്യായം ക്കുവൻ സ്ഥലസൌകരയ്യം കുറവായുമിരിക്കുന്നുവോ അവിടെ അധിക നേരം നിൽക്കുകയോ പൊടുന്നനവെ ഓടുകയോ ചെയ്യുന്നവൻ ശത്രുവിനാൽ ജയിക്കപ്പെടും. ഇതിന്നു വിപരീതമായിട്ടു നിൽക്കുകയും ഓടുകും ചെയ്യുന്നവൻ ജയിക്കും. സ്വഭൂമി, വിഷമഭൂമി, വ്യാമിശ്രഭൂമി എന്നിങ്ങനെ മുൻപിലും പാർശ്വങ്ങളിലും പിൻപിലുള്ള ഭൂമിയെ അറിയെണ്ടതൈണു്. സമഭൂമിയിൽ ദണ്ഡഭവ്യൂഹങ്ങളും, മന്ഡലവ്യൂഹങ്ങളും വിഷമഭൂമിയിൽ ഭോഗവ്യൂഹങ്ങളും അസംഹതവ്യൂഹങ്ങളും, വ്യാമിശ്രഭൂമിയിൽ വിഷമവ്യൂഹങ്ങളും ചമപ്പൂ. ശത്രു തന്നെക്കാൾ ബലമേറിയവനെങ്കിൽ അവനെ ഭഞ്ജിച്ചിട്ടു് സന്ധിചെയ് വാൻ അപേക്ഷിച്ചു. സമബലനായിട്ടുള്ള ശത്രു ഇങ്ങോട്ടു യാചിച്ചാൽ അവനോടു സന്ധിചെയ് വൂ; ബലം കുറഞ്ഞവനെ പിന്നെയും അഭിഹനിക്കയും ചെയ് വൂ. എന്നാൽ, ബലം കുറഞ്ഞവനെങ്കിലും സ്വബൂമിയിൽ സ്ഥിതി ചെയ്യുന്നവനോ ജീവനിൽ കൊതിയില്ലാത്തവനോ ആയവനെ അബിഹനിക്കരുതു്. തോറ്റു വീണ്ടുമെതിർക്കുന്നോൻ, ജീവിതത്തിൽ നിരാശനും അധാരയ്യരാകുമതിനാൽ പീഡിപ്പിക്കൊല്ല ഭഗ്നനെ. കൌടില്യന്റെ അർത്ഥശാസ്ത്രത്തി, സാംഗ്രാമികമെന്ന പത്താമധികരണത്തിൽ, കൂടയുദ്ധവികല്പങ്ങൾ- സ്വസൈന്യോത്സാഹനം- സ്വബലാന്യ ബലവ്യായോഗം എന്ന മൂന്നാമധ്യായം. [ 652 ] നാലാം അധ്യായം. ഒരുന്നൂറ്റയ്മ്പത്തി മൂന്നും അയ്മ്പത്തി നാലും പ്രകരണങ്ങൾ. യുദ്ധഭൂമികൾ, പത്ത്യശ്വരഥഹസ്തി കർമ്മങ്ങൾ. പത്തി, അശ്വം, രഥം, ബസ്തി എന്നിവയ്ക്കു യുദ്ധത്തിലും നിവേശത്തിലും സ്വഭൂമി( അനുഗുണഭൂമി) അത്യന്താപേക്ഷിതമാകുന്നു. മരുദുർഗ്ഗം, വനദുർഗ്ഗം, നിമ്നപ്രദേശം, സ്ഥലം എന്നിവയിൽവച്ചോ കിടങ്ങിൽവച്ചോ ആകാശത്തുവച്ചോ പകലോ രാത്രിയിലോ യുദ്ധംചെയ്ത ശീലമായ പുരുഷന്മാർക്കും പുഴ, മല, അനൂപാ( ജലപ്രായഭൂമി), കായൽ എന്നിവ സമീപിച്ച ദേശങ്ങളിൽ പരിചയിച്ച ആനകൾക്കും കുതിരകൾക്കും താന്താങ്ങൾ പരിചയിച്ച തരത്തിലുള്ള യുദ്ധഭൂമികളും കാലങ്ങളുമാണു് ഇഷ്ടമായിടുള്ളതു്. നിരപ്പും ഉറപ്പും വെടുപ്പുമുള്ളതും പിളർപ്പില്ലാത്തതും ചക്രങ്ങളും കുളമ്പുക്കളും മണ്ണിൽ പൂന്താത്തത്തു് അച്ചുതണ്ടിന്നു തടസ്ഥം വരുത്താത്തും മരങ്ങളും വള്ളികെട്ടുകളും വള്ളികളും കുറ്റികളും നെൽക്കണ്ടങ്ങളും കുഴികളും മൺപുറ്റുകളും മണലും ചേറും വർക്രഭൂമിയും വിള്ളലുമില്ലാത്തതുമായ സ്ഥലം രഥഭൂമി; ആനകൾക്കും കുതിരകൾക്കും