താൾ:Koudilyande Arthasasthram 1935.pdf/658

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൭ ൧൫൧-൧൫൨ പ്രകരണങ്ങൾ മൂന്നാമധ്യായം സ്ഥാനത്തെ) ആശ്രയിച്ചു് അഭിഹനിപ്പൂ. വണിക്സംഘങ്ങളേയും വ്രജങ്ങളേയും സ്കന്ധാവാരത്തേയും വഴിപോലെ സംരക്ഷി

ക്കുന്നതിൽ പരന്മാരുടെ കൊള്ളകൊണ്ട് പ്രമത്തനായിട്ടുള്ള ശത്രുവിനെ വിജിഗീഷൂഅപ്രമത്തനായിട്ട് അഭിഹനിപ്പൂ. അഥവാ ശക്തി കുറഞ്ഞ സൈനികരൊക്കൊണ്ടു് ശക്തികൂടിയ സൈനികരെ മറിച്ചുനിറുത്തി പരസൈന്യത്തിലുൾപ്പുക്കു സത്രുവിന്റെ വീരന്മാരെ ഹനിപ്പൂ. ഗോഗ്രഹണം ചെസ്തോ ശ്വാപദങ്ങളെ വധിച്ചോ ശത്രു പക്ഷത്തിലെ വീരന്മാരെ ആകർഷിച്ചു വിജിഗീഷു സത്രച്ഛന്നനായിരുന്ന് ആഭിഹനിക്കുകയും ചെയ് വൂ. രാത്രിയിൽ ശത്രു സൈന്യങ്ങളെ അവസ്കന്ദം(ആക്രമണം) ചെയ്തുറക്കൊഴിച്ചു്പകൽ അവർ നിദ്രാക്ലാന്തരായി കിടന്നുറങ്ങുമ്പോൾ അഭിഹനിപ്പൂ. രാത്രിയിൽ കാൽക്കു ചർമ്മ കോശം(തോൽപ്പട്ട) കെട്ടിയ ഗജങ്ങളെ കൊണ്ടു സൌപ്തികം (സുപ്തവധം)ചെയ്യിപ്പൂ. പൂർവ്വാഹ്നത്തിലുള്ള സന്നാഹം കൊണ്ടു തളർന്നിരിക്കുന്ന ശത്രുസൈന്യത്തെ അപരാഹ്നതിൽ അഭിഹനിപ്പൂ. ഉണങ്ങിയ തോൽകൊണ്ടു വൃത്തശർക്കര (വൃത്താകാരമായ കല്ല്) യുടെ ആ ക്രതിയിലുള്ള ഉണ്ടകൾ ഉള്ളിൽ നിറച്ചുണ്ടാക്കിയ സഞ്ചികൾ "വിറളി" യുള്ള ഗോക്കളുടേയും മഹഷങ്ങളുടേ ഒട്ടകങ്ങളുടേയും കഴുത്തിൽക്കെട്ടി വിട്ടു ശത്രുവിന്റെ ആനകളേയും കുതിരകളേയും ചെറുപ്പിച്ച് അണി മുറിച്ചോടിക്കുകയും വിജിഗീഷുവിന്റെ സൈന്യം ഭേദിക്കാതെ നിന്നു ശത്രുസൈന്യത്തെ ഹനിക്കുകയും ചെയ്യ് വൂ. സൂരയ്യന്നോ കൊടുങ്കാറ്റിന്നോ അഭിമുഖമായി നിൽക്കുമ്പോൾ സർവ്വസൈന്യത്തേയും അഭിഹനിപ്പൂ. ധാന്വനം (മരുദുർഗ്ഗം), വനം(വനദുർഗ്ഗം), സങ്കട പ്രദേശം, പവ്വതം, കുണ്ടുപ്രദേശം, വിഷമപ്രദേശം, തോണി, ഗോവ്രജം, ശകടവ്യൂഹം. മഞ്ഞ്, ഇരുട്ടുള്ള രാത്രി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/658&oldid=162490" എന്ന താളിൽനിന്ന് ശേഖരിച്ചത്