താൾ:Koudilyande Arthasasthram 1935.pdf/668

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫൭ അഞ്ചാമധ്യായം വരെ കൂട്ടിയാൽ ഓജങ്ങൾ(ഒറ്റ) ആയിട്ട് പത്തു സമവ്യൂഹപ്രകൃതികൾ വരും * പക്ഷത്തിലും കക്ഷത്തിലും ഉരസ്യത്തിലുമുള്ള സേനാംഗങ്ങളുടെ സംഖ്യ വിഷമമായി വന്നാൽ വിഷമവ്യൂഹം അതിലും ഇരുപത്തൊന്നു രതം തികയുവോളം ഈ രണ്ടു രഥം വീതം വർദ്ധിപ്പിച്ചിട്ട് ഓജങ്ങളായ പത്തു വിഷമവ്യൂഹ പ്രകൃതികൾ ഭവിക്കും. മേൽ പ്രകാരം വ്യുഹനം ചെയ്തു ശേഷമുള്ള സൈന്യത്തെ ആവാപമാക്കി നിറുത്തണം. വ്യൂഹനം കഴിഞ്ഞു ശേഷമുള്ള രഥങ്ങളെ മൂന്നായി ഭാഗിച്ചു രണ്ടു ഭാഗങ്ങളെ അംഗങ്ങളിൽ( മുന്നിലും പിന്നി കോടികളിൽ) ആവാപം ചെയ് വൂ; ശേഷം ഒരു ഭാഗത്തെ ഉരസ്യമായി സ്ഥാപിക്കുകയും ചെയ് വൂ. എന്നാൽ രഥങ്ങളെ ആവാപം ചെയ്യുന്നതു്, എത്ര പഥങ്ങൾ വ്യൂഹനം ചെയ്യപ്പെട്ടിട്ടുണ്ടോഅതിൽ മൂന്നിലൊരംശം കുറവായിട്ടേ പാടുള്ളൂ. ഇതുകൊണ്ട് ഹസ്തികളുടേയും അശ്വങ്ങളുടേയും ആവാപവും പറയപ്പെട്ടു. എത്ര സൈന്യത്തെ ആവാപം ചെയ്താൽ അശ്വങ്ങൾക്കും രഥങ്ങൾക്കും ഹസ്തങ്ങൾക്കും യുദ്ധം ചയ്യുന്നതിൽ സംബാധം വരികയില്ലയോ അത്ര സൈന്യത്തെ ആവാപം ചെയ്യാവുന്നതാണു്. ആവാപമെന്നാൽ ദന്ഡബാഹുല്യം (അവശിഷ്ട സൈന്യത്തെ വ്യൂഹത്തിൽ പ്രക്ഷേപിച്ചു് വ്യൂഹസൈന്യത്തെ പെരുക്കുക) ആകുന്നു; പത്തികളെ മാത്രം പ്രക്ഷപി

  • മുമ്മൂന്നായിട്ടുള്ളതിൽ ഈ രണ്ടു കൂടുതലായി കൂട്ടിയാൽ അഞ്ചു വീതം, ഏഴു വീതം, ഒമ്പതു വീതം, പതിനൊന്നു വീതം, പതിമൂന്നു വീതം, പതിനഞ്ചു വീതം, പതിനേഴു വീതം, പത്തൊമ്പതു വീതം, ഇരുപത്തൊന്നു വീതം എന്നിങ്ങനെ വർദ്ധിപ്പിച്ചിട്ട് ഒമ്പതു വിധവും വർദ്ധിപ്പിക്കാതെ കണ്ട് ഒരു വിധവും കൂടി ആകെ ഒറ്റപ്പെട്ടു പത്തു സമവ്യൂഹങ്ങൾ വരുമെന്ന് സാരം.

83*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/668&oldid=162500" എന്ന താളിൽനിന്ന് ശേഖരിച്ചത്