താൾ:Koudilyande Arthasasthram 1935.pdf/661

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫ഠ സാംഗ്രാമികം പത്താമധികരണം യതായി അവരുടെ പുരുഷൻമാർരാജാവിനോടു പറവൂ. സത്രി,തച്ചൻ, മൌഹൂർത്തികൻ എന്നിവർ സ്വകത്മങ്ങൾക്കു സിദ്ധിയും ശത്രുകർമ്മങ്ങൾക്ക് അസിദ്ധിയും സംഭവിക്കുന്നതായി രാജാവിനോട പറവൂ. സേനാപതി സൈന്യങ്ങളെ അർത്ഥമാനങ്ങളെ കൊണ്ടു് പൂജിച്ചു ഇങ്ങനെ പറവൂ:- "രാജാവിനെ (ശത്രുവിനെ) കൊന്നാൽ നൂറായിരം; സേനാപതിയേയും കുമാരനയെയും കൊന്നാൽ അയമ്പതിനായിരം;പ്രവീരന്മാരിൽ വച്ചു മുഖ്യനായകനെ കൊന്നാൽ പതിനായിരം; ആനയേയോ രഥത്തേയോ വധിച്ചാൽ അയ്യായിരം; കുതിരയെ കൊന്നാൽ ആയിരം; കാലാൾപ്പടയിലെ മുഖ്യ നായകനെ കൊന്നാൽ നൂറുപണം; ഒരുത്തന്റെ തലയെടുത്തു കൊണ്ടുവന്നാൽ ഇരുപതുപണം. ഇതിന്നുപുറമെ അവർക്കുള്ള ഭോഗം( ചെലവും ശമ്പളവും) ഇരട്ടിച്ചു കൊടുക്കുന്നതും, അവരവർ പിടിച്ചെടുക്കുന്നതിനെ അവരവർ എടുത്തു കൊൾവാൻ അനുവധിക്കുന്നതുമാണു്." ഈ ആജ്ഞയെ ദശവർഗ്ഗാധിപതികൾ സൈനികന്മാരുടെ ഇടയിൽ അറിയിക്കുകയും ചെയ് വൂ. ചികിത്സകന്മാർ ശസ്ത്രങ്ങളും യന്ത്രങ്ങളും മരുന്നുകളും എണ്ണയും വസ്ത്രവും കൈയ്യിലെടുത്തും, സ്ത്രീകൾ അന്നപാനോപകരണങ്ങളേന്തിയും, പുരുഷന്മാർക്കു് ഉദ്ധർഷണം വരത്തക്ക വാക്കുകൾ പറഞ്ഞും കൊണ്ടു പൃഷ്ടഭാഗത്തിങ്കൽ സ്ഥിതി ചെയ് വൂ. [ ഇങ്ങനെ സ്വസൈന്യോത്സഹനം.].

സൈന്യങ്ങളെ തെക്കോട്ടു മുഖമാകാതേയും സൂരയ്യൻ പൃഷ്ടത്തിലാകുമാറും കാറ്റിന്നനുകൂലമായും സ്വഭൂമിയിൽ സേവനം ചെയ് വൂ. പരഭൂമിവ്യൂഹത്തിങ്കൽ അശ്വങ്ങളെ ഓടിക്കുകയും ചെയ് വൂ. എവിടെ അധികനേരം നിൽക്കുകയോ പൊടുന്നനവെ ഓടുകയോ വേണ്ടതായും നിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/661&oldid=162493" എന്ന താളിൽനിന്ന് ശേഖരിച്ചത്