താൾ:VairudhyatmakaBhowthikaVadam.djvu/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലതൊഴിലാളികൾ വേണം. ഉല്പാദനത്തെ തിന്നുമുടിക്കുക മാത്രം ചെയ്യുന്ന, ഭൂമി മുഴുവൻ തങ്ങളുടെയാണെന്നവകാശപ്പെട്ടുകൊണ്ട് അസംസ്കൃത പദാർഥങ്ങൾ ലഭിക്കുവാൻ തടസമുണ്ടാക്കുന്ന, ജന്മികളെന്ന ഇത്തിക്കണ്ണികൾ സമൂഹത്തിന്റെ പുരോഗതിക്ക് തടസമായിത്തീർന്നു. വളർച്ചയുടെ ശക്തികളും മരവിപ്പിന്റേതായ ശക്തികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാൻ തുടങ്ങി. ഒന്ന് രണ്ട് നൂറ്റാണ്ടിനുള്ളിൽ ആയിരം രണ്ടായിരം കൊല്ലം പഴക്കമുള്ള നാടുവാഴിത്ത വ്യവസ്ഥ പുതിയ മുതലാളിത്ത വ്യവസ്ഥക്ക് വഴിമാറിക്കൊടുത്തു. ഫ്രഞ്ച് വിപ്ലവമാണ്` ഇതിനു നാന്ദികുറിച്ചതെന്നു പറയാം. വീണ്ടും നമുക്ക് കാണാവുന്നത് എന്താണ്? ഉല്പാദനശക്തികളുടെ വളർച്ച - ഒരു ഘട്ടമെത്തുമ്പോൾ ഇനി മുന്നോട്ട് പോകണമെങ്കിൽ നിലവിലുള്ള ഉല്പാദനബന്ധങ്ങൾ മാറിയേ തീരൂ എന്ന അവസ്ഥ, സംഘട്ടനം, അതിവേഗത്തിലുള്ള, എടുത്തുചാട്ടത്തിന്റെ രൂപത്തിലുള്ള മാറ്റം എന്നിവയാണ്.

ഇന്ത്യയിലും അതുപോലെ മറ്റുചില രാജ്യങ്ങളിലും ഇതുപോലുള്ളൊരു മാറ്റം സംഭവിച്ചു എന്ന് പറക വയ്യ. ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചയും അവരുടെ മുതലാളിത്തവികസനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ചില ആവശ്യങ്ങളുമാണ് ഇന്ത്യയിൽ റെയിൽവെയിൽ നിന്നാരംഭിച്ച വ്യവസായവൽക്കരണത്തിന്റെ അടിസ്ഥാനമിട്ടത്. ചരിത്രപ്രധാനമായ കാരണങ്ങൾ കൊണ്ട്, നാടുവാഴിത്ത വ്യവസ്ഥ, ഇവിടെ പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടില്ല. എന്നാൽ 17-18 നൂറ്റാണ്ടുകളിൽ വളർന്ന്, 19-ാം നൂറ്റാണ്ടിൽ സമ്പുഷ്ടമായിത്തീർന്ന, ലോകത്തെ മുഴുവൻ 'ഒറ്റ രാജ്യ'മാക്കിത്തീർത്ത, ഇദംപ്രഥമമായി മാനവ സമൂഹത്തെയാകെ ഒരൊറ്റ സംസ്കാരത്തിലേക്ക്--അത് പണത്തിന്റെയും മൽസരത്തിന്റെയും സംസ്കാരമാണ്. അതേപോലെ അത് ശാസ്ത്രത്തിന്റെയും സാങ്കെതിക വിദ്യകളുടേയും കൂടി സംസ്കാരമാണ്--നയിച്ച മുതലാളിത്തം ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും അതിന്റെ തന്നെയായ ആന്തരിക വൈരുധ്യങ്ങളുടെ ഫലമായി തകരാൻ തുടങ്ങി. 1917 മുതലുള്ള അരനൂറ്റാണ്ടിനുള്ളിൽ ലോകത്തിന്റെ മൂന്നിലോന്ന് ഭാഗത്ത് മുതലാളിത്തം തകർന്ന് പുതിയൊരു സാമൂഹ്യവ്യവസ്ഥ രൂപം കൊണ്ടു - സോഷ്യലിസം. അവശേഷിച്ചതിൽ ഭൂരിപക്ഷത്തിനും - ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക - മുതലാളിത്തപാതയിലൂടെ നീങ്ങാനാവില്ലെന്നും സോഷ്യലിസ്റ്റ് പാത സ്വീകരിക്കേണ്ടിവരുമെന്നും വ്യക്തമായി. ഉല്പാദനശക്തികളുടെ വളർച്ചയും ഉൽപ്പാദനബന്ധങ്ങൾ അതിനു തടസമായിത്തീർന്ന അവസ്ഥയുമാണ് ഇവിടെയും മാറ്റത്തിനു കാരണം. മാറ്റത്തിന്റെ രൂപമാകട്ടെ ഇവിടെയും വിപ്ലവാത്മകമായിരുന്നു, വേഗത്തിലുള്ളതായിരുന്നു.

അങ്ങനെ മാറ്റത്തിന്റെ രൂപമെന്തെന്ന് ചോദിച്ചാൽ നമുക്ക് പറയാൻ കഴിയും. തുടക്കത്തിൽ സാവധാനത്തിലുള്ള മാറ്റം, പിന്നെ പെട്ടെന്നുള്ള മാറ്റം, വീണ്ടും സാവധാനത്തിലുള്ള പരിണാമാത്മകമായ മാറ്റം, തുടർന്ന് പെട്ടെന്നുള്ള വിപ്ലവാത്മകമായ മാറ്റം. സമൂഹത്തിന്റെ കാര്യത്തിൽ ഇത് ഉല്പാദനശക്തികളുടെ അളവിലുണ്ടാകുന്ന മാറ്റം ഒരു ഘട്ടമെത്തുമ്പോൾ ഉല്പാദന ബന്ധങ്ങളുടെ ഗുണാത്മകമായ മാറ്റമായി പരിണമിക്കുന്നു എന്ന് കാണാം. പ്രപ-

112
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/111&oldid=217859" എന്ന താളിൽനിന്ന് ശേഖരിച്ചത്