കൗടില്യന്റെ അർത്ഥശാസ്ത്രം/ഒമ്പതാമധികരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൗടില്യന്റെ അർത്ഥശാസ്ത്രം
അഭിയാസൃൽകർമ്മം - ഒമ്പതാമധികരണം

[ 601 ]


               അഭിയാസൃൽകർമ്മം. ഒമ്പതാമധികരണം.
                         -----
                      ഒന്നാം അധ്യായം.
                         ----

ഒരുനൂറ്റ മുപ്പത്തഞ്ചും മുപ്പത്താറും പ്രകരണങ്ങൾ.ശക്തിദേശകാലബലാബലജ്ഞാനം , യാത്രാകാലങ്ങൾ. വിജിഗീഷു തന്റെയും ശത്രുവിന്റെയും ശക്തി , ദേശം , കാലം , യാത്രാകാലം ,ബലസമുത്ഥാനകാലം ( പട [ 602 ] താൾ:Koudilyande Arthasasthram 1935.pdf/613 [ 603 ] താൾ:Koudilyande Arthasasthram 1935.pdf/614 [ 604 ] താൾ:Koudilyande Arthasasthram 1935.pdf/615 [ 605 ] താൾ:Koudilyande Arthasasthram 1935.pdf/616 [ 606 ] താൾ:Koudilyande Arthasasthram 1935.pdf/617 [ 607 ] താൾ:Koudilyande Arthasasthram 1935.pdf/618 [ 608 ] താൾ:Koudilyande Arthasasthram 1935.pdf/619 [ 609 ] താൾ:Koudilyande Arthasasthram 1935.pdf/620 [ 610 ] താൾ:Koudilyande Arthasasthram 1935.pdf/621 [ 611 ] താൾ:Koudilyande Arthasasthram 1935.pdf/622 [ 612 ] താൾ:Koudilyande Arthasasthram 1935.pdf/623 [ 613 ] താൾ:Koudilyande Arthasasthram 1935.pdf/624 [ 614 ] താൾ:Koudilyande Arthasasthram 1935.pdf/625 [ 615 ] താൾ:Koudilyande Arthasasthram 1935.pdf/626 [ 616 ] താൾ:Koudilyande Arthasasthram 1935.pdf/627 [ 617 ] താൾ:Koudilyande Arthasasthram 1935.pdf/628 [ 618 ] താൾ:Koudilyande Arthasasthram 1935.pdf/629 [ 619 ] താൾ:Koudilyande Arthasasthram 1935.pdf/630 [ 620 ] താൾ:Koudilyande Arthasasthram 1935.pdf/631 [ 621 ] താൾ:Koudilyande Arthasasthram 1935.pdf/632 [ 622 ] താൾ:Koudilyande Arthasasthram 1935.pdf/633 [ 623 ] ൬൨൩ ==ഒരു നൂറ്റിനാല്പത്തിമൂന്നാം പ്രകരണം == അഞ്ചാമധ്യായം യോഗിപ്പൂ. അവരുടെ ശൌചത്തെയും യാമർത്ഥ്യത്തെയും കാരണമായിപ്പറഞ്ഞോ വ്യസനാഭ്യുദയങ്ങളെ അപേക്ഷിച്ചോ പ്രതിപൂജിക്കുകയെന്ന നിലയിൽ ദാനം പ്രയോഗിപ്പൂ; മിത്രവ്യഞ്ജനനായ ഗൂഢപുരുഷൻ "നിങ്ങളുടെ ഉള്ളറിവാൻവേണ്ടി രാജാവു നിങ്ങളെ പരീക്ഷിക്കും. ഉള്ള് അദ്ദേഹത്തോടു പറയണം" എന്നു പറകയോ, "ഇന്നിന്നവർ നിങ്ങളെപ്പറ്റി രാജാവിന്റെ മുമ്പിൽ ഉപജാപം ചെയ്യുന്നുണ്ടു്"എന്നു പറഞ്ഞു് അവരെ തമ്മിൽത്തമ്മിൽ ഭേദിപ്പിക്കുകയോ ആകുന്ന ഭേദം പ്രയോഗിപ്പൂ; ദാണ്ഡകർമ്മികത്തിൽ പറഞ്ഞദണ്ഡവും പ്രയോഗിപ്പൂ. ഇപ്പറഞ്ഞ നാലാപത്തുകളിലുംവച്ചു് ആഭ്യന്തരമായിട്ടുള്ളതിനെത്തന്നെയാണ് ആദ്യം തീർക്കോണ്ടതു്. അഭ്യന്തരകോപം അഹിഭയമാകയാൽ ബാഹ്യകോപത്തെക്കാളധികം ചീത്തയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.

ഈയാപത്തുകളിൽ പൂർവ്വം പൂർവ്വം ചൊന്നതു ലഘ്വിയാം; ബലവൽകൃതയെന്നാകിൽ ഗുർവ്വി, ലഘ്വി മറിച്ചുമാം.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അഭിയാസ്യൽകർമ്മമെ ന്നഒമ്പതാമധികരണത്തിൽ,ബാഹ്യാഭ്യന്തരാപ ത്തുകൾ എന്ന അഞ്ചമദ്ധ്യായം. [ 624 ] ആറാം അധ്യായം


ഒരുനൂറ്റിനാല്പത്തിനാലാം പ്രകാരണം. ദൂഷ്യശത്രുസംയുക്താപത്തുകൾ ദൂഷ്യന്മാരിൽനിന്നു മാത്രമുണ്ടായവയും ശത്രുക്കളിൽ നിന്നു മാത്രമുണ്ടായവയുമെന്ന രണ്ടു വിധം ആപത്തുകൾ ശുദ്ധകൾ (കലർപ്പില്ലാത്തവ) ആകുന്നു. ദൂഷ്യശുദ്ധയായ ആപത്തിൽ പൌരന്മാരിലോ ജാന പദന്മാരില്ലോ ദണ്ഡമൊഴികെയുള്ള ഉപായങ്ങളെ പ്രയോഗിപ്പൂ. ദണ്ഡം മഹാജനങ്ങളിൽ പ്രയോഗിപ്പാൻ പ്രയോസമാണു; പ്രയോഗിച്ചാലും അത് ഉദ്ദേശിച്ച കാര്യം സാധിപ്പിക്കുകയില്ല; മറ്റു വല്ല അനർത്ഥവും ഉണ്ടാക്കിത്തീർക്കുകയും ചെയ്യും. അവരുടെ മുഖ്യന്മാരിലാകട്ടേ, ദാണ്ഡകർമ്മകത്തിൽ പറഞ്ഞതുപോലെ പ്രവൃത്തിക്കണം. ശത്രുശുദ്ധയായ ആപത്തിൽ ശത്രം, അവന്റെ പ്രധാനൻ (മന്ത്രി), കാര്യൻ (അമാത്യൻ), പ്രധാനകാര്യന്മാർ രണ്ടുപേരും എന്നിവർ സംബന്ധിച്ചിരിക്കുമ്പോൾ ക്രമത്തിൽ സാമാദികളെക്കൊണ്ടു് സിദ്ധി (പ്രതികാരം) ചെയ്യണം. പ്രധാനന്റെ സിദ്ധി മന്ത്രികളെ ആശ്രയിച്ചും, യത്തന്റെ (കാര്യന്റെ) സിദ്ധി മന്ത്രികളെ ആശ്രയിച്ചും, പ്രധാനകാര്യന്മാരിരുവും കൂടിയതിന്റെ സിദ്ധി സ്വാമിപ്രധാനന്മാർ രണ്ടുഃപരെയും ആശ്രയിച്ചുമിരിക്കുന്നു.*

