Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4

ജീവപ്രപഞ്ചം


ഭൗതികവാ‍ദികളെ വെട്ടിയിടാനായി വേദാന്തികളും കൂട്ടരും വളരെക്കാലമായി ഉപയോഗിക്കുന്ന തുരുപ്പുശീട്ടാണ് ‘ജീവൻ’ എന്ന അദ്ഭുതപ്രതിഭാസം. ആലോചിക്കുന്തോറും മനസ്സിലാക്കുന്തോറും അദ്ഭുതമേറിവരുന്ന ഒരു പ്രതിഭാസം തന്നെയാണ് ജീവൻ. ഭൌതികശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ, ദ്രവ്യത്തിൻറെ അടിസ്ഥാനത്തിൽ അതിനെ നിർവചിക്കുക പ്രയാസമായിരുന്നു. അനിർവചനീയവും അജ്ഞേയവും ഭൌതികേതരവും ആയ ഒരു ദിവ്യശക്തിയാണ് ജീവൻ എന്നൊക്കെ വേദാന്തികളും കൂട്ടരും വാദിച്ചു. ആശയവാദത്തിൻറെ പിടിമുറുക്കുന്നതിന് വളരെയധികം സഹായിച്ച ഒന്നാണ് ജീവൻറെ സ്വഭാവത്തെപ്പറ്റിയും ഉദ്ഭവത്തെപ്പറ്റിയും ഉള്ള ഈ അനിശ്ചിതത്വം. പക്ഷേ, ആശയവാദികൾക്ക് ഇന്ന് ഇതിൻറെ സഹായം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ആധുനികശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും ജീവനെപ്പറ്റി വളരെ വ്യക്തമായ ധാരണകൾ ഉണ്ട്.


ജീവൻ എന്ന പ്രതിഭാസം

അചേതനങ്ങളായ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന അതേ പദാർഥകണികകൾ തന്നെയാണ് സചേതന വസ്തുക്കളിലും ഉള്ളതെന്നും അവയുടെ രചനാപരമായ സങ്കീർണ്ണതയാണ് സ്വഭാവവൈജാത്യത്തിന് , അതായത്, അചേതന- സചേതന വ്യത്യാസത്തിന് കാരണമെന്നും ഉള്ള കാര്യത്തിൽ ഇന്ന് ശാസ്ത്രജ്ഞന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. ഈ സ്വഭാവവൈജാത്യ-

40
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/39&oldid=172079" എന്ന താളിൽനിന്ന് ശേഖരിച്ചത്