താൾ:VairudhyatmakaBhowthikaVadam.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
10

പഴയതിൽ നിന്ന്

പുതിയതിലേക്ക്


ല്ലാ വസ്തുക്കളിലും പ്രക്രിയകളിലും ഉള്ള ആന്തരികമായ വൈരുധ്യങ്ങളാണ് അവയുടെ ചലനത്തിന് , വളർച്ചക്ക് , പ്രേരകമായ ബലം നൽകുന്നതെന്ന് കാണുകയുണ്ടായല്ലൊ. ഈ വിരുദ്ധജോടികളിൽ ഒന്ന് വളരുന്നതും മറ്റേത് തളരുന്നതുമായി കാണാം. വർഗവിഭക്തസമൂഹങ്ങളിൽ , ഉൽപാദനശക്തികളുടെ വളർച്ചക്ക് തടസ്സമായി നിൽക്കുന്ന പഴയ ഉൽപാദനവ്യവസ്ഥയെ നിലനിർത്താൻ ശ്രമിക്കുന്ന ശക്തികളും (വർഗങ്ങളും) ഉൽപാദനശക്തികളുടെ വളർച്ചയിൽ താൽപര്യമുള്ളതും അതിനാൽ അനുകൂലമായ പുതിയ സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കാൻ വേണ്ടി പഴയതിനെതിരെ സമരം ചെയ്യുന്നതും ആയ ശക്തികളും ഉണ്ടെന്ന് കാണാം, ഉൽപാദനശക്തികൾ സദാ വളരുന്നു; കാലം ചെല്ലുന്നതിനനുസരിച്ച് മനുഷ്യസമൂഹത്തിന്റെ ഒട്ടാകെയുള്ള അനുഭവസമ്പത്ത് ഒരിക്കലും കുറയുകയില്ല. ഉൽപാദനോപകരണങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട് വരുന്നു.(സൈന്ധവ സംസ്കാരത്തിന്റെ നേരെയുണ്ടായ ആര്യൻ ആക്രമണത്തെപ്പോലെ ഒരു അണുബോമ്പുയുദ്ധം നടന്ന് മനുഷ്യരാശി ഒന്നടങ്കം ചത്തൊടുങ്ങിയില്ലെങ്കിൽ) അങ്ങനെ ഉൽപാദനശക്തികൾ വളരുക തന്നെ ചെയ്യും എന്നാണ് ചരിത്രം കാണിക്കുന്നത്. അപ്പോൾ ഒരു കാര്യം തീർച്ച. ഏതൊരു സമൂഹത്തിലെയും വളരുന്ന ശക്തി (വർഗം) ഉൽപാദന ശക്തികളുടെ വളർച്ചയെ സഹായിക്കുന്നതാണ്. അതിനെ എതിർകുന്ന

114
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/113&oldid=172032" എന്ന താളിൽനിന്ന് ശേഖരിച്ചത്