ആളുകൾക്കും നിരപ്പുള്ളതോ ഇല്ലാത്തതോ ആയ ഭൂമികൾ യുദ്ധത്തിങ്കലും നിവേശത്തിങ്കലും ഹിതമാകുന്നു; അണുക്കളായ കല്ലുകളും വൃക്ഷങ്ങളും എളുപ്പത്തിൽ ചാടി കടക്കാവുന്ന കുഴികളുമുള്ളതും വിള്ളൽ കുറഞ്ഞതുമായ ഭൂമി അശ്വഭൂമി; തടിച്ച കുറ്റകളും കല്ലുകളും മരങ്ങളും വള്ളികളും മൺപുറ്റുകളും വള്ളിക്കെട്ടുകളുമുള്ള സ്ഥലം പദാതിഭൂമി; കടന്നുപോകുവാൻ പ്രയാസമില്ലാത്ത കുന്നുകളോടും നിമ്നസ്ഥലങ്ങളോടും വിഷമപ്രദേശങ്ങളോടും തകർക്കുവാൻ കഴിയുന്ന മരങ്ങളോടും മുറിക്കുവാൻ‌ സാധിക്കുന്ന വള്ളി [ 653 ] ൬൫൩ ൧൫൩- ൧൫൪ പ്രകരണങ്ങ‌ൾ നാലാമധ്യായം കളോടും കൂടിയും ചേറും വളവും വിള്ളലുമില്ലാതേയുമിരിക്കുന്ന സ്ഥലം ഹസ്തിഭൂമി. മുള്ളില്ലാത്തതും അധികം വിഷമമല്ലാത്തതും പ്രത്യാസാര( പിൻതിരിയുവാനുള്ള ഇടം) മുള്ളതുമായ ഭൂമി പദീതികൾക്കു വിശേഷം;അതിലിരട്ടി പ്രത്യാസാരമുള്ളതും ചേരും വെള്ളവും വഴുക്കും ചരൽക്കല്ലുമില്ലാത്തതുമായ ഭൂമി അശ്വങ്ങൾക്കു വിശേഷം; പൊടിയും ചെളിയും വെള്ളവും നളപ്പുല്ലിന്റെയും ശരപ്പുല്ലിന്റെയും കുറ്റികളുമുള്ളതും ഞെരിഞ്ഞിലില്ലാത്തതും വലിയ മരങ്ങളുടെ കൊമ്പുകലെ കൊണ്ടു തടസ്ഥമില്ലാത്തതുമായ ഭൂമി ഹസ്തികൾക്കു വിശേഷം; ജലാശയങ്ങളോടും വിശ്രമസ്ഥാനങ്ങളോടും കൂടിയതും പിളർപ്പില്ലാത്തതും നെൽകണ്ടത്തോടു കൂടാത്തതും തിരിക്കുവാൻ സൌകര്യമുള്ളതുമായ ഭൂമി രഥങ്ങൾക്കു വിശേഷം. ഇങ്ങനെ എല്ലാസേനകൾക്കും വേണ്ട ഭൂമി പറയപ്പെട്ടു. ഇതുകൊണ്ടു സൈന്യങ്ങളുടെയെല്ലാം നിവേശങ്ങളും യുദ്ധങ്ങളുമെല്ലാം പറഞ്ഞുകഴിഞ്ഞു. ഭൂമി, വാസം, വനം ഇവ ശോകം ചെയ്ക, വിഷമപ്രദേശത്തോ വെള്ളമുള്ള സ്ഥലത്തോ കരടവത്തോ കാറ്റും സൂരയ്യരശ്മിയും എതിരായി വരാത്ത സ്ഥലത്തോ ആദ്യം തന്നെ സ്ഥാനം പിടിക്കുക, വീവധത്തെയും ആസാരത്തെയും ഹനിക്കുകയോ, രക്ഷിക്കുകയോ ചെയ്ക, സൈന്യത്തെ പരിശോധിക്കുകയും ഉറപ്പിക്കയും ചെയ്ക, പ്രസാരവൃദ്ധി, പാർശ്വരക്ഷണം, ശത്രുസേനയെ ആദ്യം പ്രഹരിക്കുകയും വ്യാവേശനം (വിക്ഷോങണം) ചെയ്കയും വേധിക്കയും ചെയ്ക, ആശ്വസിപ്പിക്കുക, സൈനികരെ പിടിക്കുയും വിടുവിക്കുകയും ചെയ്ക, പരമാർഗത്തെ പിൻതുടരുക, കോശത്തെയും കുമാരനെയും ഹരിക്കുക, ശത്രുസേനയെ ജഘനത്തിലും കോടിയിലും അഭിഹനിക്കുക, ബലം കു [ 654 ] ൬൫൪ സാംഗ്രാമികം പത്താമധികരണം റഞ്ഞവരെ അനുസരിക്കുക, ഓടുന്നവരെ പിൻതുടരുക, ചിന്നിചിതറിയ സേനയെ കൂട്ടിച്ചേർക്കുക എന്നിവ അശ്വകർമ്മങ്ങൾ. മുൻഭാഗത്തെതിർക്കുക, അസംസ്കൃത ളായ വഴിയും വാസസ്ഥാനവും കടവും നേരെയാക്കുക, പാർശ്വങ്ങളെകാക്കുക, വെള്ളമിറങ്ങിക്കടക്കുക, സ്ഥാനവും ഗമനവും അവതര​ണവും ചെയ്ക, വിഷമ സ്ഥലത്തും സംബാധസ്ഥലത്തും പ്രവേശിക്കുക, തീ വയ്ക്കുകയും കെടുത്തുകയും ചെയ്ക, ഏകാംഗവിജയം ( ഒരേ സേനാംഗംകൊണ്ടു ജയിക്കുക), ഭിന്നങ്ങളായ സൈന്യങ്ങളെ സന്ധാനം ചെയ്ക, അഭിന്നങ്ങളായവയെ ഭേദിക്കുക, വ്യസനത്തിങ്കൽ രക്ഷിക്കുക, അഭിഘാതം ചെയ്ക, ഭയപ്പെടുത്തുക, ത്രാസനം ചെയ്ക, സൈന്യത്തിന്നു് ഔദാരയ്യം(മഹത്ത്വം) വരുത്തുക, പിടിക്കുക, വിട൭വിക്കുക, മതിലും ഗോപുരവും അട്ടാലകവും പിളർക്കുക, കോശത്തെ ചുമക്കുക എന്നിവ ഹസ്തികർമ്മങ്ങൾ. സ്വസൈന്യത്തെ രക്ഷിക്കുക, ചതുരംഗസേനയുടെ ആക്രമണത്തെ തടുക്കുക, യുദ്ധത്തിൽ ഗ്രഹിപ്പിക്കുകയും മോചിപ്പിക്കുകയും ചെയ്ക, ഭിന്നസന്ധാനം,അഭിന്നഭേദനം,ത്രാസനം, ഔദാരയ്യം, എന്നിവ ചെയ്ക, ഭയങ്കരമായഘോഷമുണ്ടാക്കുക എന്നിവ രഥകർമ്മങ്ങൾ. എല്ലാ ദേശങ്ങളിലും കാലങ്ങളിലും ആയുധം വഹിക്കുക യുദ്ധം ചെയ്ക എന്നിവ രഥകർമ്മങ്ങൾ. ശിബിരം(സേനാനി വേശം), മാർഗ്ഗം, സേതു, കിണറു്, തീർത്ഥം(കടവ്)എന്നിവയുടെ ശോധനകർമ്മം (ശുചീകരണം) യന്ത്രങ്ങൾ, ആയുധങ്ങൾ, ആവരണങ്ങൾ, ഉപകരണങ്ങൾ , ഗ്രാസം എന്നിവയെ വഹിക്കുക, യുദ്ദഭൂമിയിൽ നിന്നു് ആയുധങ്ങളേയും ആവരണങ്ങളേയും പ്രതിവിദ്ധന്മാരെയും (പരുക്കേറ്റ വരെ) നീക്കം ചെയ്ക എന്നിവ വിഷ്ടികർമ്മങ്ങൾ (കർമ്മകരന്മാരുടെ പണികൾ ). [ 655 ] ൬൫൫ ൧൫൫-൧൫൭ പ്രകരണങ്ങൾ അഞ്ചാമധ്യായം ഹയം കുറഞ്ഞാൽ കൂട്ടത്തിൽ-‌ ച്ചേർപ്പൂ ഭൂപൻ വൃക്ഷങ്ങളെ ഗജം കുറഞ്ഞാലൂൾ ബ് ഗേ ഘരോഷ്ട്രശകുടങ്ങളും. കൌടില്യന്റെ അർത്തശാസ്ത്രത്തി, സാംഗ്രാമികമെന്ന പത്താമധികരണത്തിൽ, യുദ്ധഭൂമികൾ- പത്ത്യശ്വരഥഹസ് കർമ്മങ്ങൾ എന്ന നാലാമധ്യായം. അഞ്ചാം അധ്യായം ഒരുനൂറ്റിയമ്പത്തഞ്ചു മുതൽ അയമ്പേഴുകൂടി പ്രകരണങ്ങൾ. ബലാഗ്രത്താൽ പക്ഷകക്ഷോരഹസ്യവ്യൂഹ വിഭാഗം *, സാരഫൽഗുബല വിഭാഗം, പത്ത്യശ്വരഥഹസ്തിയുദ്ധങ്ങൾ. സ്കന്ധാരത്തിനിന്നു് അഞ്ഞൂറു ധനുസ്സകലെയായോ, ഭൂസ്ഥിതിയനുസരിച്ചോ യുദ്ധസ്ഥലമോർപ്പെടുത്തി യുദ്ധം ആരംഭിപ്പൂ. മുഖ്യന്മാരെ വിഭാഗിച്ചുസേനയെ ശത്രുപക്ഷക്കാർക്കുസൈണ്മാൻ കഴിയാത്ത വിധം നിറുത്തി സേനാപതിയും നായകനും കൂടി വ്യൂഹനം(അണിനിറുത്തുക) ചെയ് വൂ. രഥത്തേയും ഓരോ ശമം ( പതിനാലാംഗുലം) ഇടവിട്ടു പത്തിയേയും, മുമ്മൂന്നു ശമം ഇടവിട്ടു അശ്വത്തേയും, അയ്യഞ്ചു ശമം ഇടവിട്ടു രഥത്തേയും ഹസ്തിയേയും നിറുത്തൂ; ഇപ്പറഞ്ഞ