 • ശത്രുപ്രയുക്താപത്തിൽ സാമം, പ്രധാനപ്രയുക്താപത്തിൽ ദാനം, കാര്യപ്രയുക്താപത്തിൽ ഭേദം, ഉഭയപ്രയുക്താപത്തിൽ ദണ്ഡം എന്നിവ പ്രയോഗിക്കണം. പ്രധാനന്നുള്ള പ്രതികാരം സ്വാമിയിലും, കാര്യന്നുള്ളതു പ്രധാനനിലും. പ്രധാനകാര്യന്മാർക്കിവേർക്കും കൂടിയുള്ളത് സ്വാമിപ്രധാനന്മാരിരുവരിലും കൂടിയും പ്രയോഗിക്കണം; എന്നു സാരം. [ 625 ] ൬൨൫

ഒരുനൂറ്റിനാല്പത്തിനാലാം പ്രകരണം ആറാമധ്യായം ദൂഷ്യരും അദൂഷ്യരും കൂടിച്ചേർന്നുണ്ടാക്കുന്ന ആപത്തു് ആമിശ്രമാകുന്നു. ആമിശ്രാപത്തിൽ അദൂഷ്യനിലാണ് പ്രതിവിധി ചെയ്യേണ്ടതു്. എന്തുകൊണ്ടെന്നാൽ, ആലം ബനമില്ലെന്നു വന്നാൽ ആലംബിക്കുന്നവനം ഉണ്ടാകയില്ല. മിത്രവും ശത്രുവും കുടിച്ചേർന്നുണ്ടാക്കുന്ന ആപത്തു പരമിശ്രം (ശത്രുമിശ്രം). പരമിശ്രാപത്തിന്നു മിത്രത്തിലാണ് പ്രതിവിധി പ്രയോഗിക്കേണ്ടതു്. മിത്രം മുഖേനയായാൽ പ്രതിവിധി എളുപ്പത്തിൽ ചെയ്പാൻ കഴിയും; ശത്രുവ വഴിക്കാൻ അങ്ങനെയല്ല. മീത്രം സന്ധിയെ ഇച്ഛിക്കാത്തപക്ഷം വീണ്ടു വീണ്ടും ഉപജാപം ചെയ്തു സത്രികളെക്കൊണ്ടു മിത്രത്തെ അമിത്രങ്കൽനിന്നു ഭേദിപ്പിച്ചു വശത്താക്കണം. മിത്രം, അമിത്രൻ എന്നീ ക്രമത്തിലുള്ള രാജസംഘത്തിന്റെ അവസാനത്തിൽ നിൽക്കുന്നതാരോ അവനെ വശീകരിക്കണം. അന്തത്തിൽ നിക്കുന്നവന് വശഗനായാൽ മധ്യസ്ഥായികൾ തമ്മിൽത്തമ്മിൽ ഭേദിക്കുന്നതാണ്. ഇതുപോലെ മധ്യത്തിൽ നിൽക്കുന്നവനെ വശപ്പെടുത്തുകയും ചെയ്യാം. മധ്യസ്ഥായി വശഗനായാൽ അന്തസ്ഥായികൾ യോജിച്ചിരിക്കുകയില്ല. എങ്ങനെ ചെയ്താലാണോ മിത്രശത്രുക്കൾക്ക് ആശ്രയഭേദം വരിക അങ്ങനെയുള്ള ഉപായങ്ങളെ പ്രയോഗിക്കണം. ധാർമ്മികനായവനെ, അവന്റെ ജാതിയേയും കുലത്തേയും ശ്രുതത്തേയും വൃത്തത്തേയും പറ്റി സ്തുതിക്കുകയോ അവന്റെയും തന്റെയും പൂര്യന്മാർക്കുണ്ടായിരുന്ന സംബന്ധത്തെയും അവർ ത്രികാലങ്ങളിലും ചെയ്തിരുന്ന ഉപകാരത്തേയും അപകാരാഭാവത്തേയും പ്രസ്താവിക്കുകയോ ചെയ്തു സാമംകൊണ്ടു സമാധാനിപ്പിപ്പൂ. ഉത്സാഹം ക്ഷയിച്ചവൻ, വിഗ്രഹംകൊണ്ടു ക്ഷീണിച്ചവൻ, ഉപായം മുട്ടി 79* [ 626 ] ൬൨൬ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം യവൻ, ക്ഷയവ്യയങ്ങളും പ്രവാസവും കാരണം സന്തപ്തനായവൻ, ശൌചവാനായ അന്യനെ മിത്രമായി ലഭിപ്പാനിച്ഛിക്കുന്നവൻ, അന്യങ്കൽനിന്നു ശങ്കിക്കുന്നവൻ, മൈത്രിയെ സർവ്വപ്രധാനമായികരുതുന്നവൻ, കല്യാണബുദ്ധിയായവൻ എന്നിങ്ങനെയുള്ളവരെ സാമംകൊണ്ടു സാധിപ്പിക്കേണ്ടതാണു്. ലുബ്നനോ ക്ഷീണനോ ആയവനെ തപസ്വികൾ, മുഖ്യന്മാർ എന്നിവരെ അവസ്ഥാപനംചെയ്തു (ഉറപ്പായികൊടുത്തു്) ദാനംകൊണ്ടു സാധിപ്പിക്കണം. ദാനം അഞ്ചുവിധമാകുന്നു. ദേയവിസർഗ്ഗം (തരേണ്ടതിനെ വിട്ടുകൊടുക്കുക),ഗൃഹീതാനുവർത്തനം (മുൻപു ദാനംചെയ്തതിനെ അനുവർത്തിക്കുക), സ്വദ്രവ്യത്തെ പുതുതായി ദാനംചെയ്ക, പരദ്രവ്യങ്ങളിൽ സ്വയംഗ്രാഹപ്രദാനം (ബലാൻക്കാരേണ പിടിച്ചെടുക്കുവാനുവദിക്കുക) എന്നിങ്ങനെയാണ് ദാനകർമ്മം. തമ്മിൽത്തമ്മിൽ ദ്വേഷശങ്കയോ വൈരശങ്കയോ ഭൂമിഹരണശങ്കയോ ഉള്ളവരെ അവയ്ലേതെങ്കിലും ഒന്നുല ചെയ്തോ, ഭീരുവായവനെ പ്രതിഹനിക്കുമെന്നു ഭയപ്പെടുത്തിയോ, "നിന്നോടു സന്ധിചെയ്തിട്ടുള്ള ഇവൻ നിന്നിൽ അഭിയോഗം പ്രവൃത്തിക്കും. ഇവന്റെ മിത്രം മറ്റൊരു സന്ധി ചെയ്വാനായി അയയ്ക്കപ്പെട്ടിരിക്കുന്നു. ആ സന്ധിയിൽ നിന്നെ ഉൾപ്പെടുത്തിയിട്ടില്ല" എന്നു പറഞ്ഞോ ഭേദിപ്പിക്കണം. ആർക്കു സ്വദേശത്തിൽനിന്നോ അന്യദേശത്തിൽനിന്നോ രത്നാദികളും പണ്യദ്രവ്യങ്ങളും വരുന്നുണ്ടോ അവന്നു് അവയെല്ലാം യാതവ്യങ്കൽനിന്നു (വിജിഗീഷുവിന്റെ ശത്രുവിൽനിന്നു) വന്നവയാണെന്നു സത്രികൾ നാട്ടിൽ പ്രസി‌ദ്ധമാക്കിപ്പൂ. ഈ വ്യാജവൃത്താന്തം പരന്നു കഴിഞ്ഞാൽ, അഭിവ്യക്തമുഖേന "ഇതാ ഞാൻ അങ്ങയ്ക്കു് [ 627 ] ഒരുനൂറ്റിനാല്പത്തിനാലാം പ്രകരണം നൂറാമന്യായം പണ്യം അല്ലെങ്കിൽ പണ്യാഗാരം അയച്ചിരിക്കുന്നു. എന്റെ ശത്രുവിന്നു സാഹായ്യകരികളായ സാമവായികന്മാരുടെ നേരെ യുദ്ധത്തിന്നൊരുങ്ങുകയോ അഥവാ അവിടെ നിന്നു അപസരിക്കുകയോ ചെയ്താലും. അവയിലൊന്നു ചെയ്തതിന്നുമേൽ പണശേഷം (നിശ്ചിതസംഖ്യയുടെബാക്കി)എത്തിച്ചുകൊള്ളാം" എന്നൊരു കൂടലേഖ്യം അയപ്പൂ. അതിന്നുശേഷം സത്രികൾ ഈ എഴുത്തു വിജീഗീഷുവിന്റെ ശത്രുവിനാൽ അയയ്ക്കപ്പെട്ടതാണെന്നു സാമവായികന്മാരെ ഗ്രഹിപ്പിച്ചു് അവരെക്കൊണ്ടു് എഴുത്തു പിടിച്ചുപറിപ്പിക്കുകയും ചെയ്വൂ. അഥാവാ,ശത്രുവിന്റെ വകയെന്നു പ്രഖ്യാതമായ ഒരു പണ്യവസ്തു ആരുമറിയാതെകണ്ടു് വിജിഗീഷുവിന്റെ കയ്യിൽ എത്തണം; അതിനെ അദ്ദേഹത്തിന്റെ വൈദേഹകവ്യഞ്ജനന്മാർ ശത്രുവിന്റെ മുഖ്യന്മാരിൽ വിക്രയം ചെയ്യിപ്പൂ. പിന്നെ സത്രികൾ "ഇതാ ഇന്ന പണ്യദ്രവ്യം ശത്രു അയച്ചിരിക്കുന്നു" എന്നു പരന്മാരെ ഗ്രഹിപ്പിക്കുകയും ചെയ്പവൂ.അല്ലെങ്കിൽ മഹാപരാധന്മാരായ അമാത്യന്മാരെ അർത്ഥമാനങ്ങളെക്കൊണ്ടു വശീകരിച്ചു ശസ്ത്രവിഷാഗ്നികളോടുകൂടി ശത്രുവിങ്കൽ പ്രണിധാനംചെയ്വൂ. പിന്നെ ഒരമാത്യനെ സ്വസമീപത്തുനിന്നു തള്ളി ശത്രുവിന്റെ അടുക്കൽ അയയ്ക്കുകയും അവന്റെ ഭാര്യാപുത്രന്മാരെ ഉപഗ്രഹിച്ചു രാജാവ് രാത്രിയിൽ അമാത്യനെക്കൊല്ലിച്ചു എന്നു പ്രസിദ്ധമാക്കിക്കുകയും ചെയ്വൂ. അനന്താരം ആദ്യം നീക്കംചെയ്യപ്പെട്ട അമാത്യൻ ശേഷമുള്ള അമാത്യന്മാരേയും ഓരോരുത്തരെയായി ശത്രുവിന്റെ മുമ്പിൽ വരുത്തൂ. പറഞ്ഞതുപോലെ ചെയ്യുമെങ്കിൽ അവരെ പിടിപ്പിക്കരുത്; ചെയ്പാൻ കഴിവില്ലെങ്കിൽ പിടിപ്പിക്കണം. ശത്രുവിന്റെ വിശ്വസ്തതയിലിരിക്കുന്ന അമാത്യൻ അവന്റെ മുഖ്യങ്കൽനിന്നു ആത്മാവിനെ രക്ഷിക്കേണ്ടതാണെന്നു പറവൂ. അനന്ത [ 628 ] ൬൨൮ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം രം അമുഖ്യനെ നശിപ്പിക്കുവാനായി മുഖ്യന്ന് അയച്ചതായ ശത്രുവിന്റെ കൂടലേഖ്യം ഉഭയവേതനൻ ഗ്രഹിപ്പിക്കുകയും ചെയ്വൂ. അഥവാ ഉത്സാഹശക്തിയുള്ള ഒരാക്കു "അവന്റെ രാജ്യം പിടിക്കുക; നാം തമ്മിലുള്ള സന്ധി മുൻപത്തേപ്പോലെ തന്നെയിരിക്കും" എന്ന ഒരു കൂടലേഖ്യം അയ്യ്ക്കുകയും, പിന്നെ സത്രികൾ ആയതു മറ്റുള്ളപരിൽ ഗ്രഹിപ്പിക്കുകയും ചെയ്വൂ. അഥവാ സത്രികൾ മറ്റു സാമവായികന്മാരിൽ മൈത്രിയെ പ്രകാശിപ്പിച്ചുംകൊണ്ട് ഒരു സാമവായികന്റെ സ്ക്കന്ധാവാരത്തേയൊ വീവധത്തേയൊ സുഹൃൽബലത്തേയോ ഹനിക്കയും, അവനെ "നിന്നെ ഇവർ നശിപ്പിക്കുവാനാണ് നോക്കുന്നത്" എന്ന് ഉപജാപം ചെയ്കയും ചെയ്വു. അതുമല്ലെങ്കിൽ സാമവായികന്മാരിൽ ഒരുവന്റെ ഒരു വീരപുരുഷനോ ആനയോ കുതിരയോ തനിയെ മൃതിപ്പെടുകയൊഗൂഢപുരുഷന്മാരാൽ കൊല്ലപ്പെടുകയോ അപഹരിക്കപ്പെടുകയൊ ചെയ്യുമ്പോൾ അദ്ദേഹത്തോടു സത്രികൾ അതു സാമവായികന്മാർ തന്നെ കൊലചെയ്തതാണെന്നു പറവൂ. പിന്നെ ആ വധാപരാധം ആരോപിക്കപ്പെട്ടവന്ന് "ഇനിയും ചെയ്യുക; അതിന്നുമേൽ പണശേഷം തന്നുകൊള്ളാം" എന്നു കൂടലേഖ്യം അയയ്ക്കുകയും അതിനെ ഉഭയവേതനന്മാരായ ചാരന്മാർ ഗ്രഹിപ്പിക്കുകയും ചെയ്വൂ. ഈപകപ്രയോഗങ്ങളെക്കൊണ്ടു് സാമവായികന്മാർ തമ്മിൽത്തമ്മിൽ ഭിന്നന്മാകുമ്പോൾ വിജിഗീഷു അവരിലൊരുവനെ വശപ്പെടുത്തണം. ഇതിനെപ്പറഞ്ഞതുകൊണ്ടു് സേനാപതി, കുമാരൻ, ദണ്ഡചാരികൾ (സേനാനായകന്മാർ) എന്നിവരിൽ ചെയ്യേണ്ടുന്ന ഭേദനവും പറഞ്ഞുകഴിഞ്ഞു. സംഘവൃത്താധികരണത്തിൽ പറയുന്നതായ ഭേദനത്തേയും പ്രയോഗിക്കാവുന്നതാണു്- ഇങ്ങനെ ഭേദകർമ്മാം. തീക്ഷ്ണനോ (ഏറ്റവും അമർഷമുള്ളവൻ) വിക്രമിയോ [ 629 ] ൩൨൯ ഒരുന്നൂറ്റിനാല്പത്തിനാലാം പ്രകരണം ആറാമധ്യായം വ്യസനിയോ ആയ ഒരു സ്ഥിതശത്രുവിനെ (ദുർഗ്ഗത്തിൽ ഇരിക്കുന്ന ശത്രുവിനെ ) ഗൂഢപുരുഷന്മാർ ഒത്തൊരുമിച്ചോ ,സൗകര്യമനുസരിച്ച് അവരിൽ ഒരുവൻ തനിച്ചോ ശസ്ത്രാഗ്നിവിഷങ്ങളെക്കൊണ്ടു നിഗ്രഹിപ്പൂ. തീക്ഷ്ണനായ ഒരു ഗൂഢപുരുഷൻ തന്നെ ശസ്ത്രാഗ്നിവിഷങ്ങളെക്കൊണ്ടു് എല്ലാവരും കൂടിച്ചെയ്യേണ്ടതായ കർമ്മത്തെയോ അതിലും മേലെയുള്ള കർമ്മത്തെയൊ ചെയ് വാൻ ശക്തനാകുന്നതാണ് - ഇങ്ങനെ ഉപായചതുർവർഗ്ഗം. (ഉപായങ്ങൾ നാലു കൂട്ടം.) മേൽപ്പറഞ്ഞ ഉപായങ്ങളിൽ മുൻപുമുൻപുള്ളതു പിൻപുപിൻപുള്ളതിനെ അപേക്ഷിച്ചു ലഘിഷ്ഠമാകുന്നു. എങ്ങനെയെന്നാൽ : - സാമം ഏകഗുണം ; ദാനം സഹിതമാകയാൽ ദ്വിഗുണവും , ഭേദം സാമദാനപൂർവ്വമാകയാൽ ത്രിഗുണവും , ദണ്ഡം സാമദാനഭേദപൂർവ്വമാകയാൽ ചതുർഗ്ഗുണവുമാകുന്നു.

