സാംഗ്രാമികം. പത്താമധികരണം. ഒന്നാം അധ്യായം.
ഒരുനൂറ്റിനാല്പത്തേഴാം പ്രകരണം. സ്കന്ധാവാരവിനിവേശം *
വാസ്തുശാസ്ത്രപ്രകാരം പ്രശസ്തമായിട്ടുള്ള വാസ്തുവിൽ (ഭൂമിയിൽ) നായകൻ (സേനാപതി), വർദ്ധകി (തച്ചൻ), മൌഹൂർത്തികൻ എന്നിവർ ചേർന്ന് സ്കന്ധാവാരം പണിയിക്കണം. അതു വൃത്തമായോ, ദീർഗ്ഘമായോ, ചതുരശ്രമായോ, ഭൂസ്ഥിതിയനുസരിച്ചു് മറ്റുവിധത്തിലായോ ഇരിക്കണം. നാലു ദ്വാരങ്ങളോടും ആറു വഴികളോടും ഒമ്പതു ഖണ്ഡങ്ങളോടും കൂടിയതുമായിരിക്കണം. ശത്രുഭയമോ അധികകാലത്തെ താമസമോ ഉള്ളപക്ഷം കിടങ്ങും വപ്രവും മതിലും ഗോപുരവും അട്ടാലകവുമുള്ളതായിട്ടുവേണം സ്കന്ധാവാരം നിർമ്മിക്കുവാൻ. മധ്യമത്തിന്റെ (വാസ്തുഹൃദയത്തിന്റെ) വടക്കുള്ള നവഭാഗത്തിൽ നൂറുധനുസ്സു നീളവും അതിൽ പകുതി വിസ്താരവുമുള്ളതായിട്ടു രാജവാസ്തുനിവേശവും (രാജാവിന്നിരിപ്പാനുള്ള സ്ഥാനം) അതിന്റെ പടിഞ്ഞാറു ഭാഗത്തു് അന്തഃപുരവും സ്ഥാപിക്കണം. അന്തഃപുരസമീപത്തിൽ അന്തർവ്വമശികസൈന്യത്തിന്റെ നിവേശസ്ഥാനമായിരിക്കണം. രാജവാസ്തുകത്തിന്റെ പുരോഭാഗത്തിൽ ഉപസ്ഥാനവും (രാജാവിനെ കാണ്മാൻ വരുന്നവർക്കിരിപ്പാനുള്ള സ്ഥാനം) ദക്ഷിണഭാഗത്തു കോശഗൃഹം, ശാസനഗൃഹം (ശാസനലേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.