താൾ:Koudilyande Arthasasthram 1935.pdf/653

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൨ സാംഗ്രാമികം പത്താമധികരണം നിവേശങ്ങളെ (വഴിത്താവളങ്ങൾ) യും അവയിലെ സ്ഥാനാസനഗമനകാലങ്ങളേയും മുൻകൂട്ടി പരിഗണിച്ചിട്ടുവേണം യാത്രപുറപ്പെടുവാൻ. ആവശ്യമുള്ളതിലിരട്ടി ഭക്ഷ്യപദാർത്ഥങ്ങളും ഉപകരണങ്ങളും കൂടെ കൊണ്ടു പോകണം. അതിന്നു കഴിവിലല്ലെങ്കിൽ അവ സൈന്യങ്ങളുടെ കയ്യിൽ ഏല്പിക്കയോ, അന്തരങ്ങളിൽ (ഇടകളിൽ) ശേഖരിക്കുകയോ ചെയ്യണം. മുമ്പിൽ നായകൻ, മധ്യത്തിൽ കളത്രവും സ്വാമിയും, പാർശ്വങ്ങളിൽ കുതിരകളും ബാഹൂത്സാരന്മാരും (അംഗരക്ഷകന്മാർ), ചക്രാന്തങ്ങളിൽ (വ്യൂഹത്തിന്റെ അറ്റങ്ങളിൽ) ആനകൾ, സർവ്വഭാഗങ്ങളിലും പ്രസാരവൃദ്ധി- ഇങ്ങനെയാണ് യാത്രയുടെ ക്രമം. വനത്തിൽനിന്നു കിട്ടുന്ന ഉപജീവനദ്രവ്യം പ്രസാരം; സ്വദേശത്തുനിന്നു കൊണ്ടുവരുന്ന ഉപജീവനദ്രവ്യം വീവധം; മിത്രസൈന്യം ആ സാരം. സ്വഭൂമിയിലൂടെ യാനംചെയ്യണം. എന്തുകൊണ്ടെന്നാൽ, സ്വഭൂമിയിൽ സ്ഥിതിചെയ്യുന്നവർ അഭൂമിഷ്ഠനമാർക്ക് (അനനുഗുണഭൂമിയിൽ നിൽക്കുന്നവർക്കു) പ്രതിലോമന്മാരായിരിക്കും. ദിവസം ഒരു യോജനവീതമുള്ള ഗതിഅധമ; ഒന്നരയോജന മധ്യമ; രണ്ടു യോജന ഉത്തമ. ഇത്ര യോജനവീതമാണു് ഗതി എന്നു മുൻകൂട്ടി സംഭാവനം ചെയ്യണം. സേനയുടെ പിൻഭാഗത്തു സേനാപതി യഥാക്രമം യാനംചെയ്യണം. മുമ്പിൽ അഭ്യാഘാതത്തിന്റെ (ആക്രമണം) ശങ്കയുള്ളപ്പോൾ മകരവ്യൂഹമായും, പിന്നിൽ ശങ്കയുള്ളപ്പോൾ ശകടവ്യൂഹമായും, പാർശ്വങ്ങളിൽ ശങ്കയുള്ളപ്പോൾ വജ്ര

അടവീസൈന്യം എന്നിങ്ങനെ ആറുവിധമുള്ള സൈന്യങ്ങൾക്കു് ഓരോന്നിന്നും പദികൻ, സേനാപതി, നായകൻ എന്നു മൂമ്മൂന്നു നേതാക്കന്മാർ ഉണ്ടാകയാൽ ആകെ പതിനെട്ടു വർഗ്ഗങ്ങൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/653&oldid=162485" എന്ന താളിൽനിന്ന് ശേഖരിച്ചത്