      വിജിഗീഷുവിനോട് അഭിയോഗത്തിന്നൊരുങ്ങി പുറപ്പെട്ടിരിക്കുന്ന മിത്രാമിത്രന്മാരിൽ ചെയ്യേണ്ടുന്ന ഉപായ പ്രയോഗമാണ് മേൽപ്പറഞ്ഞത്. അവർ ഒരുങ്ങിപ്പുറപ്പെടാതെ സ്വസ്വഭൂമികളിൽ സ്ഥിതി ചെയ്യുമ്പോഴും ഈ ഉപായങ്ങളെത്തന്നെ പ്രയോഗിക്കണം.വിശേഷിച്ചും സ്വഭൂമികളിൽ സ്ഥിതി ചെയ്യുന്ന അവരിൽ ഒരുവന്റെ അടുക്കൽ വിജിഗീഷു മറ്റുള്ളവരറിയാതെ വിലയേറിയ രത്നാദികളോടുംകൂടി ദൂതമുഖ്യന്മാരെ പലപ്പോഴും അയപ്പൂ. അവർ അവനെ സന്ധിചെയ്യുന്നതിലോ പരഹിംസചെയ്യുന്നതിലോ ഏർപ്പെടുത്തിപ്പാൻ ശ്രമിപ്പൂ. അതിനു സമ്മതിക്കാത്തപക്ഷം അവർ "നാം തമ്മിൽ സന്ധി ചെയ്തുകഴിഞ്ഞു " എന്നു കളവായിപ്പറയുകയും ആ വിവരം ഉഭയവേതനന്മാർ മറ്റുള്ള മിത്രമിത്രന്മാരിൽ പരത്തി "നിങ്ങളുടെ കൂട്ടത്തിലുള്ള ഈ രാജാവ് ദുഷ്ടനാണ് " എന്നു ബോധിപ്പിക്കുകയും ചെയ് വൂ. അഥവാ അവരിൽ ആർക്ക് ആരെ [ 630 ] ൬൩൦

അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം ക്കുറിച്ചു ഭയമോ വൈരമോ ദ്വേഷമോ ഉണ്ടോ അവവനെ "ഇവൻ നിന്റെ ശത്രുവിനോടു സന്ധിചെയ്യുന്നു; നിന്നെ ഇവൻ തീർച്ചയായും വഞ്ചിക്കും; അതിനാൽ അതിവേഗത്തിൽ വിജിഗീഷുവിനോടു സന്ധിചെയ്തു ഇവനെ നിഗ്രഹിപ്പാൻ യത്നിക്കുക" എന്നു പറഞ്ഞു മറ്റവരിൽ നിന്നു ഭേദിപ്പിപ്പൂ. അല്ലെങ്കിൽ കന്യകാദാനാദാനങ്ങളെക്കൊണ്ടു സംബന്ധമുളവാക്കി മുൻപു അസംയുക്തന്മാരായിരുന്നവരെ മറ്റുള്ളവരിൽനിന്നു ഭേദിപ്പിപ്പൂ. സാമന്തൻ, ആടവികൻ, തൽക്കുലീനൻ, അവരുദ്ധൻ എന്നിവരെക്കൊണ്ട് അവരുടെ രാജ്യത്തെയോ വണിക്സംഘങ്ങളെയോ വ്രജങ്ങളെയോ അടവികളെയോ സഹായസൈന്യത്തെയോ നശിപ്പിക്കുകയും, പരസ്പരാപാശ്രയരായ ജാതി സംഘങ്ങൾ അവരെ ഛിദ്രം നോക്കി പ്രഹരിക്കുകയും, ഗൂഢപുരുഷന്മാർ അവരെ അഗ്നിവിഷങ്ങളെക്കൊണ്ടു വധിക്കുകയും ചെയ്വു.

