൬൪൩ ൧൪൮-൧൪൯ പ്രകരണങ്ങൾ രണ്ടാമധ്യായം വ്യൂഹമായും, ചുറ്റും ശങ്കയുള്ളപ്പോൾ സർവ്വതോഭദ്രവ്യൂഹമായും, വഴിയിൽ രണ്ടായിതിരിയേണ്ടിവരുമ്പോൾ ഏകായനത്തിൽ (ഏകമാർഗത്തിൽ) സൂചീവ്യൂഹമായും യാനം ചെയ്യണം.* ആശ്രയകാരിയും സമ്പന്നഘാതയുമായ പാർഷ്ണി ഗ്രാഹന്റെയോ ആസാരന്റെയോ മധ്യമന്റേയോഉദാസീനന്റെയോ പീഡനത്തിന്നു പ്രതിവിധി ചെയ്യേണ്ടിയിരിക്കുക, സങ്കടം (വിഷമം) ആയ വഴി നേരെയാക്കേണ്ടതായിരിക്കുക, കോശമോ സൈന്യമോ മിത്രാമിത്രാടവീ സൈന്യങ്ങളോ വിഷ്ടിയോ യുദ്ധയോഗ്യമായ കാലമോ വരുന്നതു പ്രതീക്ഷക്കേണ്ടിയിരിക്കുക, ശത്രുവാൽ ചെയ്യപ്പെട്ട ദുർഗ്ഗകർമ്മത്തിന്നും ധ്യാനാതിസഞ്ചയത്തിന്നും രക്ഷകൾക്കും ക്ഷയവും അവന്റെ ക്രീതസൈന്യത്തിന്നും മിത്രസൈന്യത്തിന്നു ചെറുപ്പുമുണ്ടാകുമെന്നിരിക്കുക, ഉപജപിതാക്കൾ ( ശത്രുവിന്റെ നോരെ പുറപ്പെടുവാൻ ഉപജാപം ചെയ്യുന്നവർ) അധികം ധൃതിപ്പെടുത്താതിരിക്കുക, കുറച്ചു താമസിച്ചാൽ ക്ഷത്രു സ്വാഭീഷ്ടത്തെ നിറവേറ്റമെന്നിരിക്കുക എന്നീ കാരണങ്ങൾ ഉള്ളപ്പോൾ പതുക്കെ യാനം ചെയ്യണം; വിപരീതമായ സംഗതിയിൽ വേഗത്തിൽ യാനം ചെയ്യണം. ആനകൾ, സ്തംഭസംക്രമങ്ങൾ (തൂണുകളിന്മേലുണ്ടാക്കിയ പാലങ്ങൾ), ചിറകൾ, തോണികൾ, കാഷ്ഠസംഘാതങ്ങൾ (കൂട്ടികെട്ടിയ മരത്തടികൾ), മുളകൂട്ടങ്ങൾ, അലാബുകൾ (ചുരങ്ങകൾ), ചർമ്മകരണ്ഡങ്ങൾ (തോല കൊണ്ടുകെട്ടിയ പാത്രങ്ങൾ), ഓലകൾ , പൊങ്ങുതടികൾ, ചങ്ങാടങ്ങൾ, കയറുകൾ എന്നിവയെ കൊണ്ടു വെള്ളങ്ങളെ തരണം ചെയ്യണം. തീർത്ഥത്തിൽ (കടവിൽ) ശത്രു
- ഈ വ്യൂഹങ്ങളെക്കുറിച്ച് ഈ അധികാണത്തിലേ അന്തിമാധ്യായത്തിൽ വിവരിക്കുന്നതാണു്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.