  • അഞ്ചണിയായി സേനയെ നിറുത്തിയാൽ ഒടുക്കത്തിലുള്ള രണ്ടുരുകം പക്ഷങ്ങൾ; അതിനകത്തുള്ളതു കക്ഷങ്ങൾ; നടുവിലത്തേതു് ഉരസ്യം; ബലാഗ്രം സൈന്യസംഖ്യ. [ 656 ] ൬൫൬

സാംഗ്രാമികം പത്താമധികരണം തിന്റെ ദ്വിഗുണമോ ത്രിഗുണമോ ഇടവിട്ടും അവയെ നിറുത്താവുന്നതാണു്. അങ്ങനെ ചെയ്താൽ യഥാ സുഖമായും തിരക്കുകൂടാതേയും നിന്നു് യുദ്ധം ചെയ്യും. അഞ്ചുത്നി ഒരു ധനുസ്സ്; ഓരോ ധനുസ്സ് അ കുലംവിട്ട് അശ്വത്തേയും, അയ്യഞ്ചു ധനുസ്സകലംവിട്ടു രഥത്തേയും ഹസ്തിയേയും നിറുത്തൂ. പക്ഷം, കക്ഷം, ഉരസ്യം എന്നിവയ്ക്ക തമ്മിൽ അനീകസന്ധി ( സൈന്യാന്തരാളം) അഞ്ചു ധനുസ്സുവീതമായിരിക്കണം. ശത്രുസൈന്യത്തിലെ ഓരോ അശ്വത്തിന്നു മുമ്മൂന്നും ഓരോ രഥത്തിനും ഹസ്തിക്കും പതിനഞ്ചും വീതം പുരുഷന്മാരും അയ്യഞ്ച് അശ്വങ്ങളും പ്രതിയോദ്ധാക്കൾ ( എതിർത്തു യുദ്ധം ചെയ്യുന്നവർ) ഉണ്ടായിരിക്കണം. സ്വസൈന്യത്തിലെ അശ്വം, റഥം, ഹസ്തി എന്നിവയ്ക്കു് അത്രതന്നെ(അയ്യഞ്ചു വീതം) പാദഗോപന്മാരും (പിൻകാക്കുന്നവർ) ഉണ്ടായിരിക്കേണം. മുമ്മൂന്നു ചേർന്നു മൂന്നുകൂട്ടം (ഒമ്പതു) രഥങ്ങളെഉരസ്യമായിട്ടു നിറുത്തൂ. അത്രത്തന്നെ രഥങ്ങൾ ഊ രണ്ടു പുറങ്ങളിലും കക്ഷമായും പക്ഷമായും സ്ഥാപിപ്പൂ. ഇങ്ങനെ ചെയ്യ്താൽ ഒരു വ്യൂഹത്തിൽ നാല്പത്തഞ്ചു രഥങ്ങൾ ഉണ്ടായിരിക്കും; ഇരുനൂറ്റിരുപത്തഞ്ചു അശ്വങ്ങളും, അറുന്നൂറ്റെഴുപത്തഞ്ചു പുരുഷന്മാരും പ്രതിയോദ്ധാക്കളായ് ഉണ്ടായിരിക്കും; അശ്വങ്ങളുടേയും രഥങ്ങളുടേയും ഹസ്തങ്ങളുടേയും പാദഗോപന്മാരായും അത്രതന്നെ പുരുഷന്മാരുണ്ടായിരിക്കും. ഇങ്ങനെയാണ് സമവ്യൂഹം. ഇതിൽ ഈ രണ്ടു രഥങ്ങൾ വീതം കൂടുതലായി ഇരുപത്തൊന്നു രഥമാകുന്നതു [ 657 ] ൬൫൭ അഞ്ചാമധ്യായം വരെ കൂട്ടിയാൽ ഓജങ്ങൾ(ഒറ്റ) ആയിട്ട് പത്തു സമവ്യൂഹപ്രകൃതികൾ വരും * പക്ഷത്തിലും കക്ഷത്തിലും ഉരസ്യത്തിലുമുള്ള സേനാംഗങ്ങളുടെ സംഖ്യ വിഷമമായി വന്നാൽ വിഷമവ്യൂഹം അതിലും ഇരുപത്തൊന്നു രതം തികയുവോളം ഈ രണ്ടു രഥം വീതം വർദ്ധിപ്പിച്ചിട്ട് ഓജങ്ങളായ പത്തു വിഷമവ്യൂഹ പ്രകൃതികൾ ഭവിക്കും. മേൽ പ്രകാരം വ്യുഹനം ചെയ്തു ശേഷമുള്ള സൈന്യത്തെ ആവാപമാക്കി നിറുത്തണം. വ്യൂഹനം കഴിഞ്ഞു ശേഷമുള്ള രഥങ്ങളെ മൂന്നായി ഭാഗിച്ചു രണ്ടു ഭാഗങ്ങളെ അംഗങ്ങളിൽ( മുന്നിലും പിന്നി കോടികളിൽ) ആവാപം ചെയ് വൂ; ശേഷം ഒരു ഭാഗത്തെ ഉരസ്യമായി സ്ഥാപിക്കുകയും ചെയ് വൂ. എന്നാൽ രഥങ്ങളെ ആവാപം ചെയ്യുന്നതു്, എത്ര പഥങ്ങൾ വ്യൂഹനം ചെയ്യപ്പെട്ടിട്ടുണ്ടോഅതിൽ മൂന്നിലൊരംശം കുറവായിട്ടേ പാടുള്ളൂ. ഇതുകൊണ്ട് ഹസ്തികളുടേയും അശ്വങ്ങളുടേയും ആവാപവും പറയപ്പെട്ടു. എത്ര സൈന്യത്തെ ആവാപം ചെയ്താൽ അശ്വങ്ങൾക്കും രഥങ്ങൾക്കും ഹസ്തങ്ങൾക്കും യുദ്ധം ചയ്യുന്നതിൽ സംബാധം വരികയില്ലയോ അത്ര സൈന്യത്തെ ആവാപം ചെയ്യാവുന്നതാണു്. ആവാപമെന്നാൽ ദന്ഡബാഹുല്യം (അവശിഷ്ട സൈന്യത്തെ വ്യൂഹത്തിൽ പ്രക്ഷേപിച്ചു് വ്യൂഹസൈന്യത്തെ പെരുക്കുക) ആകുന്നു; പത്തികളെ മാത്രം പ്രക്ഷപി

  • മുമ്മൂന്നായിട്ടുള്ളതിൽ ഈ രണ്ടു കൂടുതലായി കൂട്ടിയാൽ അഞ്ചു വീതം, ഏഴു വീതം, ഒമ്പതു വീതം, പതിനൊന്നു വീതം, പതിമൂന്നു വീതം, പതിനഞ്ചു വീതം, പതിനേഴു വീതം, പത്തൊമ്പതു വീതം, ഇരുപത്തൊന്നു വീതം എന്നിങ്ങനെ വർദ്ധിപ്പിച്ചിട്ട് ഒമ്പതു വിധവും വർദ്ധിപ്പിക്കാതെ കണ്ട് ഒരു വിധവും കൂടി ആകെ ഒറ്റപ്പെട്ടു പത്തു സമവ്യൂഹങ്ങൾ വരുമെന്ന് സാരം.

83* [ 658 ] ൬൫൮ സാംഗ്രാമികം പത്താമധികരണം ച്ചു ബാഹുല്യം വരുത്തുന്നതു പ്രത്യാവാപം; ഒരു സേനാംഗത്തെ മാത്രം പ്രക്ഷേപിച്ചുള്ള ബാഹുല്യം അന്വാവാപം; ദൂസ്യരായിട്ടുള്ള വരെ പ്രക്ഷേപിച്ചു ബാഹുല്യം വരുത്തുന്നതു അത്യാവാപം. പരസൈന്യത്തിലുള്ള ആവാപത്തിന്റെ നാലിരട്ടി മുതൽ എട്ടിരട്ടി വരെവിഭവമനുരിച്ചു സ്വസൈന്യങ്ങളിൽ ആവാപം ചെയ്യേണ്ടതാണു. രഥവ്യൂഹത്തെ പറഞ്ഞതു കൊണ്ടു ഹസ്തിവ്യൂഹത്തെയും പറഞ്ഞു കഴിഞ്ഞു. ഹസ്തിരതാശ്വങ്ങളെ വ്യമിശ്രമാക്കിയിട്ടും വ്യൂഹനം ചെയ്യാവുന്നതാണു്. അങ്ങനെ ചെയ്യുമ്പോൾ ചക്രാന്തങ്ങളിൽ ( പക്ഷങ്ങളിൽ ) ഹസ്തികൾ, പാശ്വങ്ങളിൽ ( കക്ഷങ്ങളിൽ) മുഖ്യങ്ങളായ അശ്വങ്ങൾ, ഉരസ്യത്തിങ്കൽ രഥങ്ങൾ എന്നിങ്ങനെയാണു് ക്രമം. ഹസ്തികളെ ഉരസ്യത്തിലും. രഥങ്ങളെ കക്ഷങ്ങളിലും അശ്വങ്ങളെ പക്ഷങ്ങളിലും സ്ഥാപിച്ചു കൊണ്ടുള്ള വ്യൂഹം മധ്യ ഭേദി; തദ്വിപരീതമായിട്ടുള്ളതു് അന്ത:ഭേദി. ഹസ്തികൾ മാത്രമായിട്ടുള്ള വ്യൂഹം ശുദ്ധം. ശുദ്ധഹസ്തി വ്യൂഹത്തിൽ സാന്നാഹ്യങ്ങളായ ( യുദ്ധാഭ്യാസം ചെയ്ത ) ഹസ്തികളെ ഉരസ്യത്തിലും, ഔപവ്യാഹങ്ങളായിട്ടുള്ളവയെ ജഘനത്തിലും ( കക്ഷങ്ങളിൽ ), വ്യാളങ്ങളെ ( ദുഷ്ടഗജങ്ങളെ ) കോടികളിലും ( പക്ഷങ്ങളിൽ ) സ്ഥാപിക്കേണ്ടതാണു്. ശുദ്ധമായ അശ്വവ്യൂഹത്തിങ്കൽ വർമ്മാധികാരികളായ അശ്വങ്ങളെ ഉരസ്യത്തിലും, അവർമ്മാധികാരികളായവയെ കക്ഷങ്ങളിലും സ്ഥാപിക്കണം. ശുദ്ധമായ പത്തിവ്യൂഹത്തിൽ പുരോഭാഗത്തിൽ ( പകിഷങ്ങളിൽ ) കവചധാരികളേയും, പൃക്ഷടങ്ങളിൽ ധന്വികളേയും നിറുത്തണം. ഇങ്ങനെ ശുദ്ധവ്യൂഹങ്ങൾ. പക്ഷങ്ങളിൽ പത്തികളും പാർശ്വങ്ങളിൽ അശ്വങ്ങളുമായോ പൃഷ്ടത്തിൽ ഹസ്തികളും പുരോഭാഗത്തിൽ രഥങ്ങളുമായോ, അല്ലെങ്കിൽ ശത്രുഭാഗത്തിന്റെ സ്ഥ്വതിയ [ 659 ] ൬൫൯ ൧൫൫-൧൫൭ പ്രകരണങ്ങൾ അഞ്ചാമധ്യായം നുസരിച്ചു ഭേദപ്പെടുത്തിയോ ദ്വ്യംഗഭലവിഭാഗം( രണ്ടു സേനാംഗങ്ങളെ ചേർത്തുള്ള മിശ്രവ്യൂഹം) ചെയ്യേണ്ടതാണു്. ഇതുകൊണ്ടു മൂന്നുസേനാംഗങ്ങളെ ചേർത്തുള്ള മിശ്രവ്യൂഹവും പറയപ്പെട്ടു. [ ഇങ്ങനെ ബലാഗ്രത്താൽ പക്ഷകക്ഷോരസ്യാവ്യൂഹ വിഭാഗം] ദണ്ഡസമ്പത്തു് * ഉണ്ടായിരിക്കുകയാണ് പദാതികളുടെ സാരബലത്വം. അസ്തികൾക്കും അശ്വങ്ങൾക്കുമാകട്ടെ വിശേഷമുണ്ട്. കുലം, ജാതി, സത്ത്വം( ധൈരയ്യം), വയ:സ്ഥത( യൌവനം), പ്രാണം( ദേഹബലം), ദേഹത്തിന്റെ വലുപ്പം, വേഗം, തേജസ്സ് ( പരാക്രമം), ശില്പം(അഭ്യാസം), , സ്ഥൈർയ്യം, ഉദഗ്രത ( തലയെടുപ്പ്), വിധേയത്വം, സുല്ലക്ഷണത്വം , സുചേഷ്ടിതത്വം എന്നിവയാലാണു അവയ്ക്കു സാരബലത്ത്വം പരിഗണിക്കുന്നത്.$ പത്തി, അശ്വം, രഥം, ഹസ്തി എന്നിവയിൽ വച്ചു സാര ബലമായിട്ടുള്ളവരെ മൂന്നിലൊരു ഭാഗം ഉരസ്യത്തിലും, ശേഷം രണ്ടു ഭാഗങ്ങൾ രണ്ടു പുറത്തുമുള്ള കക്ഷത്തിലും പക്ഷത്തിലും സ്ഥാപിക്കണം. അനുസാരം( സാരബലത്തേക്കാൾ ഗുണം കുറഞ്ഞത്) ആയ പത്ത്യശ്വരഥ ഹസ്തികളെ അനുലോമമായിട്ടു ( സാര ബലത്തിന്റെ പിന്നിലായിട്ടു) സ്താപിക്കണം. തൃതീയസാരം ( മൂന്നാംതരം) ആയവയെ പ്രതിലോമമായിട്ടു(സാരബലത്തിന്റെ മുൻപിൽ) സ്ഥാപിക്കണം. ഫല്ഗുവായ (എല്ലാറ്റിലും ഗുണം കുറഞ്ഞ) സൈന്യത്തെയാകട്ടെ തൃതീയസാരത്തിന്റെയും

  • ദണ്ഡാസമ്പത്തിനെക്കുറിച്ചും ആറാമധികരണം ഒന്നാമധ്യായത്തിൽ " പിതൃ താമഹം" ഇത്യാദിയായി പറഞ്ഞിട്ടുണ്ട്.

