താൾ:VairudhyatmakaBhowthikaVadam.djvu/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പൊതുചോദ്യങ്ങൾ


  1. ദർശനമെന്നാൽ എന്ത്? അതിൽ നമുക്ക് താല്പര്യമെന്ത്?
  2. മാർക്സിസം തൊഴിലാളിവർഗത്തിന്റെ ലോകവീക്ഷണമാണെന്നു പറയുന്നു. എങ്കിൽ അത് ഭാഗീകമായ ഒരു വീക്ഷണമല്ലേ? കൂടുതൽ പൂർണ്ണമായ ഒരു ലോക വീക്ഷണമല്ലേ വേണ്ടത്?
  3. 'മെറ്റാഫിസിക്സ്' എന്ന ഇംഗ്ലീഷ് പദത്തിന് നിഘണ്ടുക്കളിൽ 'ആധ്യാത്മികവാദം' എന്ന തർജുമ നൽകുന്നു. മാർക്സിയൻ ഗ്രന്ഥങ്ങളിൽ 'കേവലവാദം' എന്നും. എന്താണവ തമ്മിലുള്ള വത്യാസങ്ങൾ?
  4. ആശയവാദവും, ഭൗതികവാദവും തമ്മിലുള്ള തർകത്തിന് മാനവചിന്തയോളം പഴക്കമുണ്ടെന്നു പറയുന്നു. എന്തുകൊണ്ട് ആശയവാദം ഇനിയും തകർനിട്ടില്ല?
  5. മാർക്സിയൻ ദർശനത്തിലും, ഹൈസ്കൂളിലെ ഭൗതികത്തിലും മാറ്റർ ദ്രവ്യം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അർഥവ്യാപ്തിയിൽ വ്യത്യാസമുണ്ട്-എന്താണത്?
  6. പ്രകൃതിയിലും മനുഷ്യസമൂഹത്തിലും സദാ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഈ മാറ്റത്തിനു പ്രേരകമായ ബലം, മാറ്റത്തിന്റെ രീതി, അതിന്റെ സ്വഭാവം എന്നിവയെക്കുറിച്ച് എന്തുപറയാൻ കഴിയും?
  7. വൈരുധ്യങ്ങൾ പലതരമുണ്ട്. എംതൊക്കെയാണവ? ലോകത്തിനെ ഇന്നത്തെ പ്രധാന വൈരുധ്യങ്ങളേവ? ഇന്ത്യൻ സമൂഹത്തിലെ പ്രധാന വൈരുധ്യങ്ങളേവ?
  8. പ്രപഞ്ചസത്യങ്ങൾ കണ്ടുപിടിക്കാൻ ശാസ്ത്രത്തിന്റെതെന്ന പോലെ മതത്തിന്റെതായ രീതികളും പ്രയോഗിക്കാമെന്ന് ചില ആധുനിക ദാർശനികരും, ശാസ്ത്രജ്ഞരും പറയുന്നു. നിങ്ങൾ അതിനോട് യോജിക്കുന്നുവോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
  9. റോബിൻസൺക്രൂസോയും അയാളുടെ പട്ടിയും മാത്രം ഒരു ദ്വീപിൽ അകപ്പെട്ടു. രക്ഷപെടുത്താൻ ഒരു കപ്പലും വന്നില്ല. അവിടെതന്നെ ശേഷിച്ച കാലം കഴിച്ചുകൂട്ടി. അതിനിടക്ക് ഒട്ടേറെ പുതിയ സസ്യജാലങ്ങൾ കണ്ടു-
127
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/126&oldid=172046" എന്ന താളിൽനിന്ന് ശേഖരിച്ചത്