Jump to content

ഭാഷാഷ്ടപദി/സർഗം അഞ്ച്/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
പതിനൊന്നാം അഷ്ടപദി ഭാഷ
(കേദാരഗൗഡം-ഏകതാളം)
ഭാഷാഷ്ടപദി[ 22 ]


മുനാതീരനികുഞ്ജകുടീരേ മരുവീടുന്നു മുകുന്ദൻ
അമുനാ നിന്റെ വിശേഷമശേഷം ശ്രുതമായ് മമ വാചാ
ഹേ സഖി രാധേ, ശൃണുമേവാചം, ഹാ സഹിയാ തവ സാദം ഹരി
വിരഹോദിത വേദന വേണ്ടാ പരിഹരിച്ചീടുവൻ ഖേദം…..(ഹേ സഖി)

കേണുവസിക്കും നിന്നെക്കേശവവേണു വിളിച്ചീടുന്നു
കാണണമെങ്കിൽ പോരിക കമലാകാമുകനെക്കാട്ടീടാം….(ഹേസഖി)

പക്ഷി പറക്കുമ്പോളും പവനൻ വൃക്ഷമിളക്കുമ്പോളും
ശിക്ഷവരുത്തീടുന്നു ശയനം ഹരി തവ വരവോർക്കുന്നു .. (ഹേ സഖി)

കളക ചിലമ്പുപുലമ്പും ഗമനേ കളിനേരത്തുകലമ്പും
കലയ കറുത്തനിചോളം വക്ഷസി കരുണാനിധിയെ ഗമിപ്പാൻ….(ഹേ സഖി)

കരുതിയ കനകനിറത്തൊടുകൂടെ നീ മരതകവർണ്ണന്റെ മാറിൽ
പരിചൊടു മിന്നൽപ്പിണരിവ മേഘേ പരമേ, മിന്നുക -പോക- (ഹേ സഖി)

പടമാക്ഷേപിച്ചിട്ടു വരന്റെ കടിതടയിങ്കൽ കാമം
ഘടയതു ഘനജഘനം ഭവതി, രതിപടുത ചൊൽവാനെളുതാമോ- (ഹേ സഖി)

രാമാനുജനഭിമാനീ, രാത്രി വിരാമത്തെ പ്രാപിക്കും
കാമിനി നീ ചെന്നാർത്തിഹരന്റെ കാം പൂരയതൂർണ്ണം (ഹേ സഖി)

ശ്രീജയദേവന്റെ കൃതിയുടെ ഭാഷയെ ഗാനം ചെയ്തുകൊണ്ടാരും
ശ്രീജാനിയെ നമിച്ചഭിനയിച്ചാടുക പാപമശേഷം തീരും (ഹേ സഖി)

ശ്ലോകം

വികിരിതി മുഹുഃശ്വാസാനാശാം പുരോ മുഹുരീക്ഷതേ
പ്രവിശതി മുഹുഃ കുഞ്ജം ഗുഞ്ജന്മുഹുർബ്ബഹു താമ്യതി!
രചയതി മുഹുഃ ശയ്യാം പര്യാകുലോ വലതേമുഹുർ-
മ്മദനകദനക്ലാന്തഃ കാന്തേ!പ്രിയസ്തവ വർത്തതേ!!

തദ്വാമ്യേന സമം വിധാതുരധുനാ തിഗ്മാം ശുരസ്തംഗതോ
ഗോവിന്ദസ്യ മനോരഥേന ച സമം പ്രാപ്തം തമസ്സാന്ദ്രതാം!
കോകാനാം കരുണസ്വരേണ സദൃശീ ദീർഘാ മമാഭ്യർഥനാ
തന്മുഗ്ദ്ധേ! വിഫലം വിളംബമസൌ രമ്യോƒഭിസാരക്ഷണ: !!

ആശ്ലേഷാദനു ചുംബനാദനു നഖോല്ലേഖാദനു സ്വാന്തജ-
പ്രോൽബോധാദനു സംഭ്രമാദനു രതാരംഭാദനു പ്രീതയോ: !
അന്യാർഥം ഗതയോർഭ്രമാ�ന്മിളിതയോ സ്സംഭാഷണൈർജ്ജാനതോർ-
ദ്ദംപത്യോർന്നിശി കോനു കോനു തമസീ വ്രീളാവിമിശ്രോ രസ: !!

സഭയചകിതം വിന്യസന്തീം ദൃശം തിമിരേ പഥി
പ്രതിതരു മുഹുഃ സ്ഥിത്വാ മന്ദം പദാനിവിതന്വിതീം !
കഥമപി രഹഃ പ്രാപ്താമംഗൈരനംഗതരംഗിതൈ-
സ്സുമുഖി! സുഭഗഃ പശ്യൻ സത്വാമുപൈതു കൃതാർത്ഥതാം !!

രാധാമുഗ്ദ്ധമുഖാരവിന്ദ മധുപസ്ത്രൈലോക്യ മൌലീസ്ഥലീ
നേപത്ഥ്യോചിതനീലരത്നമവനീഭാരാവതരാക്ഷമാ: !
സ്വഛന്ദം വ്രജസുന്ദരീജനമനസ്തോഷപ്രദോഷശ്ചിരം
കംസദ്ധ്വംസനധൂമകേതുരവതുത്വാം ദേവകീനന്ദന: !!"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_അഞ്ച്/11&oldid=52390" എന്ന താളിൽനിന്ന് ശേഖരിച്ചത്