Jump to content

ഭാഷാഷ്ടപദി/സർഗം മൂന്ന്/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
ഏഴാം അഷ്ടപദി ഭാഷ
(ഭൂപാളരാഗം-ത്രിപുടതാളം)
ഭാഷാഷ്ടപദി[ 14 ]


രാധകോപിച്ചിട്ടെങ്ങുപോയെന്നു ബോധിക്കായ്കകൊണ്ടെത്രയും
ബാധയായിച്ചമഞ്ഞു ബന്ധുക്കളാധി തീർപ്പതിനില്ല
ശിവശിവഃ സഹിക്കവഹിയാ സാഹസോദിതപീഡ
ശിവശിവഃ സഹിക്കവഹിയാ.

കുറ്റമല്ലവൾ പോയതും മമ കുസൃതികൊണ്ടെത്രേ സാമ്പ്രതം
മറ്റുപലരേയും രമിപ്പിക്കുന്നതു മാനിനിക്കിഷ്ടമാമോ- (ശിവശിവ)
എന്തുചെയ്യും വിയോഗംകൊണ്ടവളെന്നറിഞ്ഞില്ല പാവകേ
വെന്തു ചാകയോ നഞ്ചുതിങ്കയോ വേദനാ ദഹതി- (ശിവശിവ)

അത്രനല്ല കളത്രമില്ലെങ്ങുമാർക്കുമിന്നിഹ താം വിനാ
മിത്രവിത്തുഗൃഹാദിഭിർ മമ കിംഫലം മ്രിയതേത്ര- (ശിവശിവ)
തന്വി കാമമസൂയയെക്കൊണ്ടുതന്നെ നീപോയതെന്നിയേ
മന്യുവിന്നൊരു ഹേതുമൽക്കൃതമന്യമെന്തതു നാസ്തി- (ശിവശിവ)

ദോഷമുണ്ടെങ്കിലും ക്ഷമിക്കണം ഡോളയാടുന്നു മാനസം
രോഷിച്ചിടാതെ ദർശനം ദേഹി തേ ഹിതം കരവാണി-(ശിവശിവ)
നീ പുരോമമദൃശ്യസേ മണിനൂപുരാദി കിലുങ്ങവേ
താപമാറുവാൻ വന്നു പുണരുക രൂപശാലിനീ രമണീ- (ശിവശിവ)

ശ്രാവ്യമാം ജയദേവകവിയുടെ കാവ്യത്തെച്ചുരുക്കീട്ടു ഞാൻ
ഭവ്യയായൊരു ഭാഷയാക്കുന്നു ഭാരതീ മുദിതാസ്തുമേ (ശിവശിവ)

ശ്ലോകം

കുവലയദളശ്രേണീ കണ്ഠേനസാ ഗരളദ്യുതിർ-
ഹൃദി ബിസലതാഹാരോ നായം ഭുജംഗമനായക: !
മലയജരജോ നേദം ഭസ്മ പ്രിയാരഹിതേ മയി
പ്രഹര ന ഹരഭ്രാന്ത്യാനംഗ ക്രുധാ കിമുധാവസി !!

പാണൌ മാ കുരു ചൂതസായകമരും മാ ചാപമാരോപയ
ക്രീഡാ നിർജ്ജിതവിശ്വഃ മൂർഛിത ജനാഘാതേന കിം പൌരുഷം!
തസ്യാ ഏവ മൃഗീദൃശോ മനസിജ പ്രേംഖൽ കടാക്ഷാശുഗ-
ശ്രോണീ ജർജ്ജരിതം മനാഗപി മനോ നദ്യാപി സന്ധുക്ഷതേ !!

ഭ്രൂചാപേനിഹിതഃ കടാക്ഷവിശിഖോ നിർമ്മാതു മർമ്മവ്യഥാം
ശ്യാമാത്മാ കുടിലഃ കരോതു കബരീഭാരോപി മാരോദ്യമം!
മോഹം താവയദഞ്ച തന്വി! തനുതാം ബിംബാധരോ രാഗവാൻ
സ്തദ്വൃത്തസ്തനമണ്ഡലസ്തവ കഥം പ്രാണൈർമ്മമ ക്രീഡതി !!

താനിസ്പർശസുഖാനി തേ ച തരളസ്നിഗ്ദ്ധാ ദൃശോർവിഭ്രമ-
സ്തദ്വക്ത്രാംബുജസൌരഭം സ ച സുധാസ്യന്ദീ ഗിമാം വക്രിമാ !

[ 15 ]

സാ ബിംബാധരമാധുരീതി വിഷയാസംഗേപി ചേന്മാനസം
തസ്യാം ലഗ്നസമാധി ഹന്ത! വിരഹവ്യാധിഃ കഥം വർത്തതേ? !!

ഭ്രൂവല്ലരി ധനുരപാംഗതരംഗിതാനി
ബാണാഗുണാഃ ശ്രവണപാളിമിതി സ്മരേണ!
അസ്യാമനം ഗജയജം ഗമദേവതായാ-
മസ്ത്രാണി നിർജ്ജിത ജഗന്തി കിമർപ്പിതാനി !!

തിര്യക് കണ്ഠവിലോല മൌലിതരളോത്തംസസ്യ വംശോച്ചലൽ
ഗീതീസ്ഥാനകൃതാവധാനലലനാലക്ഷൈർന്ന സംലക്ഷിതാഃ !
സമ്മുഗ്ദ്ധാ മധുസൂദനസ്യ മധുരേ രാധാമുഖേന്ദൌ മൃദു-
സ്പന്ദം കന്ദളിതാശ്ചിരം ദദതുവ ക്ഷേമം കടാക്ഷോർമ്മയഃ !!"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_മൂന്ന്/7&oldid=36846" എന്ന താളിൽനിന്ന് ശേഖരിച്ചത്