താൾ:Koudilyande Arthasasthram 1935.pdf/656

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൫ ൧൫൧-൧൫൨ പ്രകരണങ്ങൾ മൂന്നാമധ്യായം പോകുമ്പോൾ ആ സേനയേയും ഗ്രാസ (ഗജാദിഭോജ്യം) ത്തെയും ആഹാരത്തെയും ശയ്യ്യാസ്തരണത്തെയും അഗ്നിനിധാന (അടുപ്പ)ത്തെയും ധ്വജത്തെയും ആയുധത്തെയും എണ്ണി നോക്കി ശത്രുബലത്തെ അറിയണം. തന്റെ സംഗതിയിൽ അവയെ ഗോപനം ചെയ്കയും വേണം.

    നദീപർവ്വതദുർഗ്ഗങ്ങൾ 
$  സാപസാരപ്രതിഗ്രഹം
    സ്വഭൂമിയിൽത്താൻ പിൻനിർത്തി-
    ച്ചെയ്യവ്വൂ യുദ്ധം നിവേശവും. 

കൌടില്യന്റെ അർത്ഥശാസ്ത്രത്തി,സാംഗ്രാമികമെന്ന പത്താമധികരണത്തിൽ,സ്കന്ധവാരപ്രയാണം- ബല വ്യസനം വസ്കന്ദകാലരക്ഷണം എന്ന രണ്ടാമധ്യായം മൂന്നാം അധ്യായം ഒരുനൂറ്റയമ്പതു മുതൽ അയമ്പത്തിരണ്ടുകൂടി പ്രകരണങ്ങ. കുടയുദ്ധവികല്പങ്ങ, സ്വസൈന്യോത്സാഹനം, സ്വബലാന്യബലവ്യായോഗം. ശത്രുവിനെക്കൾ സൈനശക്തിയേറയും തക്കവിധത്തിൽ ഉപജാപം ചെയ്തും ഋതുവിനു തക്ക വണ്ണമുള്ള ചെയ്തുമിരിക്കുന്ന വിജിഗീഷു സ്വഭൂമിയിൽ (സ്വയോഗ്യമായ ദേശത്തിൽ) പ്രകാശ യുദ്ധം ചെയ്യ്വാൻ പുറപ്പെടണം; ഇതിൽ നിന്നു വിപരീതമായിട്ടുള്ളവൻ കൂട്ടയുദ്ധത്തിന്നുമൊരുങ്ങണം. ബല വ്യസനമുള്ളപ്പോഴും അവസ്തന്ദകാലങ്ങളിലുമോ,

$അപസാരം= തോൽക്കുമ്പോൾ ഓടി രക്ഷപ്പെടാനുള്ള സ്ഥാനം; പ്രതിഗ്രഹം= പരസൈന്യത്തെ പിടിപ്പാനുള്ള സ്ഥാനാ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/656&oldid=162488" എന്ന താളിൽനിന്ന് ശേഖരിച്ചത്