താൾ:VairudhyatmakaBhowthikaVadam.djvu/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഞ്ചത്തിലെ ഏത് മാറ്റത്തിനും ഈ രണ്ട് ഘടകങ്ങൾ - പരിണാമാത്മകവും (അളവ്); വിപ്ലവാത്മകവും (ഗുണം) ആയ ഘടകങ്ങൾ കാണാവുന്നതാണ്. വെള്ളത്തിന്റെ ചൂടിന്റെ അളവ് ഒരു പരിധിവരെ വർധിച്ചുകഴിഞ്ഞാൽ അത് ഗുണാത്മകമായി വ്യത്യസ്തമായ നീരാവിയായിത്തീരുന്നു; കുറയുകയാണെങ്കിൽ ഐസും. പരമാണുക്കളിലെ പ്രേട്ടോണുകളുടെ എണ്ണത്തിൽ വരുന്ന മാറ്റം ഒരു മൂലകത്തെ മറ്റൊന്നാക്കിമാറ്റുന്നു.

മാറ്റത്തിന്റെ, ചലനത്തിന്റെ രണ്ടാമത്തെ നിയമമാണിത്: അളവിൽ വരുന്ന മാറ്റം ഗുണത്തിലുള്ള മാറ്റമായിത്തീരുന്നു.


ചോദ്യങ്ങൾ

  1. അളവിൽ വരുന്ന മാറ്റം ഗുണത്തിൽ വരുന്ന മാറ്റമായിത്തീരുന്നതിന് രസതന്ത്രം, ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ നിന്ന് ഏതാനും ഉദാഹരണങ്ങൾ കൊടുക്കുക?
  2. മാറ്റങ്ങൾ എന്തെല്ലാം തരം?
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/112&oldid=172031" എന്ന താളിൽനിന്ന് ശേഖരിച്ചത്