Jump to content

ഭാഷാഷ്ടപദി/സർഗം ഏഴ്/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
പതിനാലാം അഷ്ടപദി ഭാഷ
(ആഹരിരാഗം -ത്സമ്പതാളം)
ഭാഷാഷ്ടപദി



[ 27 ]

സുരതരുണി സമയാമൊരവളെ ഹരി
സുരതരണേന സുഖിപ്പിക്കുന്നു
കാരണമിതറിയാ കൃഷ്ണൻ വരായ്വാൻ കാരണമിതറിയാ
കണവനിഹ വരാത്തതിനു പര- (കാരണമിതറിയാ)

അവളുടെ കാമവികാരം കണ്ടജൻ
വിവശത പൂണ്ടു മറന്നു മറ്റെല്ലാം (കാരണമിതറിയാ)

മധുരിപുവിനെ മാന്മിഴിയാളിപ്പോൾ
അധരപാനംചെയ്തു രമിച്ചീടുന്നു (കാരണമിതറിയാ)

കുചയുഗം കുലുങ്ങുന്നു കുണ്ഡലമാടുന്നു
കചഭരമഴിയുന്നു കാമിനിക്കധനാ (കാരണമിതറിയാ)

ലജ്ജകൊണ്ടവളെ ഹസിപ്പിക്കുന്നു ഹരി
ലലന കപോതരുതം കരുതുന്നു (കാരണമിതറിയാ)

പുളകമണിഞ്ഞു വിറച്ചു വിയർത്തവൾ
പുരുഷായിതം ചെയ്തു കണ്ണടയ്ക്കുന്നു (കാരണമിതറിയാ)

ശ്രമജലവുമണിഞ്ഞു കാമിനി
രമണന്റെ മാറത്തു വീണുറങ്ങുന്നു (കാരണമിതറിയാ)

ശ്രീജയദേവനെയും കൃഷ്ണനെയും
രാജേന്ദ്രനെയും വന്ദിക്കുന്നേൻ (കാരണമിതറിയാ)

ശ്ലോകം
വിരഹപാണ്ഡുമുരാരിമുഖാംബുജ
ദ്യുതിരയം തിരയന്നപി വേദനാം !
വിധുരതീവ തനോതി മനോഭുവ-
സ്സുഹൃദയേ ഹൃദയേ മദനവ്യഥാം !

പരിഭാഷ
കലുഷമോചന കൃഷ്ണമുഖോപമാം
കലിതവാനപി ചന്ദ്രനിവൻ കലൻ
ജലജബാണനു ബന്ധുവിയോഗിനീർ
ജ്ജളനെരിപ്പതിനാരഭതേധുനാ



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_ഏഴ്/14&oldid=36881" എന്ന താളിൽനിന്ന് ശേഖരിച്ചത്