താൾ:Koudilyande Arthasasthram 1935.pdf/669

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൬൫൮ സാംഗ്രാമികം പത്താമധികരണം ച്ചു ബാഹുല്യം വരുത്തുന്നതു പ്രത്യാവാപം; ഒരു സേനാംഗത്തെ മാത്രം പ്രക്ഷേപിച്ചുള്ള ബാഹുല്യം അന്വാവാപം; ദൂസ്യരായിട്ടുള്ള വരെ പ്രക്ഷേപിച്ചു ബാഹുല്യം വരുത്തുന്നതു അത്യാവാപം. പരസൈന്യത്തിലുള്ള ആവാപത്തിന്റെ നാലിരട്ടി മുതൽ എട്ടിരട്ടി വരെവിഭവമനുരിച്ചു സ്വസൈന്യങ്ങളിൽ ആവാപം ചെയ്യേണ്ടതാണു. രഥവ്യൂഹത്തെ പറഞ്ഞതു കൊണ്ടു ഹസ്തിവ്യൂഹത്തെയും പറഞ്ഞു കഴിഞ്ഞു. ഹസ്തിരതാശ്വങ്ങളെ വ്യമിശ്രമാക്കിയിട്ടും വ്യൂഹനം ചെയ്യാവുന്നതാണു്. അങ്ങനെ ചെയ്യുമ്പോൾ ചക്രാന്തങ്ങളിൽ ( പക്ഷങ്ങളിൽ ) ഹസ്തികൾ, പാശ്വങ്ങളിൽ ( കക്ഷങ്ങളിൽ) മുഖ്യങ്ങളായ അശ്വങ്ങൾ, ഉരസ്യത്തിങ്കൽ രഥങ്ങൾ എന്നിങ്ങനെയാണു് ക്രമം. ഹസ്തികളെ ഉരസ്യത്തിലും. രഥങ്ങളെ കക്ഷങ്ങളിലും അശ്വങ്ങളെ പക്ഷങ്ങളിലും സ്ഥാപിച്ചു കൊണ്ടുള്ള വ്യൂഹം മധ്യ ഭേദി; തദ്വിപരീതമായിട്ടുള്ളതു് അന്ത:ഭേദി. ഹസ്തികൾ മാത്രമായിട്ടുള്ള വ്യൂഹം ശുദ്ധം. ശുദ്ധഹസ്തി വ്യൂഹത്തിൽ സാന്നാഹ്യങ്ങളായ ( യുദ്ധാഭ്യാസം ചെയ്ത ) ഹസ്തികളെ ഉരസ്യത്തിലും, ഔപവ്യാഹങ്ങളായിട്ടുള്ളവയെ ജഘനത്തിലും ( കക്ഷങ്ങളിൽ ), വ്യാളങ്ങളെ ( ദുഷ്ടഗജങ്ങളെ ) കോടികളിലും ( പക്ഷങ്ങളിൽ ) സ്ഥാപിക്കേണ്ടതാണു്. ശുദ്ധമായ അശ്വവ്യൂഹത്തിങ്കൽ വർമ്മാധികാരികളായ അശ്വങ്ങളെ ഉരസ്യത്തിലും, അവർമ്മാധികാരികളായവയെ കക്ഷങ്ങളിലും സ്ഥാപിക്കണം. ശുദ്ധമായ പത്തിവ്യൂഹത്തിൽ പുരോഭാഗത്തിൽ ( പകിഷങ്ങളിൽ ) കവചധാരികളേയും, പൃക്ഷടങ്ങളിൽ ധന്വികളേയും നിറുത്തണം. ഇങ്ങനെ ശുദ്ധവ്യൂഹങ്ങൾ.

പക്ഷങ്ങളിൽ പത്തികളും പാർശ്വങ്ങളിൽ അശ്വങ്ങളുമായോ പൃഷ്ടത്തിൽ ഹസ്തികളും പുരോഭാഗത്തിൽ രഥങ്ങളുമായോ, അല്ലെങ്കിൽ ശത്രുഭാഗത്തിന്റെ സ്ഥ്വതിയ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/669&oldid=162501" എന്ന താളിൽനിന്ന് ശേഖരിച്ചത്