പരമിശ്രവിപത്തിങ്കൽ വിതംസഗില* തുല്യമായ് യോഗത്താൽ വിശ്വാസിപ്പിച്ചു കൊൽവൂ പരരെ, നൽകിയും.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അഭിയാസ്യൽകർമ്മമെന്ന ഒമ്പതാമധികരണത്തിൽ, ദൃഷ്യസത്രുസംയുക്താപത്തുകൾ എന്ന ആറാമധ്യായം.

 • വിതംസമെന്നാൽ പക്ഷികളുടെ ചിത്രത്തോടുകൂടിയ ആച്ഛാദനപടം. ഗിലം ഭക്ഷ്യം. ഇവയേക്കൊണ്ടു ഗൂഢമായി പക്ഷികളെ പിടിക്കുന്നതു പോലെ ചെയ്യേണമെന്നു സാരം. [ 631 ] ഏഴാം അധ്യായം.

ഒരുനൂറ്റില്പത്തഞ്ചു നാല്പത്താറും പ്രകരണങ്ങ. അർത്ഥാനർത്ഥസംശയയുക്താപത്തുക, അവയുടെ ഉപായവികല്പസിദ്ധികൾ. കാമം തുടങ്ങിയുള്ള ഉത്സേകം (ദോഷം) അഭ്യന്തര പ്രകൃതികളെ കോപിപ്പിക്കും; അപനയം ബാഹ്യപ്രകൃതികളേയും കോപിപ്പിക്കും. അതു രണ്ടു (കാമാദിയും അപനയവും) അസുരന്മാർക്കു ചേർന്ന വൃത്തിയാകുന്നു. അവയാലുണ്ടായ സ്വജനവികാരമാകുന്ന കോപം ശത്രുക്കൾക്കു വൃദ്ധിവരുവാൻ കാരണങ്ങളുള്ളപ്പോൾ ആപദർത്ഥം, അനർത്ഥം, സംശയം എന്നിവയായിപ്പരിണമിക്കുന്നു. യാതൊരർത്ഥം തന്റെ കയ്യിൽ എത്താതെകണ്ടു് ശത്രുവിന്നു വൃദ്ധിയെച്ചെയ്കയോ, കയ്യിൽക്കിട്ടിയാൽത്തന്നെ പരന്മാർക്കു വീണ്ടെടുക്കത്തതാകയോ, സമ്പാദിക്കുന്ന സമയത്തു് അതിയായ ക്ഷയവ്യയങ്ങളെ ഉണ്ടാക്കുകയോ ചെയ്യുന്നുവോ അതു് ആപദർത്ഥം. എങ്ങനെയെന്നാ:- സാമന്തന്മാർക്ക് ആമിഷമായിട്ടുള്ള ലാഭം, സാമന്തന്മാരുടെ വ്യസനത്തിൽക്കിട്ടിയ ലാഭം,. സ്വതെ തനിക്കു കിട്ടേണ്ടതും ശത്രുപ്രർത്ഥിതവുമായ ലാഭം, പശ്ചാൽകോപത്താലോ പാർഷ്ണിഗ്രാഹനാലോ ബാധിതമായ പുരസ്താല്ലാഭം, മിത്രോച്ഛേദത്താലോ സന്ധിലംഘനത്താലോ രാജമണ്ഡലത്തിന്നു വിരുദ്ധമായ ലാഭം എന്നിങ്ങനെയുള്ള ലാഭം ആ പദർത്ഥമാകുന്നു. സ്വജനത്തിങ്കൽനിന്നോ പരങ്കൽനിന്നോ ഉള്ള ഭയോൽപത്തി അനർത്ഥം. അവയിൽവച്ചു് "അർത്ഥമോ അല്ലയോ" എന്നും, "അനർത്ഥമോ അല്ലയോ" എന്നു, "അർത്ഥമോ അനർത്ഥ [ 632 ] ൬൩൨ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം മോ" എന്നു, "അനർത്ഥമോ അർത്ഥമോ" എന്നു സംശയമുളവാക്കുന്നതു സംശയം. ശത്രുവിന്റെ മിത്രത്തെ ആവാഹിക്കുന്നതു് അർത്ഥമോ അല്ലയോ എന്ന സംശയം. ശത്രുസൈന്യത്തെ അർത്ഥമാനങ്ങളെക്കൊണ്ടു് ആവാഹിക്കുന്നതു് അനർത്ഥമോ അല്ലയോ എന്ന സംശയം. ബലവാനായ സാമന്തനോടുകൂടിയ ഭൂമിയെ ആദാനം ചെയ്യുന്നതു് അർത്ഥമോ അനർത്ഥമോ എന്ന സംശയം. ജ്യായാനോടുകൂടിച്ചേർന്നു യാനം ചെയ്യുന്നതു് അനർത്ഥമോ അർത്ഥമോ എന്ന സംശയം. അവയിൽവച്ചു് അർത്ഥസംശയത്തെ (അർത്ഥമാത്രവിഷയവും അനർത്ഥസ്പർശമില്ലാത്തതുമായ സംശയത്തെ) അംഗീകരിക്കാവുന്നതാണ്. അർത്ഥനുബന്ധം (പിന്നീടു അർത്ഥമുളവാക്കുന്നതു്) ആയ അർത്ഥം, അനുബന്ധമൊന്നുമില്ലാത്തതായ അർത്ഥം, അനർത്ഥാനുബന്ധം (പിന്നീട് അനർത്ഥത്തെ ഉണ്ടാക്കുന്നതു്) ആയ അർത്ഥം, അർത്ഥാരബന്ധമായ അനർത്ഥം, അനുബന്ധമൊന്നുമില്ലാത്ത അനർത്ഥം, അനർത്ഥാനുബന്ധമായ അനർത്ഥം ഇങ്ങനെ അനുബന്ധഷഡ്വർഗ്ഗം. ശത്രുവിനെ ഉച്ഛേദിച്ചു പാർഷ്ണിഗ്രാഹനെയും ഉച്ഛേദിക്കുന്നത് അർത്ഥാനുബന്ധമായ അർത്ഥം; ഉദാസീനനോടും ധനം വാങ്ങി അവന്നു സൈന്യസാഹായ്യം ചെയ്യുന്നത് അനുബന്ധമില്ലാത്തതായ അർത്ഥം; ശത്രുവിന്ന് അന്തരുച്ഛേദനം (അന്തർന്നാശനം) ചെയ്യുന്നത് അനർത്ഥാനുബന്ധമായ അർത്ഥം; ശത്രുവിന്റെ പ്രതിവേശന്നു ധനംകൊണ്ടും സൈന്യംകൊണ്ടും ഉപകരിക്കുന്നത് അർത്ഥാനുബന്ധമായ അനർത്ഥം; ശക്തിഹീനനായിട്ടുള്ളവനെ ധനാദികളേക്കൊണ്ടു പ്രോത്സാഹിപ്പിച്ചു പിന്നീടതിൽനിന്നു പിന്തിരിക്കുന്നത് അനുബന്ധരഹിതമായ അനർത്ഥം; ശക്തിയേറിയവനെ പറഞ്ഞു പുറപ്പെടുവിച്ചിട്ടു പിന്നീടു [ 633 ] ൬൩൩ ൧൪൫-൧൪൬ പ്രകരണങ്ങൾ ഏഴാമധ്യായം പിന്തിരിക്കുന്നതു് അനർത്ഥാനുബന്ധമായ അനർത്ഥം. ഇവയിൽ മുൻപുമുൻപു പറഞ്ഞവ പിൻപുപിൻപു പറഞ്ഞവയേക്കാൾ അംഗീകരിക്കുന്നതിന്നു കൊള്ളാവുന്നവയാണു്- ഇങ്ങനെ കാര്യാവസ്ഥാപനം. നാലുഭാഗങ്ങളിനിന്നും ഒരേ സമയത്തു് ഉണ്ടാകുന്ന