$ ഇവിടെ രഥങ്ങളുടെ സാര ബലത്വം പറയപ്പെട്ടിട്ടില്ല. അതു നേതാവിന്റെയും അശ്വങ്ങളുടേയും അവസ്ഥപേലെയായിരിക്കുന്നതിനാൽ പത്ത്യശ്വങ്ങളുടേതിനെ പറഞ്ഞതുകൊമ്ടു തന്നെ ഉക്തരായി. [ 660 ] ൬൬ഠ സാംഗ്രാമികം പത്താമധികരണം മുൻപിൽ സ്ഥാപിക്കേണ്ടതാണു്. ഇങ്ങനെ എല്ലാവിധം സൈന്യങ്ങളുടേയും ഉപയോഗത്തെ ഊഹിക്കണം. ഫല്ഗുസൈന്യത്തെ അഗ്രങ്ങളിൽ നിറുത്തു്ന്നതായാൽ ശത്രുസേനയുടെ പ്രഥമവേഗം ഹോമിക്കപ്പെട്ടു കഴിയും. സാരബലത്തെ അഗ്രത്തിൽ നിറുത്തിഅനുസാരത്തെ കോടികളിൽ നിറുത്തുകയും, ജഘനത്തിൽ തൃതീയസാരത്തേയും മധയത്തിൽ ഫലഗുബലത്തേയും നിറുത്തുകയും ചെയ്യുന്ന വ്യൂഹം സഹിർണ്ണ( പരവ്യൂഹത്തെ താങ്ങാൻ കെല്പുള്ളത്) ആകുന്നു. വ്യൂഹത്തെ സ്ഥാപിച്ചു കഴിഞ്ഞാൽ പക്ഷങ്ങളിലും കക്ഷങ്ങളിലും ഉരസ്യത്തിലിമുള്ളസൈന്യങ്ങളിൽ ഒന്നിനെകൊണ്ടോ രണ്ടിനെകൊണ്ടോ പ്രഹരിക്കുകയും, ശേഷമുള്ളവയെ കൊണ്ടു പ്രതിഗ്രഹിക്കുക( പരപ്രഹരം തുടങ്ങുക) യും ചെയ്യണം. പരസൈന്യങ്ങളിബലം കുറഞ്ഞോ, ഹസ്ത്യശ്വങ്ങൾ കുറഞ്ഞോ, ദൂഷ്യരായ അമാത്യന്മാരോടുകൂടിയോ, ഉപജാപം ചെയ്യപ്പെട്ടോ ഇരിക്കുന്നതേതോ ആ സൈന്യത്തെ പ്രചുരമായ സാരബലംകൊണ്ടു് അഭിഹനിപ്പൂ; ശത്രുസൈന്യങ്ങളിൽ ഏറ്റവുമധികം സാരവത്തായിട്ടുള്ളതേതോ അതിനെ അതിലിരട്ടി സാരമുള്ള സൈനയത്തെക്കൊണ്ടു് അഭിഹനിപ്പൂ; സ്വസൈന്യങ്ങളിൽ ഏതംഗമാണോ അല്പസാരമായിരിക്കുന്നതു് അതിനെ വളരെ എണ്ണം ചേർത്തു വർദ്ധിപ്പിപ്പൂ.ഏതു ഭാഗത്തു പരസൈന്യങ്ങളിൽ പരഭാഗത്തു ബലം കുറവായോ ഭയമ്മുള്ളതായോ തോന്നുന്നുവോ അതിന്നടുത്തു സ്വസൈന്യത്തെ വ്യൂഹനം ചെയ് വൂ. അഭിസൃതം (നേരിട്ടോടുക), പരുസൃതം( വട്ടം ചുറ്റി ആക്രമിക്കുക), അതിസൃതം( അണി മിറിച്ചോടുക), അപസൃതം( മുൻപോട്ടു ഓടിയ വഴിക്കു തന്നെ പിന്നാക്കം ഓടുക), ഉത്മത്ഥ്യാവധാനം( ശത്രൂബലത്തെ ഭഞ്ജിച്ചു് ഒരുമിച്ചു [ 661 ] ൬൬൧ ൧൫൫-൧൫൭ പ്രകരണങ്ങൾ അഞ്ചാമധ്യായം ചേർന്നു നിൽക്കുക), വലയം ( മറ്റു സൈലികരുടെ ചുറ്റും നിൽക്കുക), ഗോമൂത്രിക( ഗോമൂത്രം പോലെ വക്രഗതിയായി പ്രവർത്തിക്കുക),മണ്ഡലം(ശത്രുസൈന്യത്തിൽ ഒരംശത്തെ ഭേദിച്ച് അതിനെ വളഞ്ഞു നിൽക്കുക), പ്രകീർണ്ണുക(എല്ലാ ഗതിഭേദങ്ങളോടു കൂടി വിക്രമിക്കുക), വ്യാവൃത്തപൃഷ്ഠം (അപസാരം ചെയ്തതിന്നു ശേഷം പിന്നെയും എതിർക്കുക ), അനുവംശം(സ്വസൈന്യവ്യൂഹത്തെ അനുസരിച്ചു നിൽക്കുക), ഭഗ്നങ്ങളായ സ്വസൈന്യങ്ങളുടെ മുന്നിലും പാർശ്വങ്ങളിലും പിന്നിലും ഓടി അവയെ രക്ഷിക്കുക, ഭഗ്നാനുപാതം(ഭഗ്നമായ പരസൈന്യത്തിന്റെ പിന്നാലെ ഓടുക ) എന്നിവയാണു് അശ്വയുദ്ധങ്ങൾ. മേൽപ്പറഞ്ഞവയിൽ പ്രകീർണ്ണികയൊഴികെയുള്ള എല്ലാം ചെയ്യുക, പത്ത്യശ്വരഥഹസ്തികളാകുന്ന ചതുരംഗങ്ങളെ വ്യസ്കങ്ങളായോ സമസ്തങ്ങളായോ ഹനിക്കുക, പക്ഷകക്ഷോരസ്യബലങ്ങളെ ഭഞ്ജനം ചെയ്ക, അവസ്തന്ദം(രന്ധ്രത്തിൽ ആക്രമണം) ചെയ്ക, സൌപ്തികം(സുപ്തവധം ) എന്നിവ ഹസ്തിയുദ്ധങ്ങൾ. മേൽപ്പറഞ്ഞവയിൽ ഉന്മത്ഥ്യാവധാനമൊഴികെയുള്ളതെല്ലാം ചെയ്യുക, സ്വഭബൂമിയിൽവച്ചു അഭിയാനം ( നേരിട്ടെതിർക്കൽ) ചെയ്ക, അപയാനം(ശത്രുവിനെ ആക്രമിച്ചു പിന്തിരിയൽ ) ചെയ്ക, സ്ഥിതയുദ്ധം( അധികനേരം നിന്നിട്ടുള്ള യുദ്ധം) ചെയ്ക, എന്നിവ രഥയുദ്ധങ്ങൾ. സർവ്വദേശങ്ങളിലും സർവ്വകാലങ്ങളിലും ശത്രുവിനെ പ്രഹരിക്കുക, ഉപാംശുദണ്ഡം ചെയ്ക എന്നിവ പത്തിയുദ്ധങ്ങൾ. ഓജമായും യുഗ്മമായും ചമപ്പൂ വ്യൂഹമീവിധം ചതുരംഗങ്ങൾതൻ വൃദ്ധി തുല്യമായി വന്നിടും വിധം. [ 662 ] ൬൬൨ സാംഗ്രാമികം പത്താമധികരണം ഇരുനൂറു ധനുസ്സോളം മുൻ ചെന്നാൽ നിന്നിടൂ നൃപൻ ഭിന്നസൈന്യവ്യൂഹനാർത്ഥം; സൈന്യം കൂടാതെതിർക്കൊലാ. കൊടില്യന്റെ അർത്ഥശാസ്ത്രത്തിൽ, സാംഗ്രാമികമെന്ന പത്താമധികരണത്തിൽ, ബാലഗ്രത്താൽ പക്ഷകക്ഷോരസ്യവ്യൂഹ വിഭാഗം- പത്ത്യശ്വരഥഫസ്തി സാരഫ ഗു ബലവിഭാഗം- പത്ത്യശ്വരഥഫസ്തി യുദ്ധങ്ങൾ എന്ന അഞ്ചാമധ്യായം.‌

ആറാം അധ്യായം ഒരുനൂറ്റയ്മ്പത്തെട്ടും അയമ്പത്തൊമ്പതും പ്രകരണങ്ങൾ ദണ്ഡഭോഗമണ്ഡലാസംഹതവ്യൂഹവ്യൂഹനം, അതിന്നു പ്രതിവ്യൂഹസ്ഥാപനം. പക്ഷങ്ങൾ രണ്ടും, ഉരസ്യവും, പ്രതിഗ്രഹവും(സൈന്യപൃഷ്ഠം) ആയിട്ടാണു് ശുക്രസമ്മതമായ വ്യൂഹവിഭാഗം. പക്ഷങ്ങൾ രണ്ടും, കക്ഷങ്ങൾ രണ്ടും, ഉരസ്യവും, പ്രതിഗ്രഹവുമായിട്ടാകുന്നു ബൃഹസ്പിതിസമ്മതമായ വ്യൂഹവിഭാഗം. രണ്ടുമതങ്ങളിലും, പക്ഷകക്ഷോരസ്യസൈന്യങ്ങളെ വിഭാഗിച്ചു കൊണ്ടു് ദണ്ഡവ്യൂഹം, ഭോഗവ്യൂഹം, മണ്ഡലവ്യൂഹം, അസംഹതവ്യൂഹം എന്നിങ്ങനെ പ്രകൃതിവ്യൂഹങ്ങൾ നിർമ്മിക്കപ്പെടുന്നു. അവയിൽവച്ചു സൈന്യങ്ങളെല്ലാം വിലങ്ങഥിൽ നിൽക്കുന്നതായ വ്യൂഹം ദണ്ഡം (ദണ്ഡം = വിടപോലെ ആകൃതിയുള്ളതു്); എല്ലാസൈന്യങ്ങളും ഒന്നിനൊന്നു പിന്നിലായി നിൽക്കുന്നതു ഭോഗം( ഭോഗം = പാമ്പിന്റെ ഉടൽ പോലെ ആക്രതിയുള്ളതു്); എല്ലാ ഭാഗങ്ങളിലേക്കും അഭിമുഖമാകുമാറു നിൽക്കുന്നതു മണ്ഡ [ 663 ] ൩൬൩ [ 664 ] താൾ:Koudilyande Arthasasthram 1935.pdf/675 [ 665 ] താൾ:Koudilyande Arthasasthram 1935.pdf/676 [ 666 ] താൾ:Koudilyande Arthasasthram 1935.pdf/677 [ 667 ] താൾ:Koudilyande Arthasasthram 1935.pdf/678