താൾ:Koudilyande Arthasasthram 1935.pdf/665

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫൪ സാംഗ്രാമികം പത്താമധികരണം റഞ്ഞവരെ അനുസരിക്കുക, ഓടുന്നവരെ പിൻതുടരുക, ചിന്നിചിതറിയ സേനയെ കൂട്ടിച്ചേർക്കുക എന്നിവ അശ്വകർമ്മങ്ങൾ. മുൻഭാഗത്തെതിർക്കുക, അസംസ്കൃത ളായ വഴിയും വാസസ്ഥാനവും കടവും നേരെയാക്കുക, പാർശ്വങ്ങളെകാക്കുക, വെള്ളമിറങ്ങിക്കടക്കുക, സ്ഥാനവും ഗമനവും അവതര​ണവും ചെയ്ക, വിഷമ സ്ഥലത്തും സംബാധസ്ഥലത്തും പ്രവേശിക്കുക, തീ വയ്ക്കുകയും കെടുത്തുകയും ചെയ്ക, ഏകാംഗവിജയം ( ഒരേ സേനാംഗംകൊണ്ടു ജയിക്കുക), ഭിന്നങ്ങളായ സൈന്യങ്ങളെ സന്ധാനം ചെയ്ക, അഭിന്നങ്ങളായവയെ ഭേദിക്കുക, വ്യസനത്തിങ്കൽ രക്ഷിക്കുക, അഭിഘാതം ചെയ്ക, ഭയപ്പെടുത്തുക, ത്രാസനം ചെയ്ക, സൈന്യത്തിന്നു് ഔദാരയ്യം(മഹത്ത്വം) വരുത്തുക, പിടിക്കുക, വിട൭വിക്കുക, മതിലും ഗോപുരവും അട്ടാലകവും പിളർക്കുക, കോശത്തെ ചുമക്കുക എന്നിവ ഹസ്തികർമ്മങ്ങൾ. സ്വസൈന്യത്തെ രക്ഷിക്കുക, ചതുരംഗസേനയുടെ ആക്രമണത്തെ തടുക്കുക, യുദ്ധത്തിൽ ഗ്രഹിപ്പിക്കുകയും മോചിപ്പിക്കുകയും ചെയ്ക, ഭിന്നസന്ധാനം,അഭിന്നഭേദനം,ത്രാസനം, ഔദാരയ്യം, എന്നിവ ചെയ്ക, ഭയങ്കരമായഘോഷമുണ്ടാക്കുക എന്നിവ രഥകർമ്മങ്ങൾ. എല്ലാ ദേശങ്ങളിലും കാലങ്ങളിലും ആയുധം വഹിക്കുക യുദ്ധം ചെയ്ക എന്നിവ രഥകർമ്മങ്ങൾ.

ശിബിരം(സേനാനി വേശം), മാർഗ്ഗം, സേതു, കിണറു്, തീർത്ഥം(കടവ്)എന്നിവയുടെ ശോധനകർമ്മം (ശുചീകരണം) യന്ത്രങ്ങൾ, ആയുധങ്ങൾ, ആവരണങ്ങൾ, ഉപകരണങ്ങൾ , ഗ്രാസം എന്നിവയെ വഹിക്കുക, യുദ്ദഭൂമിയിൽ നിന്നു് ആയുധങ്ങളേയും ആവരണങ്ങളേയും പ്രതിവിദ്ധന്മാരെയും (പരുക്കേറ്റ വരെ) നീക്കം ചെയ്ക എന്നിവ വിഷ്ടികർമ്മങ്ങൾ (കർമ്മകരന്മാരുടെ പണികൾ ).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/665&oldid=162497" എന്ന താളിൽനിന്ന് ശേഖരിച്ചത്