താൾ:VairudhyatmakaBhowthikaVadam.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



ശക്തി (വർഗം) നശിക്കാതെ നിവൃത്തിയില്ല. ഈ പുരോഗമനകാരി വർഗം (ശക്തി) പഴയ സാമൂഹ്യവ്യവസ്ഥക്കുള്ളിൽ തന്നെ ക്രമത്തിൽ ക്രമത്തിൽ കരുത്താർജ്ജിച്ചുവരിയകയും (അളവിലുള്ള മാറ്റം) അവസാനം വിപ്ലവകരമായ മാറ്റം (എടുത്തുചാട്ടം) വഴി പഴയ സാമൂഹ്യവ്യവസ്ഥ തകർത്ത് പുതിയ സാമൂഹ്യവ്യവസ്ഥക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയുടെ നിയമമാണ് നേരത്തെ കണ്ട ഗുണവും അളവും തമ്മിലുള്ള ബന്ധത്തിന്റെ നിയമം. ഈ പ്രക്രിയക്ക് തുടർച്ചയായി മുന്നോട്ടു നീങ്ങുന്ന വളർച്ചയുടേതായ ഒരു സ്വഭാവമുണ്ട്. അതാണ് നിഷേധത്തിന്റെ നിഷേധം എന്ന മൂന്നാമത്തെ വൈരുധ്യാത്മക ചലനനിയമം വ്യക്തമാക്കുന്നത്.

ആന്തരിക വൈരുധ്യപ്രേരിതമായ സ്വയം ചലനത്തിന്റെ ഫലമായുണ്ടാകുന്ന ഗുണപരമായ മാറ്റത്തെ, പഴയത് മാറി പുതിയ ഒന്ന് ഉണ്ടാകുന്നതിനെ ആണ് നിഷേധം എന്നു പറയുന്നത്. ഈ എടുത്തുചാട്ട പ്രക്രിയക്കെന്നപോലെ, മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന പുതിയതിനെയും (പഴയതിന്റെ) നിഷേധം എന്നു പറയും. അങ്ങനെ നിഷേധം എന്നതുകൊണ്ട് പ്രക്രിയയെ മാത്രമല്ല, പ്രക്രിയയുടെ ഫലമായുണ്ടാകുന്ന വസ്തുവിനെയും കുറിക്കുന്നു. ഈ പുതിയതിലും അതിന്റെ വളർചക്ക് ആധാരഭൂതമായ വൈരുധ്യങ്ങൾ, വിരുദ്ധ ശക്തികളുടെ ജോടികൾ, ഉണ്ടായിരിക്കും. ഇതിലും ഒന്ന്, ഈ പുതിയതിനെ നില നിർതാൻ ശ്രമിക്കുന്നതും മറ്റേത് അതിനെ മാറ്റി അതിനേക്കാൾ പുതുതായി ഒന്നുണ്ടാക്കാൻ ശ്രമിക്കുന്നതും ആയിരിക്കും. അവസാനം അത് സംഭവിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ അവസാനത്തേത്, അതിൽ മുമ്പത്തേതിന്റെ നിഷേധമായി, 'നിഷേധത്തിന്റെ നിഷേധ'മായി ഭവിക്കുന്നു. ഇതാണ് അടിമത്തത്തിൽ നിന്ന് നാടുവാഴിത്തത്തിലേക്കും അതിൽനിന്ന് മുതലാളിത്തത്തിലേക്കുമുള്ള പരിവർതനത്തിൽ നാം കണ്ടത്. സസ്യപ്രപഞ്ചത്തിലും ജന്തുപ്രപഞ്ചത്തിലും ഒക്കെ വിവിധ രൂപങ്ങളിൽ ഇത് കാണാവുന്നതാണ്.

ഉദാഹരണത്തിന്, നമുക്കൊരു പയറിൻ ചെടിയെടുക്കുക. അത് വളർന് പുഷ്പിച്ച് ഫലം തന്ന് അവസാനം അളിഞ്ഞ് മണ്ണടിയുന്നു; അവശേഷിക്കുന്നത് വിത്താണ്. ഈ വിത്ത് അനുകൂല സാഹചര്യങ്ങളിൽ മുളച്ച് (സ്വയം നശിച്ച്) ചെടിയായി വളർന് പുഷ്പിച്ച് കൂടുതൽ വിത്തുകൾ നൽകുന്നു. ഈ പ്രകിയ അനുസ്യൂതമായി തുടരുന്നതാണ്. ഇവിടെ ചെടിയുടെ വളർചക്കും വിത്തുൽപാദനത്തിനും ആവശ്യമായ ബലങ്ങൾ നാം പുറമേനിന്ന് ഏൽപിക്കുന്നവയല്ല. ചെടിയിൽ തന്നെ അടങ്ങിയിട്ടുള്ളവയാണ്. ബാഹ്യമായ സംഗതികൾ-സൂര്യവെളിച്ചം, വെള്ളം, മണ്ണ്, വളം മുതലായവ-അതിനെ സഹായിക്കുന്നു എന്നുമാത്രം. അതുപോലെ വിത്ത് മുളച്ച് ചെടിയായിത്തീരുന്ന പ്രക്രിയയും ആന്തരിക സ്വഭാവമാണ്-ബാഹ്യബലപ്രയോഗം കൊണ്ട് നടക്കുന്നതല്ല. ഇവിടെ വിത്ത് ചെടിയുടെ നിഷേധമാണ്. അടുത്ത ചെടി ഈ വിത്തിന്റെ നിഷേധവും. അത് നിഷേധിക്കപ്പെട്ട് വീണ്ടും വിത്തുണ്ടാകുന്നു. പക്ഷേ ആദ്യം ഒരു വിത്തുണ്ടായിരുന്നത് ഇപ്പൊൾ നിരവധി വിത്തുകളായി മാറി. അങ്ങനെയാണ് വളർച, വികാസം സംഭവിക്കുന്നത്. ചിലപ്പോൾ ചില പുതിയ സവി

115
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/114&oldid=217860" എന്ന താളിൽനിന്ന് ശേഖരിച്ചത്