താൾ:Koudilyande Arthasasthram 1935.pdf/670

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫൯ ൧൫൫-൧൫൭ പ്രകരണങ്ങൾ അഞ്ചാമധ്യായം നുസരിച്ചു ഭേദപ്പെടുത്തിയോ ദ്വ്യംഗഭലവിഭാഗം( രണ്ടു സേനാംഗങ്ങളെ ചേർത്തുള്ള മിശ്രവ്യൂഹം) ചെയ്യേണ്ടതാണു്. ഇതുകൊണ്ടു മൂന്നുസേനാംഗങ്ങളെ ചേർത്തുള്ള മിശ്രവ്യൂഹവും പറയപ്പെട്ടു. [ ഇങ്ങനെ ബലാഗ്രത്താൽ പക്ഷകക്ഷോരസ്യാവ്യൂഹ വിഭാഗം] ദണ്ഡസമ്പത്തു് * ഉണ്ടായിരിക്കുകയാണ് പദാതികളുടെ സാരബലത്വം. അസ്തികൾക്കും അശ്വങ്ങൾക്കുമാകട്ടെ വിശേഷമുണ്ട്. കുലം, ജാതി, സത്ത്വം( ധൈരയ്യം), വയ:സ്ഥത( യൌവനം), പ്രാണം( ദേഹബലം), ദേഹത്തിന്റെ വലുപ്പം, വേഗം, തേജസ്സ് ( പരാക്രമം), ശില്പം(അഭ്യാസം), , സ്ഥൈർയ്യം, ഉദഗ്രത ( തലയെടുപ്പ്), വിധേയത്വം, സുല്ലക്ഷണത്വം , സുചേഷ്ടിതത്വം എന്നിവയാലാണു അവയ്ക്കു സാരബലത്ത്വം പരിഗണിക്കുന്നത്.$ പത്തി, അശ്വം, രഥം, ഹസ്തി എന്നിവയിൽ വച്ചു സാര ബലമായിട്ടുള്ളവരെ മൂന്നിലൊരു ഭാഗം ഉരസ്യത്തിലും, ശേഷം രണ്ടു ഭാഗങ്ങൾ രണ്ടു പുറത്തുമുള്ള കക്ഷത്തിലും പക്ഷത്തിലും സ്ഥാപിക്കണം. അനുസാരം( സാരബലത്തേക്കാൾ ഗുണം കുറഞ്ഞത്) ആയ പത്ത്യശ്വരഥ ഹസ്തികളെ അനുലോമമായിട്ടു ( സാര ബലത്തിന്റെ പിന്നിലായിട്ടു) സ്താപിക്കണം. തൃതീയസാരം ( മൂന്നാംതരം) ആയവയെ പ്രതിലോമമായിട്ടു(സാരബലത്തിന്റെ മുൻപിൽ) സ്ഥാപിക്കണം. ഫല്ഗുവായ (എല്ലാറ്റിലും ഗുണം കുറഞ്ഞ) സൈന്യത്തെയാകട്ടെ തൃതീയസാരത്തിന്റെയും

  • ദണ്ഡാസമ്പത്തിനെക്കുറിച്ചും ആറാമധികരണം ഒന്നാമധ്യായത്തിൽ " പിതൃ താമഹം" ഇത്യാദിയായി പറഞ്ഞിട്ടുണ്ട്.

$ ഇവിടെ രഥങ്ങളുടെ സാര ബലത്വം പറയപ്പെട്ടിട്ടില്ല. അതു നേതാവിന്റെയും അശ്വങ്ങളുടേയും അവസ്ഥപേലെയായിരിക്കുന്നതിനാൽ പത്ത്യശ്വങ്ങളുടേതിനെ പറഞ്ഞതുകൊമ്ടു തന്നെ ഉക്തരായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/670&oldid=162502" എന്ന താളിൽനിന്ന് ശേഖരിച്ചത്