ഭാഷാഷ്ടപദി/സർഗം ഒന്ന്
ദൃശ്യരൂപം
←ഉള്ളടക്കം | ഭാഷാഷ്ടപദി രചന: സർഗം ഒന്ന് |
ഒന്നാം അഷ്ടപദി ഭാഷ→ |
ഭാഷാഷ്ടപദി |
---|
|
[ 1 ]
- മേഘൈർ മേദുരമംബരം വനഭുവശ്യാമാസ്തമാലദ്രുമൈ-
- ർന്നക്തം ഭീരുരയം ത്വമേവ തദിമം രാധേഗൃഹം പ്രാപയ!
- ഇത്ഥന്നന്ദനിദേശതശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജദ്രുമം
- രാധാമാധവയോർജയന്തി യമുനാകൂലേ രഹഃകേളയഃ!!
- വാഗ്ദേവതാ ചരിത ചിത്രിത ചിത്തസത്മാ
- പദ്മാവതീ ചരണ ചാരണ ചക്രവർത്തി
- ശ്രീവാസുദേവരതികേളി കഥാസമേത-
- മേതം തനോതി ജയദേവകവിപ്രബന്ധം
- യദി ഹരിസ്മരണേ സരസം മനോ
- യദി വിലാസ കലാസു കുതൂഹലം
- മധുരകോമളകാന്തപദാവലിം
- ശൃണു തദാ ജയദേവ സരസ്വതിം
- വാചഃ പല്ലവയത്യുമാപതിധരഃ സന്ദർഭശുദ്ധിം ഗിരാം
- ജാനീതേ ജയദേവ ഏവ ചരണ ശ്ലാഘ്യോ ദുരൂഹാദൃതേ!
- ശൃംഗാരോത്തര സല്പ്രമേയരചനൈരാചാര്യഗോവർദ്ധന-
- സ്പർദ്ധീ കോപി ന വിശ്രുതശ്രുതിധരോ ധോയീ കവിക്ഷ്മാപതി!!
- ശ്രീമാർത്താണ്ഡമഹീമഹേന്ദ്രനരുളിച്ചെയ്തിട്ടു, മന്ദോപിഞാ-
- നാമൃഷ്ടാഷ്ടപദീഗതം പദകദംബം ഭാഷയാക്കീടുവാൻ
- സാമോദം തുനിയുന്നു തുഷ്യതു ഭൃശം ശ്രീപത്മനാഭോ മമ
- സ്വാമീ രാമപുരേശ്വരശ്ച ഭഗവാൻ കൃഷ്ണൻ പ്രസാദിയ്ക്കമേ.