സംവർഗ്ഗങ്ങൾ
ഒരോ വിജ്ഞാനശാഖക്കും അതിന്റെ അടിസ്ഥാനമായി വർതിക്കുകയും അതിന്റെ വളർചയിലൂടെ കൂടുതൽ കൂടുതൽ മൂർതമായിത്തീരുകയും ചെയ്യുന്ന സാമാന്യങ്ങളായ സങ്കൽപനങ്ങൾ ഉണ്ട്. ഈ സങ്കൽപനകളെ സാങ്കേതികമായി 'സംവർഗങ്ങൾ' എന്നുവിളിക്കുന്നു. വൈരുധ്യാത്മകഭൗതികവാദത്തിന്റെ സംവർഗ്ഗങ്ങളാണ് വൈരുധ്യം, നിഷേധം, കുതിച്ചുചാട്ടം തുടങ്ങിയവ. വേറെയുമുണ്ടു്. അളവ്-ഗുണം, വിശേഷ-സാമാന്യം, വ്യക്തി-സമഷ്ടി, ഉള്ളടക്കം-രൂപം, പ്രതിഭാസം-സത്ത, കാര്യം-കാരണം, അവശ്യകത-യാദൃച്ഛികത, വസ്തു-പ്രക്രിയ, സാദ്ധ്യത-യാഥാർഥ്യം തുടങ്ങിയവ. എന്താണു് വൈരുധ്യാത്മക ഭൗതികവാദം എന്നു മനസ്സിലാക്കുന്നതിന് ഈ സംവർഗങ്ങളെപ്പറ്റിയുള്ള ഒരു സാമാന്യധാരണ ആവശ്യമാണ്.
പ്രകൃതിയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, സമൂഹത്തിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ ഇവയുടെയൊക്കെ പെരുമാറ്റങ്ങൾ, പെരുമാറ്റ നിയമങ്ങൾ എന്നിവയുടെയെല്ലാം ഒരു സമഗ്രപഠനമാണല്ലോ വൈരുധ്യാത്മക ഭൗതികവാദദർശനം. ഈ ബന്ധങ്ങളെയും, നിയമങ്ങളെയും മനസ്സിലാക്കുന്നത് സംവർഗങ്ങളുടെ സഹായത്തോടെയാണ്. ഏതാനും ഉദാഹരണങ്ങളിലുടെ ഇതു് കൂടുതൽ വ്യക്തമാക്കാം
ആദ്യമായി ഒരു കാര്യം പറയേണ്ടതുണ്ട്, ആരെങ്കിലും പെട്ടന്ന് ഒരു ദിവസം ഉണ്ടാക്കിയ വാക്കുകളോ, സങ്കൽപനകളോ അല്ല സംവർഗ്ഗങ്ങൾ. മനു-