Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5

വൈരുധ്യാത്മകത


അങ്ങനെ നാം ദർശനത്തിൻറെ മൌലികമായ പ്രശ്നത്തിൽ, ദ്രവ്യമോ ബോധമോ പ്രാഥമികമെന്ന പ്രശ്നത്തിൽ, വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചു - ദ്രവ്യമാണ് പ്രാഥമികം, ബോധം സവിശേഷമായി ക്രമീകരിക്കപ്പെട്ട ദ്രവ്യത്തിൻറെ - മനുഷ്യൻറെ തലച്ചോറിൻറെ - ഒരു ഗുണധർമ്മം മാത്രമാണെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ ഈ നിലപാട് അംഗീകരിച്ചിരുന്നവർ, ഭൌതികവാദികൾ, മുമ്പുമുണ്ടായിരുന്നു. പ്രാചീനകാലം മുതലേ ഉണ്ടായിരുന്നു. അവരിൽനിന്ന് നമ്മെ വേർതിരിക്കുന്നത്, നാം വെറും ഭൌതികവാദികളല്ല. 'വൈരുധ്യാത്മക ഭൌതികവാദികൾ' ആണ് എന്ന പ്രത്യേകതയാണ്. 'ഡയലക്ടിക്കൽ മെറ്റീരിയലിസം' എന്നതിൻറെ തർജുമയാണ് 'വൈരുധ്യാത്മക ഭൌതികവാദം' എന്നത്. 'ഡയലക്ടിക്കൽ' എന്ന വാക്കിന് 'ദ്വന്ദാത്മകം' എന്നൊരു തർജുമ കൂടി പ്രചാരത്തിലുണ്ടായിരുന്നു. രണ്ടും അർഥവത്താണ്.

ഇംഗ്ലീഷിൽ 'മെറ്റാഫിസിക്കൽ' എന്നുപറയുന്ന രീതിക്ക് വിപരീതമാണ് 'ഡലക്ടിക്കൽ' രീതി. 'മെറ്റാഫിസിക്കൽ' രീതിയെ 'കേവലവാദ' രീതി എന്ന് തർജുമ ചെയ്യുന്നു. 'മെറ്റാഫിസിക്കലിന്' 'അധ്യാത്മികം', 'പരലോകപരം' എന്നൊരു അർഥംകൂടിയുണ്ട്. ആ അർഥത്തിലല്ല ഇവിടെ ഉപയോഗിക്കുന്നത്. അപ്പോൾ വൈരുധ്യാത്മക രീതി കേവലവാദരീതിക്ക് നേർവിപരീതമാണ്. അതുകൊണ്ട് കേവലവാദരീതി എന്തെന്ന് പഠിച്ചുകൊണ്ട് നമുക്ക് വൈരുധ്യാത്മക രീതി മനസിലാക്കാൻ ശ്രമിക്കാം.

ആദ്യം വളരെ ലളിതമായ ഒരു ചോദ്യംവെച്ചുതുടങ്ങാം. നമുക്ക് ചുറ്റുകാണുന്ന വസ്തുക്കളിൽ ചിലത് ചലിച്ചുകൊണ്ടിരിക്കുന്നു. ചിലവ അന-

57
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/56&oldid=172098" എന്ന താളിൽനിന്ന് ശേഖരിച്ചത്