൬൫൬ സാംഗ്രാമികം പത്താമധികരണം തിന്റെ ദ്വിഗുണമോ ത്രിഗുണമോ ഇടവിട്ടും അവയെ നിറുത്താവുന്നതാണു്. അങ്ങനെ ചെയ്താൽ യഥാ സുഖമായും തിരക്കുകൂടാതേയും നിന്നു് യുദ്ധം ചെയ്യും. അഞ്ചുത്നി ഒരു ധനുസ്സ്; ഓരോ ധനുസ്സ് അ കുലംവിട്ട് അശ്വത്തേയും, അയ്യഞ്ചു ധനുസ്സകലംവിട്ടു രഥത്തേയും ഹസ്തിയേയും നിറുത്തൂ. പക്ഷം, കക്ഷം, ഉരസ്യം എന്നിവയ്ക്ക തമ്മിൽ അനീകസന്ധി ( സൈന്യാന്തരാളം) അഞ്ചു ധനുസ്സുവീതമായിരിക്കണം. ശത്രുസൈന്യത്തിലെ ഓരോ അശ്വത്തിന്നു മുമ്മൂന്നും ഓരോ രഥത്തിനും ഹസ്തിക്കും പതിനഞ്ചും വീതം പുരുഷന്മാരും അയ്യഞ്ച് അശ്വങ്ങളും പ്രതിയോദ്ധാക്കൾ ( എതിർത്തു യുദ്ധം ചെയ്യുന്നവർ) ഉണ്ടായിരിക്കണം. സ്വസൈന്യത്തിലെ അശ്വം, റഥം, ഹസ്തി എന്നിവയ്ക്കു് അത്രതന്നെ(അയ്യഞ്ചു വീതം) പാദഗോപന്മാരും (പിൻകാക്കുന്നവർ) ഉണ്ടായിരിക്കേണം. മുമ്മൂന്നു ചേർന്നു മൂന്നുകൂട്ടം (ഒമ്പതു) രഥങ്ങളെഉരസ്യമായിട്ടു നിറുത്തൂ. അത്രത്തന്നെ രഥങ്ങൾ ഊ രണ്ടു പുറങ്ങളിലും കക്ഷമായും പക്ഷമായും സ്ഥാപിപ്പൂ. ഇങ്ങനെ ചെയ്യ്താൽ ഒരു വ്യൂഹത്തിൽ നാല്പത്തഞ്ചു രഥങ്ങൾ ഉണ്ടായിരിക്കും; ഇരുനൂറ്റിരുപത്തഞ്ചു അശ്വങ്ങളും, അറുന്നൂറ്റെഴുപത്തഞ്ചു പുരുഷന്മാരും പ്രതിയോദ്ധാക്കളായ് ഉണ്ടായിരിക്കും; അശ്വങ്ങളുടേയും രഥങ്ങളുടേയും ഹസ്തങ്ങളുടേയും പാദഗോപന്മാരായും അത്രതന്നെ പുരുഷന്മാരുണ്ടായിരിക്കും.
ഇങ്ങനെയാണ് സമവ്യൂഹം. ഇതിൽ ഈ രണ്ടു രഥങ്ങൾ വീതം കൂടുതലായി ഇരുപത്തൊന്നു രഥമാകുന്നതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.