ഭാഷാഷ്ടപദി/സർഗം ഒമ്പത്
ദൃശ്യരൂപം
←പതിനേഴാം അഷ്ടപദി ഭാഷ | ഭാഷാഷ്ടപദി രചന: സർഗം ഒമ്പത് |
പതിനെട്ടാം അഷ്ടപദി ഭാഷ→ |
ഭാഷാഷ്ടപദി |
---|
|
[ 34 ]
ശ്ലോകം
താമഥ മന്മഥഖിന്നാം
രതിരസഭിന്നാം വിഷാദസമ്പന്നാം !
അനുചിന്തിതഹരിചരിതാം
കലഹാന്തരിതാമുവാച രഹ:സഖീ!!
പരിഭാഷ
ഏവങ്കാരം വിരഹവിധുരാ രാധകോപിച്ചുപാന്തേ
മേവും കൃഷ്ണം വിരവൊടു വിനിർഭത്സ്യ ചെമ്മേ മറഞ്ഞാൾ
താവത്വാളീസഖിയൊടുപറഞ്ഞുരഹസ്സാമപൂർവ്വം
ഗോവിന്ദം നീ ഗുണിനി നിരസിച്ചാളതത്യന്തകഷ്ടം