Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ഗലീലിയോവിന് താൻ പറഞ്ഞതെല്ലാം തെറ്റാണെന്ന് കുമ്പസാരിക്കേണ്ടി വന്നു! വെറും 300-400 കൊല്ലങ്ങൾക്കു മുമ്പാണിതു നടന്നത്. ഇതിലും എത്രയോ മുമ്പു തന്നെ സോക്രത്തീസിനെക്കൊണ്ട് വിഷം കുടിപ്പിച്ചു. 'ബലാധിഷ്ഠിത ദാർശനികൻ’ ഇന്ത്യയിലെ ഭൌതികവാദികളായ ചാർവാകന്മാരെ അഥവാ ലോകായതന്മാരെ വേട്ടയാടി. അവരെഴുതിയതു മുഴുവൻ ചുട്ടുകരിച്ചു. അവശേഷിച്ചത് തിരുത്തിയെഴുതി. തന്ത്ര- വൈശേഷിക - സാംഖ്യ ദർശനങ്ങൾക്ക് വേദാന്തത്തിന്റെ പരിവേഷം കൊടുത്തു.

എപ്പോഴെപ്പോഴെല്ലാം ഭൗതികവാദം കൂടുതൽ ശക്തിയായി തീരുന്നുവോ, യുക്തിയുക്തമായി കൂടുതൽ സ്വീകാര്യമായി തീരുന്നുവോ, അപ്പോഴപ്പോഴെല്ലാം ആശയവാദത്തിന്റെയും ഇഹലോകമിഥ്യാവാദത്തിന്റെയും കുപ്പായമിട്ട് ഈശ്വരന്മാരുടെ പ്രതിനിധികളായി സ്വയം ചമഞ്ഞു നടക്കുന്ന കൂട്ടർ മടിയേതും കൂടാതെ അതിനെ ബലം പ്രയോഗിച്ചു തന്നെ നശിപ്പിച്ചിട്ടുണ്ട്.

എന്നാൽ പല സന്ദർഭങ്ങളിലും ബലപ്രയോഗം കൂടാതെ തന്നെ ഭൗതികവാദികളെ ഉത്തരം മുട്ടിക്കാൻ പറ്റുമായിരുന്നു.


ചോദ്യങ്ങൾ

  1. ദ്രവ്യം, പദാർത്ഥം, വസ്തു എന്നീ പദങ്ങൾ തമ്മിലുള്ള ബന്ധമെന്ത്? ആ ബന്ധത്തിന്റെ സ്വഭാവമെന്ത്?
  2. കേവലമായ നിശ്ചലാവസ്ഥയെപ്പറ്റി എന്തുപറയാൻ കഴിയും?
  3. ചലനത്തിന്റെ വിവിധരൂപങ്ങൾ ഏവ?
  4. എന്താണ് സമയം?
  5. എന്താണ് സ്പേസ്?
  6. പ്രപഞ്ചം എന്ന വാക്കിന്റെ ബഹുവചനമെന്ത്?
  7. ആധുനിക പ്രപഞ്ചോൽ‌പ്പത്തി സിദ്ധാന്തങ്ങൾ ഏവ? എന്താണവയുടെ മൗലികമായ ദാർശനികമായ പിശക്?
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/38&oldid=172078" എന്ന താളിൽനിന്ന് ശേഖരിച്ചത്