Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3

ഭൗതികപ്രപഞ്ചം


ഭൂമി, വെള്ളം, തേജസ് (ഊർജം), വായു, ആകാശം എന്നിങ്ങനെ അഞ്ചു മൂലകങ്ങൾ - പഞ്ചഭൂതങ്ങൾ - കൊണ്ടാണ് പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് ഭാരതീയദാർശനികർ സമർഥിച്ചിരുന്നു. ഗ്രീക്ക് ദർശനങ്ങളിൽ ആകാശമൊഴികെയുള്ള നാലുമൂലകങ്ങൾ കാണാം. മൂലകങ്ങൾ എന്ന പദംകൊണ്ട് മൂലഭൂതമായ, അതായത് അടിസ്ഥാനപരമായ, പദാർഥം എന്നാണല്ലോ അർഥമാക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയുടെ വൈവിധ്യങ്ങളെ ലഘൂകരിക്കാനുള്ള ആദ്യത്തെ ശ്രമങ്ങളിൽ ഒന്നായിരുന്നു പഞ്ചഭൂതസിദ്ധാന്തം.

ഖരരൂപത്തിലുള്ള പദാർഥങ്ങളുടെ, ഉദാഹരണമായി കല്ല്, ഇരുമ്പ്, മരം മുതലായവയുടെ പ്രതീകമാണ് ഭൂമി. പാല്, എണ്ണ തുടങ്ങിയവപോലെയുള്ള ദ്രാവകങ്ങളുടെ പ്രതീകമത്രെ വെള്ളം. വാതകങ്ങളുടെ പ്രതീകമാണ് വായു. ചൂട്, വെളിച്ചം തുടങ്ങിയ ഊർജരൂപങ്ങളെ കുറിക്കുന്നു തേജസ്. ഇപ്പറഞ്ഞതൊന്നുമല്ലാത്തതായി എന്തുണ്ടോ അതാണ് ആകാശം.

പക്ഷേ, ഇതുകൊണ്ടുമാത്രമായില്ല, ഖരപദാർഥങ്ങൾതന്നെ ലക്ഷക്കണക്കിന് ഉണ്ട്. മരമാകാം, കരിയാകാം, വെള്ളിയാകാം, വെണ്ണക്കല്ലാവാം. അതു പോലെതന്നെ പലരൂപത്തിലുള്ള വാതകങ്ങളും ദ്രാവകങ്ങളും ഉണ്ട്. ഓരോന്നും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ഓരോന്നിന്റേയും ഗുണധർമങ്ങൾ പ്രത്യേകം പ്രത്യേകം പഠിക്കുകയും ഓർമവെക്കുകയും ചെയ്യുന്നത് ദുഃസാധ്യമാകയാൽ പ്രപഞ്ചത്തെ കുറെക്കൂടി ലളിതമായി തരംതിരിക്കേണ്ടിയിരിക്കുന്നു.

22
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/21&oldid=172060" എന്ന താളിൽനിന്ന് ശേഖരിച്ചത്