ഭാഷാഷ്ടപദി/സർഗം പന്ത്രണ്ട്
ദൃശ്യരൂപം
←ഇരുപത്തിരണ്ടാം അഷ്ടപദി ഭാഷ | ഭാഷാഷ്ടപദി രചന: സർഗം പന്ത്രണ്ട് |
ഇരുപത്തിമൂന്നാം അഷ്ടപദി ഭാഷ→ |
ഭാഷാഷ്ടപദി |
---|
|
[ 45 ]
ശ്ലോകം
ഗതവതി സഖീവൃന്ദേ മന്ദത്രപാഭരനിർഭര-
സ്മരപരവശാകൂത സ്യൂതസ്മിതസ്നപിതാധരാം |
സരസമലസം ദൃഷ്ട്വാ ദൃഷ്ട്വാ മുഹൂർന്നവപല്ലവ-
പ്രസവശയനേ നിക്ഷിപ്താക്ഷീമുവാച ഹരിഃപ്രിയാം ||
പരിഭാഷ
സഖീജനം പോയശേഷം
സുഖീസ ഭഗവാൻ മുദാ
രാധയോടരുളിച്ചെയ്തു
ബാധതീർപ്പാനിമാം ഗിരം