അർത്ഥാൽപത്തി സമന്തതോർത്ഥയായ ആപത്താകുന്നു; അതുതന്നെ പാർഷ്ണിഗ്രാഹനാ. വിരോനിക്കപ്പെട്ടതാകിൽ സമന്തതോത്ഥസംശയയാകും. അവ രണ്ടിലും മിത്രം (പുരസ്താന്മിത്രം), ആക്രന്ദൻ (പൃഷുമിത്രം) എന്നിവരോടു സന്ധിചെയ്കയാണു സിദ്ധി. നാലുഭാഗത്തും ശത്രുക്കളിൽനിന്നുള്ള ഭഃയാൽപത്തി സമന്തതോനർത്ഥയായ ആപത്ത്; അതുതന്നെ മിത്രത്താൽ വിരോധിതമാകിൽ സമന്തതോനർത്ഥസംശയയാകും. അവ രണ്ടിലും ചല ശത്രുവിനോടും ആകൃന്ദനോടും സന്ധിചെയ്കയാണ് സിദ്ധി. പരമിശ്രാപത്തിങ്കൽ പറയപ്പെട്ട പ്രതീകാരവും ഇവയിൽ ചെയ്യാവുന്നതാന്നു്. രണ്ടുഭാഗത്തുനിന്നും ലാഭം വരുന്നതു് ഉഭയതോർത്ഥയായ ആപത്താകുന്നു. അതിങ്കലും സമന്തതോർത്ഥാപത്തിങ്കലും ഏതു ഭാഗത്തുനിന്നു കിട്ടുന്ന അർത്ഥമാണോ ലാഭഗുണങ്ങളോടുകൂടിയിരിക്കുന്നതു് ആ അർത്ഥത്തെ സമ്പാദിക്കുന്നതിന്നു പോകണം. ലാഭഗുണം തുല്യമാണെങ്കിൽ അവയിൽ ഏതർത്ഥമാണോ പ്രധാനവും സന്നികൃഷ്ടവും കാലാതിക്രമത്തെസ്സഹിക്കാത്തതും അല്പോപായംകൊണ്ടു സിദ്ധിക്കുന്നതുമായിരിക്കുന്നതു് ആ അർത്ഥത്തെ സമ്പാദിപ്പാൻ പോകണം. രണ്ടുഭാഗത്തുനിന്നും അനർത്ഥം വരുന്നതു് ഉഭയതോനർത്ഥയായ ആപത്ത്. അതിങ്കലും സമന്തതോനർത്ഥാപത്തിങ്കലും മിത്രങ്ങളിൽനിന്നു പ്രതിക്രിയയെച്ചെയ്യണം. മിത്രങ്ങളില്ലാത്തപക്ഷം പ്രകൃതികളിൽവച്ചു് അധികം ലഘുവായതേതോ അതിനെക്കൊടുത്തു് ഏകതോനർത്ഥാപത്ത 80* [ 634 ] ൬൩൪ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം നെ തീർക്കണം; പ്രകൃതികളിൽവച്ചു പ്രശസ്തതരമായിട്ടുള്ള തിനെക്കൊടുത്തും ഉഭയതോനർത്ഥാപത്തിനെ തീർക്കണം; സമന്തതോനർത്ഥയായ ആപത്തിനെ തന്റെ മൂലസ്ഥാനം തന്നെ ഉപേക്ഷിച്ചും തീർക്കേണ്ടതാണു്. ഒന്നുകൊണ്ടും ആ പത്തു തീർക്കുവാൻ കഴിയാത്തപക്ഷം സർവ്വവുമുപേക്ഷിച്ചു രാജ്യംവിട്ടു പോകണം. എന്തുകൊണ്ടെന്നാ, ജീവിച്ചിരിക്കുന്നവന്നു പിന്നേയും രാജ്യപ്രാപ്തി വരുന്നതായി കണ്ടിട്ടുണ്ടു്. ഉദാഹരണം സുയാത്രനും (നളനും) ഉദയനും തന്നെ. ഒരു ഭാഗത്തുനിന്നു ലാഭവും മറുഭാഗത്തുനിന്നു രാജ്യാഭിമർശവും (രാജ്യാക്രമണം) വരുന്നതു് ഉഭയതോർത്ഥാനർത്ഥയായ ആപത്തു്; അതിൽ കിട്ടുന്ന അർത്ഥം അനർത്ഥനിവാരണത്തിന്നുകൂടി മതിയാകുമെങ്കിൽ അർത്ഥത്തെ സമ്പാദിപ്പിൻ യാനംചെയ്യണം. ഇതുകൊണ്ട് സമന്തതോർത്ഥാനർത്ഥയായ ആപത്തിനേയും പറഞ്ഞുകഴിഞ്ഞു. ഒരു ഭാഗത്തുനിന്നു അനർത്ഥവും മറുഭാഗത്തുനിന്നും അർത്ഥസംശയവും വരുന്നതു് ഉഭയതോനർത്ഥാർത്ഥസംശയയായ ആപത്തു്. ഇതിൽ ആദ്യം അനർത്ഥത്തുന്നു പ്രതിവിധി ചെയ്യണം . പിന്നീടുവേണം അർത്ഥസംശയത്തെ സാധിപ്പിക്കാ. ഇതുകൊണ്ടു സമന്തതോനർത്ഥാർത്ഥസംശയയായ ആപത്തിനേയും പറഞ്ഞുകഴിഞ്ഞു. ഒരു ഭാഗത്തുനിന്നു അർത്ഥവും മറുഭാഗത്തുനിന്നു അനർത്ഥസംശയവും വരുന്നതു് ഉഭയതോർത്ഥാനർത്ഥസംശയയായ ആപത്തു്. ഇതുകൊണ്ടു, സമന്തതോർത്ഥാനർത്ഥസംശയയായ ആപത്തും പറയപ്പെട്ടു. ഇതിൽ മുൻപുമുൻപു പറഞ്ഞ പ്രകൃതികളെ ആദ്യമാദ്യം അർത്ഥസംശയത്തിൽനിന്നു മോചിപ്പാൻ യത്നിക്കണം. എന്തുകൊണ്ടെന്നാ, മിത്രം അനർത്ഥംസംശയത്തിൽ സ്ഥിതിചെയ്യുന്നതു് സൈന്യം അ [ 635 ] ൬൩൫ ൧൪൫- ൧൪൬ പ്രകരണങ്ങൾ ഏഴാമധ്യായം തിൽ സ്ഥിതിചെയ്യുന്നതിനെക്കാളും, സൈന്യം സ്ഥിതിചെയ്യുന്നതു് കോശം സ്ഥിതിചെയ്യുന്നതിനെക്കാളും ഭേദമാകുന്നു. എല്ലാ പ്രകൃതികളേയും അനർത്ഥസംശയത്തിൽനിന്നു മോചിപ്പാൻ സാധിക്കാത്തപക്ഷം പ്രകൃത്യവയവങ്ങളെ മോചിപ്പാൻ യത്നിക്കണം. അതിൽ പുരുഷപ്രകൃതികളിൽ വച്ചു എണ്ണത്തിൽ അധികമുള്ളവരും സ്സേവമുള്ളവരും തീക്ഷ്ണലുബ്ധന്മാരൊഴികെയുള്ളവരുമായവരെയും, ദ്രവ്യപ്രകൃതികളിൽവച്ചു വിലകൂടിയും ഉപകാരമേറിയുമിരിക്കുന്നതിനേയും ആദ്യം മോചിക്കണം. ലഘുക്കളായ ദ്രവ്യപ്രകൃതികളെ സന്ധി, ആസനം, ദ്വൈധീഭാവം എന്നിവയിലൊന്നുകൊണ്ടും ഗുരുക്കളായവയെ തദ്വിപരീതമായവ (വിഗ്രഹയാനസമാശ്രയങ്ങൾ) കൊണ്ടും മോചിക്കണം. ക്ഷയസ്ഥാനവൃദ്ധികളിൽവച്ചു മേൽപ്പോട്ടു മേൽപ്പോട്ടുള്ളവയെ ലഭിപ്പാൻ ശ്രമിക്കണം. ഭാവിയിൽ ഗുണം വരുമെന്നു കാണുന്നപക്ഷം ക്ഷയാദികളെ ഇതിന്നു വിപരീതമായി ലഭിക്കുന്നതിന്നും ശ്രമിക്കാം. ഇങ്ങനെ ദേശാവസ്ഥാപനം. ഇതുകൊണ്ടു യുദ്ധയാത്രയുടെ ആദിമധ്യാന്തങ്ങളിൽ അർത്ഥാർത്ഥസംശയങ്ങൾ വരുന്നതിനെപ്പറ്റിയും പറഞ്ഞുകഴിഞ്ഞു. യാത്രയുടെ ആദിയിൽ അർത്ഥാനർത്ഥസംശയങ്ങൾ നിരന്തരമായിട്ടുണ്ടാകാവുന്നതുകൊണ്ടു് അവയിൽവച്ചു് പാർഷ്ണിഗ്രാഹനെയും ആസാരനേയും പ്രതിഹനിക്കുന്നതിലും ക്ഷയം, വ്യയം, പ്രവാസം, പ്രത്യാദേയം (ശത്രുവിനാൽ അപഹരിക്കപ്പെട്ടതും വീണ്ടെടുക്കേണ്ടതുമായ ഭൂമി മുതലായതു്), മൂലരക്ഷണം എന്നിവയിലും ഉപയോഗപ്പെടുന്നതാകയാൽ അർത്ഥമാണു് സമ്പാദിക്കുവ്ൻ അധികം നല്ലതു്. അങ്ങനെ ചെയ്താൽ സ്വഭൂമിസ്ഥിതനായ വിജിഗീഷുനിന്നു് അനർത്ഥവും സംശയവും സഹ്യമായിരിക്കും. ഇതു [ 636 ] അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം കൊണ്ടു് യാത്രാമധ്യത്തിൽ അർത്ഥാനർത്ഥസംശയങ്ങൾ വരുന്നതിനെക്കുറിച്ചും പറഞ്ഞുകഴിഞ്ഞു. യാത്രയുടെ അവസാനത്തിങ്കലാകട്ടെ കർശീയനോ ഉച്ഛേദനീയനോ ആയ ശത്രുവിനെ കർശനംചെയ്കയോ ഉച്ഛേദിക്കുകയോ ചെയ്തിട്ടു് അർത്ഥം നേടുന്നതാണു് അധികം നല്ലതു്; അല്ലാതെ അനർത്ഥസംശയങ്ങളെ പ്രാപിക്കുന്നതു നല്ലതല്ല. കാരണം ശത്രുവിന്റെ ബാധ വരുമെന്നുള്ള ഭയംതന്നെ. സാമവായികന്മാരിൽവച്ചു് അപ്രധാനനായ വന്നാകട്ടെ പ്രതിബന്ധംകൂടാതെ എങ്ങോട്ടെങ്കിലും പോകാവുന്നതുകൊണ്ടു് യാത്രയുടെ മദ്ധ്യത്തിലോ അവസാനത്തിലോ ഉണ്ടാകുന്ന അനർത്ഥസംശയങ്ങൾ പ്രതിവിധേയമായിരിക്കും. അർത്ഥം, ധർമ്മം, കാമം എന്നിങ്ങനെ അർത്ഥത്രിവർഗ്ഗം (അർത്ഥങ്ങൾ മൂന്നുകൂട്ടം). അതിൽവച്ചു് ആദ്യമദ്യം പറയപ്പെട്ടതു്ഉപലഭിക്കുവാൻ അധികം നല്ലതാകുന്നു. അനർത്ഥം, അധർമ്മം, ശോകം എന്നിങ്ങനെ അനർത്ഥത്രിവർഗ്ഗം. അതിൽവച്ചു് ആദ്യമാദ്യം പറയപ്പെട്ടതു് അധികമധികം പ്രതിവിധേയമാകുന്നു. അർത്ഥമോ അനർത്ഥമോ, ധർമ്മമോ അധർമ്മമോ,കാമമോ ശോകമോ എന്നിങ്ങനെ സംശയത്രിവർഗ്ഗം. അതിൽ ഓരോ വർഗ്ഗത്തിലും രണ്ടാമതു പറഞ്ഞതിന്നു പ്രതിക്രിയ ചെയ്താൽ ആദ്യം പറഞ്ഞതു് ഉപലഭിക്കുവാൻ നല്ലതാകുന്നു. ഇങ്ങനെ കാലാവസ്ഥപനം. ഇപ്രകാരം ആപത്തുകൾ പറയപ്പെട്ടു. മോൽപ്പറഞ്ഞ ആപത്തുകളുടെ സിദ്ധി (പ്രതിക്രിയ) എങ്ങനെയെന്നാൽ:- പുത്രന്മാരിലും ഭ്രാതാക്കളിലും ബന്ധുക്കളിലും സാമദാനങ്ങളെക്കൊണ്ടും, പൌരന്മാരിലും ജാനപദന്മാരിലും സൈന്യമുഖ്യന്മാരിലും ദാനഭേദങ്ങളെക്കൊണ്ടും, സാമന്തന്മാരിലും ആടവികന്മാരിലും ഭേദദ [ 637 ] ൧൪൫- ൧൪൬ പ്രകരണങ്ങൾ ഏഴാമധ്യായം ണ്ഡങ്ങളെക്കൊണ്ടുമുള്ള സിദ്ധിയാണ് അനുരൂപമായിട്ടുള്ളതു്. ഇതു് അനുലോമ (ആനുലോമ്യമുള്ളവരി ചെയ്യേണ്ടതു്) യായ സിദ്ധിയാണു്. അതിന്നു വിപരീതമായ സംഗതിയിൽ പ്രതിലോമയായ സിദ്ധിചെയ്യേണ്ടതാകുന്നു*. മിത്രങ്ങളിലു, സത്രുക്കളിലും വ്യാമിശ്രയായ സിദ്ധിയെ ചെയ്യണം. എന്തുകൊണ്ടെന്നാ, ഉപായങ്ങൾ പരസ്പരസാധകങ്ങളാകകൊണ്ടുതന്നെ. ശങ്കിതന്മാരായ (ക്രൂദ്ധാദികളാകയാൽ കൃത്യരാണെന്നു ശങ്കിക്കപ്പെടുന്ന) ശത്രുവിന്റെ അമാത്യന്മാരിൽ സാമം പ്രയോഗിച്ചാൽ അതും, ദൂഷ്യരായ ശത്രുവിന്റെ അമാത്യന്മാരിൽ ദാനം പ്രയോഗിച്ചാൽ അതും, സംഘാതങ്ങളിൽ (സന്ധിചെയ്തവരിൽ) ഭേദം പ്രയോഗിച്ചാൽ അതും, ശക്തിമാന്മാരിൽ ദണ്ഡം പ്രയോഗിച്ചാൽ അതും ശേഷം ഉപായങ്ങളുടെ പ്രയോഗത്തെ പ്രതിഷേധിക്കും. ആപത്തുകളുടെ ഗുരുലഘുത്വമനുസരിച്ചു് ഉപായങ്ങളുടെ പ്രയോഗത്തിൽ നിയോഗമോ, വികല്പമോ, സമൂച്ചയമോ അവലംബിക്കണം. "ഇന്ന ഉപായംകൊണ്ടുതന്നെ, മറ്റെന്നുകൊണ്ടല്ല" എന്നുള്ള നിയോഗം; "ഇന്ന ഉപായംകൊണ്ടോ മറ്റൊരുപായംകൊണ്ടോ" എന്നുള്ളതു വികല്പം; "ഇന്നതുകൊണ്ടും ഇന്നതുകൊണ്ടും" എന്നുള്ളതു സമുച്ചയം. ഇവ ഓരോന്നായിത്തിരിഞ്ഞിട്ടു നാലും, മുമ്മൂന്നായിച്ചേർന്നിട്ടു നാലും, ഈരണ്ടായിച്ചേർന്നിട്ടു ആറും, നാലും ചേർന്നിട്ട് ഒന്നും എന്നിങ്ങനെ എല്ലാംകൂടി

