Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



കൊടുക്കാൻ മനുഷ്യൻ ബാധ്യസ്ഥനായി. ഓരോ മതത്തിലും ഉണ്ട് വ്യത്യസ്ഥ ഈശ്വരന്മാർ. വളരെക്കാലത്തേക്ക് ഈ ഈശ്വരന്മാരെല്ലാം മനുഷ്യരുടെ സ്വഭാവത്തോടുകൂടിയവരായിരുന്നു; മനുഷ്യരുടെ ഭാഷകൾ സംസാരിക്കുന്നവരും മനുഷ്യാകൃതിയിലുള്ളവരും ആയിരുന്നു. ഇടക്ക് ചിലർകെല്ലാം മൃഗാകൃതിയും കൊടുത്തിട്ടുണ്ട്. ഗോത്രജീവിതകാലത്തെ കുലചിഹ്നത്തിന്റെ സ്വാധീനം കൊണ്ടാണ് ഇത് വന്നിട്ടുള്ളത്. കാലക്രമേണ മനുഷ്യരൂപത്തിലുള്ള ഈശ്വരന്റെ പോരായ്മകൾ വ്യക്തമായി. എങ്കിലും ഈശ്വരനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. എന്തുകൊണ്ടെന്നാൽ, സകലതിന്റേയും സൃഷ്ടികർതാവും സർവജ്ഞനും സർവവ്യാപിയും സർവശക്തനുമായ 'ഒന്നി'ന്റെ ആവശ്യമുള്ള ചിലരുണ്ടായിരുന്നു. മനുഷ്യന്റെ അറിവ് വർദ്ധിച്ചുവന്നതോടെ ഈശ്വരനെപ്പറ്റിയുള്ള പല സങ്കൽപങ്ങളും നിലനിൽകാതെയായി. ഈശ്വരന് പുതിയ രൂപങ്ങൾ നൽകേണ്ടിവന്നു. ബ്രഹ്മം, പരബ്രഹ്മം, നിരാകാര നിർഗുണബ്രഹ്മം, കേവലമായ ചിന്ത, സാർവത്രികമായ ആശയം, ജ്ഞാനം.... ഇങ്ങനെ പല പുതിയ സങ്കൽപങ്ങളും രൂപംകൊണ്ടു. ഒരു വിധത്തിലുള്ള ഗുണധർമങ്ങളാലും വിവരിക്കുവാൻ പറ്റാത്ത 'ഒരു വിധത്തിലും നിർവചിക്കാൻ പറ്റാത്ത എന്തോ ഒന്നാണ് ഹൈന്ദവവേദാന്തികൾക്ക് ഈശ്വരനെന്ന സങ്കൽപം. 'ഒന്നിനെയും പറ്റിയല്ലാത്ത ചിന്ത' ഇതത്രെ ജർമൻ ദാർശനികനായ കാന്റിന്റെ 'അഭിനവ ഈശ്വരൻ'. എന്താണാവോ ഈ ഒന്നിനേയും പറ്റിയല്ലാത്ത ചിന്ത, മറ്റൊരു വാദഗതി ഇങ്ങനെ പോകുന്നു; മനുഷ്യനില്ലെങ്കിൽ മനുഷ്യന് പ്രകൃതിയെപ്പറ്റി മനസിലാക്കാൻ പറ്റില്ല; ഞാനില്ലെങ്കിൽ എനിക്ക് പ്രകൃതി അർഥശൂന്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാനില്ലെങ്കിൽ പ്രകൃതിയില്ല. അപ്പോൾ പ്രകൃതി, ചുറ്റുമുള്ള ഭൗതികപ്രപഞ്ചം, എന്റെ സങ്കൽപസൃഷ്ടിയാണ്.- എല്ലാം - എന്റെ മിഥ്യ. ഈ വിശ്വാസം വെച്ചുകൊണ്ട് ഇക്കൂട്ടർ ഊളമ്പാറയിലോ കുതിരവട്ടത്തോ കഴിഞ്ഞുകൂടുകയാണെങ്കിൽ സമുക്കാശ്വസിക്കാമായിരുന്നു. പക്ഷേ ഇക്കൂട്ടർ 'രാജഭവന'ങ്ങളിലും മന്ത്രിമന്ദിരങ്ങളിലുമാണ് താമസിക്കുന്നത്. അവർ പറയുന്നു: "സംഗതികൾ ഇങ്ങനെ ഇങ്ങനെയെല്ലാമാണ്. അതിനാൽ അധ്വാനിക്കേണ്ട കടമ നിങ്ങളുടെതാണ്. അനുഭവിക്കാനുള്ള അവകാശം ഞങ്ങൾകും." അതിനെ ചോദ്യം ചെയ്താലോ, "നടക്ക് പൊലീസ് സ്റ്റേഷനിലേക്ക്" എന്നാണ് മറുപടി. (അധികാരത്തിന്റെ പ്രതീകമെന്ന നിലക്ക് മാത്രമാണ് പോലീസ് സ്റ്റേഷൻ ഉപയോഗിച്ചിട്ടുള്ളത്).

ഇത് ഇന്നത്തെയോ ഇന്നലത്തെയോ അനുഭവമല്ല. നൂറ്റാണ്ടുകളായി, ആയിരത്താണ്ടുകളായി ഉള്ള അനുഭവമാണ്. ഒരോ കാലത്തും നിലവിലിരിക്കുന്ന സാമൂഹ്യവവസ്ഥയിൽ അധ്വാനിക്കുന്ന ഒരു കൂട്ടരുണ്ട്.! അധ്വാനഫലമുണ്ണുന്ന മറ്റൊരു കൂട്ടരുണ്ട്. ഈ ബന്ധത്തെ ശാശ്വതീകരിക്കാൻ ഉതകുന്ന ഒരു ലോകവീക്ഷണവും ദർശനവും എല്ലാം ഉണ്ടായിരിക്കും. ആ ദർശനത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നത് നിലവിലുള്ള വ്യവസ്ഥക്ക് ആപത്താണ്. അതിനാൽ തെറ്റ് ചൂണ്ടിക്കാണിക്കുന്നവൻ ശിക്ഷിക്കപ്പെടുന്നു. ഈ ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞതിന് ഗിയൊർഡനോ ബ്രൂണോവിനെ, ക്രിസ്തീയ മതാധികാരികളുടെ നേതൃത്വത്തിൽ ജീവനോടെ ചുട്ടുകൊന്നു.

38
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/37&oldid=172077" എന്ന താളിൽനിന്ന് ശേഖരിച്ചത്