Jump to content

വൈരുധ്യാത്മക ഭൗതികവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വൈരുധ്യാത്മക ഭൌതികവാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)

രചന:എം.പി. പരമേശ്വരൻ (1997)
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
വൈരുധ്യാത്മക ഭൗതികവാദം എന്ന ലേഖനം കാണുക.

മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ അവതരിപ്പിച്ച ആശയമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഇംഗ്ലീഷ്: Dialectical materialism. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. വൈരുദ്ധ്യാത്മക വാദം, ഭൗതികവാദം എന്നീ തത്ത്വസംഹിതകളെ കൂട്ടിയോജിപ്പിച്ചതാണ് ഈ തത്ത്വസംഹിത. എങ്കിലും കാൾ മാർക്സ് തന്റെ കൃതികളിലൊന്നും ഈ പേര് ഉപയോഗിച്ചിരുന്നില്ല. പകരം ചരിത്രപരമായ ഭൗതികവാദം എന്നാണ് അദ്ദേഹം കൂടുതലും പരാമർശിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഡോ. എം.പി പരമേശ്വരന്റെ കൃതിയാണ് ഈ താളിൽ.

[  ]


vairudhyatmaka bhuothika vadam . m p parameswaran . 6th revised edition april 1989 . 7th edition march 1997 . published by chintha publishers, thiruvananthapuram . distributed by deshabhimani book house . typeset at crazy graphotechs, thiruvananthapuram . printed at cine offset printers, muttada.

cover : vijayaraghavan price : rupees forty only









വിതരണം :
ദേശാഭിമാനി ബുക് ഹൗസ്
H.O.തിരുവനന്തപുരം - 695 001


ബ്രാഞ്ചുകൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ.


CR 7/469/1140 [  ]
വൈരുധ്യാത്‍മക

ഭൗതികവാദം






എം പി പരമേശ്വരൻ







ചിന്ത പബ്‌ളിഷേഴ്‌സ്


തിരുവനന്തപുരം-695 001.


വില: 40.00 രൂപ



[  ]


ഡോ. എം പി പരമേശ്വരൻ

മടങ്ങർളി പരമേശ്വരൻ പരമേശ്വരൻ. ജനനം 1935 ജനുവരി 18. തൃശൂരിനടുത്ത് കിരാലൂർ ഗ്രാമത്തിൽ. അച്ഛൻ : മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ : സാവിത്രി അന്തർജനം. വിദ്യാഭ്യാസം : നമ്പൂതിരി വിദ്യാലയം, സിഎംഎസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് : 1956-ൽ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1962-65 ൽ മോസ്കോവിൽ ഉപരിപഠനം, അണു എഞ്ചിനീയറിങ്ങിൽ പി എച്ച് ഡി ബിരുദം. 1957-1975 മുംബൈയിലെ അണുശക്തി ഗവേഷണ സ്ഥാപനത്തിൽ ഗവേഷണം. 1962-മുതൽ മലയാളത്തിൽ ശാസ്ത്രം എഴുതാൻ തുടങ്ങി.

സ്ഥാനീയങ്ങളും തേജോദ്ഗിരണവും (നവ സാക്ഷരർകായുള്ള സാഹിത്യം), നക്ഷത്രങ്ങളും ഗ്രഹങ്ങളും (അടിസ്ഥാന സാംസ്കാരിക സാഹിത്യം), പിരമിഡിന്റെ നാട്ടിൽ (ബാലസാഹിത്യം) എന്നിവക്ക് അവാർഡുകൾ. വൈരുധ്യാത്‌മക ഭൗതികവാദം, ഇംഹോതെപ് മുതൽ ടോളമി വരെ, സിന്ധുവിന്റെ കഥ, മാർക്സിയൻ ജ്ഞാനസിദ്ധാന്തം, പ്രപഞ്ചരേഖ തുടങ്ങിയവ ഇതര കൃതികൾ.

ദീർഘകാലം ചിന്ത പബ്‌ളിഷേഴ്‌സിന്റെ എഡിറ്റർ. 1966 മുതൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകൻ, വിവാഹിതൻ. രണ്ട് ആൺ‌മക്കൾ.

ശാസ്ത്രപ്രചാരണ പ്രവർതനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്രഗവൺമെന്റ് 1989-ൽ ഒരുലക്ഷം രൂപ അവാർഡ് നൽകി. [ ഉള്ളടക്കം ]

ഉള്ളടക്കം


1. എന്തിന് ദർശനം 7
2. എന്താണ് ദർശനം 14
3. ഭൗതികപ്രപഞ്ചം 22
4. ജീവ പ്രപഞ്ചം 40
5. വൈരുധ്യാത്മകത 57
6. സംവർഗങ്ങൾ 65
7. എംഗൽസും ലെനിനും
വൈരുധ്യാത്മകതയെപ്പറ്റി
84
8. വിപരീതങ്ങളുടെ ഐക്യവും സമരവും 97
9. അളവും ഗുണവും 107
10. പഴയതിൽ നിന്ന് പുതിയതിലേക്ക് 114
പൊതുചോദ്യങ്ങൾ 127

പുറം കണ്ണികൾ

[തിരുത്തുക]