 • പുത്രാദികൾ പ്രതികൂലവൃത്തികളായിരിക്കുന്നപക്ഷം ഇപ്പറഞ്ഞ ക്രമം തെറ്റിയും ഉപായങ്ങളെ യഥോചിതം പ്രയോഗിക്കാമെന്ന സാരം. [ 638 ] ൬൩൮

അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം ഉപായങ്ങൾ പതിനഞ്ചു് *.ഇങ്ങനെതന്നെ പ്രതിലോമമായിട്ടും പതിനഞ്ച്. ഇവയിൽവച്ചു് ഒരുപായംകൊണ്ടുള്ള സിദ്ധി ഏകസിദ്ധി; രണ്ടുപായങ്ങളെക്കൊണ്ടുള്ളതു ദ്വിസിദ്ധി; മൂന്നുപായങ്ങളെക്കൊണ്ടുള്ളതു ത്രിസിദ്ധി; നാലുകൊണ്ടും കൂടിയുള്ളതു ചതുസ്സിദ്ധി അർത്ഥം ധർമ്മത്തിന്നു മൂലമാകകൊണ്ടും കാമഫലമാകകൊണ്ടും ധർമ്മാർത്ഥകാമ പ്രാപ്തിയെ സാധിപ്പിക്കത്തക്കതായിട്ടുള്ള അർത്ഥസിദ്ധി യാതൊന്നോ അതു സർവ്വാർത്ഥസിദ്ധി. ഇങ്ങനെ സിദ്ധികൾ. ദൈവത്തിങ്കൽനിന്നുണ്ടാകുന്ന ആപത്തുകൾ അഗ്നി, ജലം, വ്യാധി, പ്രമാരം (കൂട്ടത്തോടെയുള്ള മരണം), വിദ്രവം (രാജ്യത്തിൽനിന്നുള്ള പലായനം), ദുർഭിക്ഷം, ആസുരിയായ സൃഷ്ടി (എലി മുതലായവയുടെ അത്യുൽപത്തി) എന്നിവയത്രെ. അവയ്ക്കു ദേവബ്രഹ്മാണനമസ്കാരത്താൽ പ്രതീകാരം വരും.

അവൃഷ്ടി, യതിയാം വൃഷ്ടി- യാസുരീസൃഷ്ടിയെന്നിവ ശമിക്കുമാഥർവ്വണകം സിദ്ധകർമ്മമിവറ്റിനാൽ

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അഭിയാസ്യൽ കർമ്മമെന്ന ഒമ്പതാമധികരണത്തിൽ, അർത്ഥാനർത്ഥസംശയയുക്താ പത്തുകൾ- അവയുടെ ഉപായവികല്പസിദ്ധി കൾ എന്ന ഏഴാമധ്യായം.

അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം കഴിഞ്ഞു.

 • സാമം, ദാനം, ഭേദം, ദണ്ഡം എന്നിങ്ങനെ ഒറ്റയൊറ്റയായി നാലു; സാമദാനഭേദങ്ങൾ, സാമദാനദണ്ഡങ്ങൾ, സാമഭേദദണ്ഡങ്ങൾ, മാനഭേദദണ്ഡങ്ങൾ എന്നിങ്ങനെ മുമ്മൂന്നുകൂടി നാലു്; സാമദാനങ്ങൾ, സാമഭേദങ്ങൾ, സാമദണ്ഡങ്ങൾ, ദാനഭേദങ്ങൾ, ദാനദണ്ഡങ്ങൾ, ഭേദമണ്ഡങ്ങൾ എന്നിങ്ങനെ ഈരണ്ടുകൂടി ആറ്; നാലുംകൂടി ഒന്ന്; എന്നു പതിനഞ്ചു വിധം.