താൾ:Koudilyande Arthasasthram 1935.pdf/657

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൬ സാംഗ്രാമികം പത്താമധികരണം താൻ സ്വഭൂമിയിലും പരൻ അഭൂമിയിലും സ്ഥിതി ചെയ്യുമ്പോഴോ വിജിഗീഷു ശത്രുവിന അഭിഹനിപ്പൂ; സ്വഭൂമിസ്ഥിതനായ അവന്റെ പ്രകൃതികളെ സ്വാധീനിച്ചോ, ദൂഷ്യാമിത്രാടവീബങ്ങൾ മുഖേന തനിക്കു തോല്മ ഭവിച്ചതായിത്തോന്നിച്ച് വിഭൂമിയിൽ പ്രാപ്പിച്ചോ അഭിഹനിപ്പൂ; സംഹതമായി നിൽക്കുന്ന ശത്രുസൈന്യത്തെ ഗജങ്ങളെ കൊണ്ടു ഭേദിപ്പിപ്പൂ. തനിക്കു തോല്മ പിണഞ്ഞതായിദ്ധരിച്ചു ശത്രു സൈന്യം ഭേദിച്ചു ചിന്നി ചിതറിയാൽ അതിനെ വിജിഗീഷുവിന്റെ സൈന്യം ഭേദിഇളകി പിൻ തിരിഞ്ഞക്കാതെ പ്രതിനിവർത്തിച്ചുഹനിപ്പൂ; മുൻ ഭാഗത്തു അഭിഹനിച്ചതിനാൽ ഇളകി പിൻ തിരിഞ്ഞ പര സൈന്യത്തെ തന്റെ ആനകളെകൊണ്ടും കുതിരകളെ കൊണ്ടു പ്രഷ്ഠഭാഗത്ത് അഭിഹനിപ്പൂ; പ്രഷ്ഠഭാഗത്തു അഭിഹനിച്ചതിനാൽ ഇളകി വിമുഖമായി തീർന്ന പരസൈന്യത്തെ തന്റെ സാരസൈന്യത്തെകൊണ്ട് മുൻഭാഗത്തും പിൻഭാഗത്തും അഭിഹനിപ്പൂ; ഇവയെ കൊണ്ടു പാർശ്വങ്ങളിലുള്ള അഭിഘാതങ്ങളേയും പറഞ്ഞുകഴിഞ്ഞൂ. ശത്രുപൿത്തിൽ എവിടെയാണോ ദൂഷ്യരും ശക്തികുറഞ്ഞവരുമായ സൈന്യങ്ങളുള്ളതു അവിടെ അഭിഹനിപ്പൂ. പിൻബാഗത്തു വിഷമ ഭൂമിയാണെങ്കിൽ മുൻഭാഗത്തും, ഒരു പാർശ്വത്തിൽ വിഷമഭൂമിയാണെങ്കിൽ മറു പാർശ്വത്തിലും അഭിഹനിപ്പൂ.

ആഗ്യം ദൂഷ്യസൈന്യങ്ങളെ കൊണ്ടു യുദ്ധം ചെയ്യിച്ചിട്ട്, ശത്രു ശ്രാന്തനായെന്നു കണ്ടാൽ വിജഗീഷു അശ്രാന്തനായിട്ട് അവനെ അഭിഹനിപ്പൂ. അഥവാ ദൂഷ്യസൈന്യം മുഖേന തനിക്കു തോല്മ പിണഞ്ഞതായി തോന്നിച്ചു്"നാം ജയിച്ചൂ" എന്നു വിശ്വസിച്ച ശത്രുവിനെ അവിശ്വസ്തനായ വിജിഗീഷു സത്രത്തെ (ഗൂഢസഞ്ചാര


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/657&oldid=162489" എന്ന താളിൽനിന്ന് ശേഖരിച്ചത്