താൾ:Koudilyande Arthasasthram 1935.pdf/662

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫൧ ൧൫൧- ൧൫൨ പ്രകരണങ്ങൾ മൂന്നാമധ്യായം ക്കുവൻ സ്ഥലസൌകരയ്യം കുറവായുമിരിക്കുന്നുവോ അവിടെ അധിക നേരം നിൽക്കുകയോ പൊടുന്നനവെ ഓടുകയോ ചെയ്യുന്നവൻ ശത്രുവിനാൽ ജയിക്കപ്പെടും. ഇതിന്നു വിപരീതമായിട്ടു നിൽക്കുകയും ഓടുകും ചെയ്യുന്നവൻ ജയിക്കും. സ്വഭൂമി, വിഷമഭൂമി, വ്യാമിശ്രഭൂമി എന്നിങ്ങനെ മുൻപിലും പാർശ്വങ്ങളിലും പിൻപിലുള്ള ഭൂമിയെ അറിയെണ്ടതൈണു്. സമഭൂമിയിൽ ദണ്ഡഭവ്യൂഹങ്ങളും, മന്ഡലവ്യൂഹങ്ങളും വിഷമഭൂമിയിൽ ഭോഗവ്യൂഹങ്ങളും അസംഹതവ്യൂഹങ്ങളും, വ്യാമിശ്രഭൂമിയിൽ വിഷമവ്യൂഹങ്ങളും ചമപ്പൂ. ശത്രു തന്നെക്കാൾ ബലമേറിയവനെങ്കിൽ അവനെ ഭഞ്ജിച്ചിട്ടു് സന്ധിചെയ് വാൻ അപേക്ഷിച്ചു. സമബലനായിട്ടുള്ള ശത്രു ഇങ്ങോട്ടു യാചിച്ചാൽ അവനോടു സന്ധിചെയ് വൂ; ബലം കുറഞ്ഞവനെ പിന്നെയും അഭിഹനിക്കയും ചെയ് വൂ. എന്നാൽ, ബലം കുറഞ്ഞവനെങ്കിലും സ്വബൂമിയിൽ സ്ഥിതി ചെയ്യുന്നവനോ ജീവനിൽ കൊതിയില്ലാത്തവനോ ആയവനെ അബിഹനിക്കരുതു്. തോറ്റു വീണ്ടുമെതിർക്കുന്നോൻ, ജീവിതത്തിൽ നിരാശനും അധാരയ്യരാകുമതിനാൽ പീഡിപ്പിക്കൊല്ല ഭഗ്നനെ.

കൌടില്യന്റെ അർത്ഥശാസ്ത്രത്തി, സാംഗ്രാമികമെന്ന പത്താമധികരണത്തിൽ, കൂടയുദ്ധവികല്പങ്ങൾ- സ്വസൈന്യോത്സാഹനം- സ്വബലാന്യ ബലവ്യായോഗം എന്ന മൂന്നാമധ്യായം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/662&oldid=162494" എന്ന താളിൽനിന്ന് ശേഖരിച്ചത്