താൾ:Koudilyande Arthasasthram 1935.pdf/671

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬ഠ സാംഗ്രാമികം പത്താമധികരണം മുൻപിൽ സ്ഥാപിക്കേണ്ടതാണു്. ഇങ്ങനെ എല്ലാവിധം സൈന്യങ്ങളുടേയും ഉപയോഗത്തെ ഊഹിക്കണം. ഫല്ഗുസൈന്യത്തെ അഗ്രങ്ങളിൽ നിറുത്തു്ന്നതായാൽ ശത്രുസേനയുടെ പ്രഥമവേഗം ഹോമിക്കപ്പെട്ടു കഴിയും. സാരബലത്തെ അഗ്രത്തിൽ നിറുത്തിഅനുസാരത്തെ കോടികളിൽ നിറുത്തുകയും, ജഘനത്തിൽ തൃതീയസാരത്തേയും മധയത്തിൽ ഫലഗുബലത്തേയും നിറുത്തുകയും ചെയ്യുന്ന വ്യൂഹം സഹിർണ്ണ( പരവ്യൂഹത്തെ താങ്ങാൻ കെല്പുള്ളത്) ആകുന്നു. വ്യൂഹത്തെ സ്ഥാപിച്ചു കഴിഞ്ഞാൽ പക്ഷങ്ങളിലും കക്ഷങ്ങളിലും ഉരസ്യത്തിലിമുള്ളസൈന്യങ്ങളിൽ ഒന്നിനെകൊണ്ടോ രണ്ടിനെകൊണ്ടോ പ്രഹരിക്കുകയും, ശേഷമുള്ളവയെ കൊണ്ടു പ്രതിഗ്രഹിക്കുക( പരപ്രഹരം തുടങ്ങുക) യും ചെയ്യണം. പരസൈന്യങ്ങളിബലം കുറഞ്ഞോ, ഹസ്ത്യശ്വങ്ങൾ കുറഞ്ഞോ, ദൂഷ്യരായ അമാത്യന്മാരോടുകൂടിയോ, ഉപജാപം ചെയ്യപ്പെട്ടോ ഇരിക്കുന്നതേതോ ആ സൈന്യത്തെ പ്രചുരമായ സാരബലംകൊണ്ടു് അഭിഹനിപ്പൂ; ശത്രുസൈന്യങ്ങളിൽ ഏറ്റവുമധികം സാരവത്തായിട്ടുള്ളതേതോ അതിനെ അതിലിരട്ടി സാരമുള്ള സൈനയത്തെക്കൊണ്ടു് അഭിഹനിപ്പൂ; സ്വസൈന്യങ്ങളിൽ ഏതംഗമാണോ അല്പസാരമായിരിക്കുന്നതു് അതിനെ വളരെ എണ്ണം ചേർത്തു വർദ്ധിപ്പിപ്പൂ.ഏതു ഭാഗത്തു പരസൈന്യങ്ങളിൽ പരഭാഗത്തു ബലം കുറവായോ ഭയമ്മുള്ളതായോ തോന്നുന്നുവോ അതിന്നടുത്തു സ്വസൈന്യത്തെ വ്യൂഹനം ചെയ് വൂ.

അഭിസൃതം (നേരിട്ടോടുക), പരുസൃതം( വട്ടം ചുറ്റി ആക്രമിക്കുക), അതിസൃതം( അണി മിറിച്ചോടുക), അപസൃതം( മുൻപോട്ടു ഓടിയ വഴിക്കു തന്നെ പിന്നാക്കം ഓടുക), ഉത്മത്ഥ്യാവധാനം( ശത്രൂബലത്തെ ഭഞ്ജിച്ചു് ഒരുമിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/671&oldid=162503" എന്ന താളിൽനിന്ന് ശേഖരിച്ചത്